യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം; 4.8 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമാവും
യുകെയില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം ചെയ്യുന്നതോടെ 4,80,000 കുടുംബങ്ങള്‍ക്ക് വലിയ സഹായം ലഭിക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി യൂണിവേഴ്‌സല്‍ ക്രെഡിറ്റും ടാക്‌സ് ക്രെഡിറ്റും രണ്ട് കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. നിയമം പ്രാബല്യത്തില്‍ വന്നതോടെ, കുടുംബങ്ങള്‍ക്ക് ശരാശരി 4,100 പൗണ്ട് അധികമായി വര്‍ഷം തോറും സര്‍ക്കാരില്‍ നിന്നും ലഭിക്കും. പണപ്പെരുപ്പവും വിലക്കയറ്റവും നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, റിഫോം യുകെ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച്, ഈ പണം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ്

More »

യുകെയില്‍ ഇ-ബൈക്കുകളുടെയും, ഇ-സ്‌കൂട്ടറുകളുടെയും തീപിടിത്തത്തില്‍ റെക്കോര്‍ഡ്
യുകെയില്‍ ഇ-ബൈക്കുകളുടെയും, ഇ-സ്‌കൂട്ടറുകളുടെയും തീപിടുത്തം കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇവയില്‍ തീപിടുത്തമുണ്ടാകുന്നത് പലപ്പോഴും ബാറ്ററികള്‍, കണ്‍വേര്‍ഷന്‍ കിറ്റുകള്‍ അല്ലെങ്കില്‍ ചാര്‍ജറുകള്‍ എന്നിവയുടെ തകരാറുമൂലമാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍, നേരിട്ട് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിയിലെ നിയന്ത്രണം കുറവാണെന്നത് പ്രതിസന്ധിയാണ്. കണക്കുകള്‍ അനുസരിച്ച് 2025-ല്‍ കുറഞ്ഞത് ഇ-ബൈക്കുകളില്‍ 432 തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% വര്‍ദ്ധനവാണ്. അതേസമയം ഇ-സ്‌കൂട്ടറുകളില്‍ കുറഞ്ഞത് 147 തീപിടുത്തങ്ങള്‍ ഉണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 20% വര്‍ദ്ധനവ് ഇതിലുണ്ടായി. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍

More »

ലണ്ടനില്‍ റിഫോം യുകെ സ്ഥാനാര്‍ഥിയായി ജ്യോതി എല്‍സ ജെയിംസ്
വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തി ഇപ്പോള്‍ ലണ്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മലയാളികള്‍ക്ക് അഭിമാനമായി ജ്യോതി എല്‍സ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവര്‍ മത്സരിക്കുകയാണ്. നിജെല്‍ ഫരാഗ് നേതൃത്വം നല്‍കുന്ന റിഫോം യുകെയുടെ കോര്‍ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവര്‍ രംഗത്തെത്തുന്നത്. മുന്‍ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാര്‍ത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാല്‍ അവരുടെ പ്രശ്നങ്ങള്‍ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി. അക്കാദമിക് മികവും സാമൂഹിക സേവന പരിചയവുമാണ് ജ്യോതിക്ക് മത്സര രംഗത്ത് തുണയാകുന്നത് . യുകെയിലെ പ്രമുഖ

More »

വൈകല്യങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന ബ്ലൂ ബാഡ്ജ് കൈക്കലാക്കി തട്ടിപ്പ്
ഇംഗ്ലണ്ടില്‍ വൈകല്യമുള്ളവരെയും ആരോഗ്യപ്രശ്‌നങ്ങളെയും സഹായിക്കുന്ന പാര്‍ക്കിംഗ് പെര്‍മിറ്റുകളുടെ ദുരുപയോഗം തടയാന്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ട് എഎ. അനധികൃതമായി നീല ബാഡ്ജ് കൈവശം വച്ചിരിക്കുന്ന ആളുകളുടെ അനുപാതം 15-ല്‍ ഒന്നായി എത്തിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജമായി ബാഡ്ജുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഎ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ട ഈ പെര്‍മിറ്റുകള്‍, വൈകല്യങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് കടകളിലേക്കും സേവനങ്ങളിലേക്കും എത്താന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ലണ്ടനില്‍, ദിവസേനയുള്ള കണ്‍ജഷന്‍ ചാര്‍ജ്ജായ 18 പൗണ്ട് അടയ്ക്കേണ്ടതില്‍ നിന്നും ഉടമകളെ ഒഴിവാക്കുന്നതാണ് പെര്‍മിറ്റുകള്‍. ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ 3.07 ദശലക്ഷം നീല ബാഡ്ജുകള്‍ ആളുകളുടെ കൈവശമുണ്ട്. ഇംഗ്ലണ്ടിലെ

More »

റസിഡന്റ് ഡോക്ടര്‍മാര്‍ ആറു ദിന പണിമുടക്ക് തുടങ്ങി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലവേദന
സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചു യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറ് ദിവസത്തെ പണിമുടക്കിന് തുടക്കമായി. ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമാക്കാനും, ആളുകള്‍ക്ക് ആവശ്യമായ പരിചരണം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്‍എച്ച്എസിലുടനീളമുള്ള ജീവനക്കാര്‍ ഈ ആഴ്ച കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്. ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.

More »

എച്ച്എംആര്‍സി നിയമ മാറ്റം പ്രാബല്യത്തില്‍; 3 ലക്ഷം പേര്‍ക്ക് ടാക്‌സ് അലവന്‍സ് നഷ്ടമാകും
ലണ്ടന്‍ : ഏപ്രില്‍ ആറു മുതല്‍ ബ്രിട്ടനിലെ ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഷിക ഹോം വര്‍ക്കിംഗ് അലവന്‍സ് ഇല്ലാതെയാവും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള ഈ ആനുകൂല്യം ഇല്ലാതെയാക്കുക വഴി 2026 ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷക്കാലത്തില്‍ 115 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് എച്ച് എം ആര്‍ സി കണക്കാക്കുന്നതെന്ന് അക്കൗണ്ടന്‍സി, ബിസിനസ് അഡൈ്വസറി സ്ഥാപനമായ അസെറ്റ്‌സ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന, തൊഴിലുടമകള്‍ തിരിച്ചു നല്‍കാത്ത ചെലവുകള്‍ക്ക് മീതെ ലഭിച്ചിരുന്ന നികുതി ഇളവ് ഇല്ലാതെയാകുന്നതോടെ പലര്‍ക്കും അത് ഒരു ഇരുട്ടടിയായി മാറും. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹീറ്റിംഗ്, ഇലക്ട്രിസിറ്റി, ബിസിനസ് ഫോണ്‍ കോളുകള്‍ എന്നിവയിലെ അധിക ചെലവുകള്‍ക്ക് ഒരു ആശ്വാസമായിരുന്നു

More »

സഫോക്കില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ അറസ്റ്റില്‍
ഇരുപതുകളില്‍ പ്രായം ഉള്ള ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കടലോരത്തെ ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അതിരാവിലെ സഫോക്കിലെ ലോവ്‌സ്റ്റോഫിലാണ് സംഭവം നടന്നത്. പാത്രിരാത്രി കഴിഞ്ഞ ഉടനെയാണ് സംഭവങ്ങള്‍ അരങ്ങേറിയ തെന്ന് സഫോക്ക് പോലീസ് പറയുന്നത്. ഒരേ ടാക്‌സിയില്‍ വന്നിറങ്ങിയ ഇരയും പ്രതിയും ആര്‍നോള്‍ഡ് സ്ട്രീറ്റിനടുത്തുള്ള ഒരു ഇടവഴിയിലെക്ക് പോവുകയായിരുന്നു. അവിടെ വെച്ചായിരുന്നു ബലാത്സംഗം നടന്നത്. സംഭവത്തിനു ശേഷം പ്രതി ലണ്ടന്‍ റോഡ് നോര്‍ത്ത്, ഗോര്‍ഡോണ്‍ റോഡ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു 18കാരനെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ യാര്‍മത്ത് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവ സ്ഥലത്ത് ഫൊറെന്‍സിക്

More »

കനത്ത ദുരിതം വിതച്ച് 'ഡേവ്' കൊടുങ്കാറ്റ്: വ്യാപക നാശനഷ്ടം, ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടില്‍
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ ആഞ്ഞടിച്ച 'ഡേവ്' കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകള്‍ തകരുകയും ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാകുകയും ചെയ്തു. വെയില്‍സിലെ ഗ്ലിനീത്, അബെര്‍ഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച പ്രദേശങ്ങള്‍. സ്കോട്ട് ലന്‍ഡിലും നോര്‍ത്ത് അയര്‍ലന്‍ഡിലും ട്രെയിന്‍, ഫെറി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയര്‍ലന്‍ഡിലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ 17 വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ മരം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോര്‍ഡ്ഷെയറിലെ ക്നിവറില്‍ രണ്ട് കുടുംബങ്ങള്‍ ഭവനരഹിതരായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും

More »

ലണ്ടനില്‍ കയാക്കിങ്ങിനിടെ മലയാളി യുവതി പുഴയില്‍ മുങ്ങിമരിച്ചു
ലണ്ടനില്‍ യൂണിവേഴ്സിറ്റി പഠനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യം. പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാലിന് ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് നല്‍കിയ സൂചന അനുസരിച്ചു യുവതിയെ അവസാനമായി കാണാനായത് ഇ 14 എന്ന പോസ്റ്റ് കോഡ് ഏരിയയില്‍ ആണെന്നാണ് വ്യക്തമാകുന്നത്. കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയില്‍ വീണെന്നാണു വിവരം. തെംസ് നദിക്കരയോട് ചേര്‍ന്ന ലണ്ടന്റെ ഹൃദയ ഭാഗങ്ങളില്‍ ഒന്നാണ് ഈ സ്ഥലം. തെംസ് നദിയിലെ വോള്‍വിച്ച് ഭാഗത്തും നിന്നുമാണ് ബെക്സ്ലി സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയത് എന്നാണ് അറിയാനാകുന്നത്. നിലവില്‍ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുന്‍ സൈനിക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions