പുതിയ അഭിപ്രായ സര്‍വേയിലും ലേബര്‍ പാര്‍ട്ടിയ്ക്കു കനത്ത തിരിച്ചടി
അടുത്തമാസം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലേബര്‍ പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. അധികാരത്തിലേറി രണ്ട് വര്‍ഷം ആകാന്‍ പോകുന്ന സമയത്ത് നടത്തിയ പുതിയ അഭിപ്രായ സര്‍വേയില്‍ കാണിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്ത പല വോട്ടര്‍മാരും പാര്‍ട്ടിയുടെ ഭരണത്തില്‍ ഒട്ടും സംതൃപ്തരല്ല എന്നാണ്. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ടര്‍മാരായിരുന്ന പലരും ഇന്ന് മറ്റു പാര്‍ട്ടികളിലേക്കാണ് നോക്കുന്നതെന്ന് ബര്‍മിംഗ്ഹാം യാര്‍ഡ്‌ലി മണ്ഡലത്തില്‍ നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ പറയുന്നു. ഭൂരിഭാഗം പേരും ഗ്രീന്‍സിനെ തെരഞ്ഞെടുക്കുമ്പോള്‍, കടുത്ത വലതുപക്ഷ വാദികളായ റിഫോം യുകെയില്‍ ആശ്രയം കാണുന്നവരും ലേബര്‍ വോട്ടര്‍മാര്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉയര്‍ത്തിയ
More »
ഇറാന്‍ സംഘര്‍ഷം 2008-ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ . വിപണി തകര്‍ന്നടിയുകയും, ജോലികള്‍ നഷ്ടമാകുകയും, കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്ത 2008-ലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലം രൂപം കൊള്ളുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2 ട്രില്ല്യണ്‍ പൗണ്ടിന്റെ പ്രൈവറ്റ് ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സമ്മര്‍ദങ്ങള്‍ രൂപമെടുക്കുന്നതായി ആന്‍ഡ്രൂ ബെയ്‌ലി ചൂണ്ടിക്കാണിക്കുന്നു. ഹെഡ്ജ് ഫണ്ടുകള്‍ക്ക് ലോണുകള്‍ നല്‍കുന്നത് ഇവിടെയാണ്. ഇത് മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാമെന്നാണ് ഗവര്‍ണര്‍ മുന്നറിയിപ്പില്‍ പറയുന്നത്. 18 വര്‍ഷം മുന്‍പ് സാമ്പത്തിക പ്രതിസന്ധി കാലത്ത് സബ്-പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരുന്നു.
ഇക്കുറി ഇത് സംഭവിക്കുമെന്നല്ല പറയുന്നത്. എന്നാല്‍ നിക്ഷേപകര്‍ പ്രൈവറ്റ് ക്രെഡിറ്റ് മേഖലയില്‍ ഏത്
More »
യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കാന്‍ മലയാളി മത്സര രംഗത്ത്
മെയില്‍ നടക്കുന്ന യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ നേട്ടവുമായി മലയാളി മത്സര രംഗത്ത്. നിലവില്‍ സ്പ്രൗസ്റ്റണിലെ ടൗണ്‍ കൗണ്‍സിലറും ജില്ലാ കൗണ്‍സിലറുമായ ബിബിന്‍ ബേബി മെയ് 7-ന് നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുക. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മേഖലയിലെ വിശ്വാസ്യതയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാളായാണ് ബിബിനെ പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്പ്രൗസ്റ്റണിലെ ഇരുവാര്‍ഡുകളും നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശമാണ്. ടൗണ്‍ കൗണ്‍സിലിലും ലേബറിന് വ്യക്തമായ ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍, ബിബിന്‍ ബേബിക്ക് ശക്തമായ മേധാവിത്തമാണ് നിലവിലുള്ളത്. പ്രാദേശിക തലത്തില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുകയും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ നേട്ടം.
ഇപ്പോള്‍ തന്നെ
More »
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പകുതിയും നഷ്ടത്തില്‍
വിസാ നടപടികളും കുടിയേറ്റ നിയന്ത്രണങ്ങളും മൂലം ഇന്ത്യയില്‍നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠനത്തിലാണ് ചില യൂണിവേഴ്‌സിറ്റികള്‍ക്ക് നിലനില്‍പ്പിന് തന്നെ ഭീഷണിയായി കടംകയറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.
യൂണിവേഴ്‌സിറ്റികള്‍ വലിയ തോതിലാണ് കടം വാങ്ങുന്നത്. കെന്റിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റി കഴിഞ്ഞ ഒരു ദശകത്തില്‍ മൂന്നിരട്ടി വളര്‍ന്നപ്പോള്‍ സ്വകാര്യ സ്ഥാപനമായ ആര്‍ഡന്‍ യൂണിവേഴ്‌സിറ്റി 30 ഇരട്ടിയിലധികം വളര്‍ച്ച കൈവരിച്ചു.
ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആശ്രയിച്ചു മുന്നോട്ട് പോകുന്നവയാണ് പല യൂണിവേഴ്‌സിറ്റികളും. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാലും വിസ പ്രതിസന്ധിയില്‍
More »
എല്ലാം യുദ്ധത്തിന്റെ ഫലം: യുകെയില്‍ വീടുകളുടെ വിലയില്‍ ഇടിവ്
യുകെയില്‍ വീടുകളുടെ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇറാന്‍ -യുഎസ് സംഘര്‍ഷം മൂലം മോര്‍ട്ട്‌ഗേജ് നിരക്കിലുണ്ടായ വ്യത്യാസമാണ് പുതിയ നിരക്കുകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ വിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവ്, സാമ്പത്തിക സാഹചര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ്. ഹലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.
ഈ ഇടിവിന് പ്രധാന കാരണം മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ്. യുഎസ് -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, അതുവഴി വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു.
അതോടൊപ്പം, കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന്
More »
ഗര്‍ഭം അലസിയാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാഴ്ച ശമ്പളത്തോടുകൂടിയ അവധി
പ്രസവാവധിയെ പോലെ അബോര്‍ഷന്‍ ലീവ് നടപ്പാക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് . യുകെയിലെ അംഗരാജ്യങ്ങളില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ഗര്‍ഭം അലസിപ്പോയാല്‍ സ്ത്രീക്കും പങ്കാളിക്കും രണ്ടാഴ്ച വരെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ആഴ്ചയില്‍ 194 പൗണ്ട് അല്ലെങ്കില്‍ പ്രതിവാര വേതനത്തിന്റെ 90 ശതമാനം - ഇതില്‍ കുറവായ തുകയായിരിക്കും നല്‍കുക.
ഈ അവധി ഒരുമിച്ച് രണ്ടാഴ്ചയായി എടുക്കാമോ, അല്ലെങ്കില്‍ ഗര്‍ഭം അലസിയതിനു ശേഷം 56 ആഴ്ചയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത ആഴ്ചകളിലായോ എടുക്കാമോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും. പ്രത്യേകിച്ച്, ഇതിന് മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗര്‍ഭം അലസുന്നതുമൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ മറികടക്കാന്‍ ആവശ്യമായ സമയം നല്‍കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.
More »
ബെഡ്‌ഫോര്‍ഡിലെ മുതിര്‍ന്ന മലയാളി ഡോ ജോയ് മാതേക്കന്‍ മരണമടഞ്ഞു
ബെഡ്ഫോര്‍ഡിലെ മുതിര്‍ന്ന യുകെ മലയാളിയും ഡോക്ടറുമായ ഡോ. ജോയ് മാതേക്ക(൮൨)ന്‍ അന്തരിച്ചു. വയറുസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കെ ഉണ്ടായ അപ്രതീക്ഷിത മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ 18 വര്‍ഷമായി ബെഡ്‌ഫോര്‍ഡ് നഗരത്തിലെ മലയാളി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സമൂഹ പ്രവര്‍ത്തനങ്ങളിലും ആരോഗ്യരംഗത്തും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കോഴിക്കോടിലെ എംബിബിഎസ് ഏഴാം ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജോയ്, തുടര്‍ന്ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ സര്‍ജിക്കല്‍ ട്രെയ്‌നിങ്ങും എഫ്ആര്‍സിഎസ്, എഫ്ഐസിഎസ് യോഗ്യതകളും നേടി. നാട്ടില്‍ മുക്കന്നൂര്‍ ആശുപത്രിയില്‍ സേവനം ചെയ്ത ശേഷം ലിസി ആശുപത്രി, കൂത്താട്ടുകുളം കോ-ഓപ്പറേറ്റീവ് ആശുപത്രി, കോതമംഗലം ധര്‍മ്മഗിരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
More »
സ്റ്റുഡന്റ് ലോണുകാര്‍ക്കു ആശ്വാസം: സെപ്റ്റംബര്‍ മുതല്‍ ലോണുകളുടെ പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍
ലക്ഷക്കണക്കിന് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ് ലോണുകള്‍ക്കു ക്യാപ്പ്. സെപ്റ്റംബര്‍ മുതല്‍ 6 ശതമാനമായാണ് സര്‍ക്കാര്‍ ക്യാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരുന്നത് പലിശ നിരക്കുകളെ ബാധിക്കുന്നതിനാലാണ് താല്‍ക്കാലിക നടപടിയായി ഈ പ്രഖ്യാപനം വരുന്നത്.
സ്റ്റുഡന്റ് ലോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടക്കെണിയായി മാറുന്നുവെന്ന വിമര്‍ശനം മാസങ്ങളായി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഗ്രാജുവേറ്റുകള്‍ ഒറിജിനല്‍ ലോണ്‍ തുകയേക്കാള്‍ ആയിരക്കണക്കിന് പൗണ്ട് അധികം നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
പ്ലാന്‍ 2, പ്ലാന്‍ 3 ലോണുകളിലാണ് ക്യാപ്പ് ബാധകമാകുന്നത്. ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് പോലുള്ള പ്രചരണ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു. എന്നിരുന്നാലും
More »
ഡോക്ടര്‍മാരുടെ സമരം: അറിയിപ്പില്ലെങ്കില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റിനും, ശസ്ത്രക്രിയയ്ക്കുമായി ആശുപത്രിയിലെത്താം
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം തുടരവേ രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി എന്‍എച്ച്എസ്. അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റിനും, ശസ്ത്രക്രിയയ്ക്കുമായി ആശുപത്രിയിലെത്താം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഏപ്രില്‍ 13 തിങ്കളാഴ്ച രാവിലെ 7 മണി വരെ നീണ്ടുനില്‍ക്കും.വര്‍ഷങ്ങളായി തുടരുന്ന ശമ്പള വര്‍ദ്ധനവിലെ കുറവ് പരിഹരിക്കണമെന്നും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്. പണിമുടക്ക് നടക്കുന്നുണ്ടെങ്കിലും അത്യാഹിത വിഭാഗങ്ങള്‍ , 999 സേവനങ്ങള്‍ എന്നിവ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മടിക്കാതെ ആശുപത്രിയില്‍
More »