യു.കെ.വാര്‍ത്തകള്‍

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
പ്രതിഷേധങ്ങള്‍ ഫലം കണ്ടതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി. ഫാമിലി ഫാം ടാക്‌സില്‍ പ്രധാനമന്ത്രി ഇളവ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഫാമിലി ഫാം ടാക്‌സില്‍ ബാക്ക്‌ബെഞ്ചേഴ്‌സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും, ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 2.5 മില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ധിപ്പിച്ചതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി താഴ്ന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളിലും സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു. ഫാം ടാക്‌സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30

More »

സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന്മേല്‍ അനുകൂല തീരുമാനം എന്ന നിബന്ധന അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. പുരോഗമനപരമായ നിലപാടുമായി ചര്‍ച്ചയ്ക്ക് എത്താനാണ് വെസ് സ്ട്രീറ്റിംഗിനെ ബിഎംഎ ഉപദേശിക്കുന്നത്. കഴിഞ്ഞ പണിമുടക്ക് ഒഴിവാക്കാന്‍ അവസാന നിമിഷം കാണിച്ച ആവേശം പ്രോത്സാഹനകരമായിരുന്നുവെങ്കില്‍ സമയം വൈകിയിരുന്നുവെന്നാണ് ബിഎംഎ നിലപാട്. ചര്‍ച്ചകളില്‍ തിരിച്ചെത്തുമെന്ന സൂചന സ്ട്രീറ്റിംഗും മുന്നോട്ട് വെച്ചു. 2026-ല്‍ എന്‍എച്ച്എസില്‍ ഒരു ദിവസം പോലും സമരം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്

More »

'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
ഇംഗ്ലണ്ടില്‍ കെയര്‍ സംവിധാനത്തില്‍ വളര്‍ന്നു പിന്നീട് അതില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന യുവാക്കളായ കെയര്‍ ലീവേഴ്സിന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. ഫോസ്റ്റെര്‍ കെയര്‍, റെസിഡന്‍ഷ്യല്‍ ഹോമുകള്‍ അല്ലെങ്കില്‍ ലോക്കല്‍ അതോറിറ്റികളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവര്‍ക്ക് 25 വയസ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാള്‍ വരെ സൗജന്യ മരുന്നുകള്‍ (പ്രിസ്ക്രിപ്ഷന്‍), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും. ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയര്‍ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ല്‍ 17 മുതല്‍ 21 വയസ് വരെ ഏകദേശം 53,230 കെയര്‍ ലീവേഴ്സും, 22 മുതല്‍ 25 വയസ് വരെ 44,430

More »

മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് അത്യന്തം ക്രൂരമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ രണ്ട് ഐഎസ് അനുകൂലികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. വാലിദ് സാദാവൂയി (38), അമര്‍ ഹുസൈന്‍ (52) എന്നിവര്‍ക്ക് എതിരായ കുറ്റങ്ങള്‍ പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ശരിവച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടപ്പാക്കിയിരുന്നെങ്കില്‍ യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭീകരാക്രമണമാകുമായിരുന്നു ഇതെന്നാണ് പൊലീസ് വിലയിരുത്തിയത്. ജൂത സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ചാവേര്‍ അക്രമണമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. നാല് എകെ-47 തോക്കുകള്‍, രണ്ട് ഹാന്‍ഡ്‌ഗണ്ണുകള്‍, 1,200 വെടിയുണ്ടകള്‍ എന്നിവ വാങ്ങാനുള്ള ഇടപാടുകളും നടന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് 'പ്രതികാരമെന്ന' പേരില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഎസ് പ്രചാരണങ്ങളില്‍ മുഴുകിയിരുന്ന സാദാവൂയി, 2015-ലെ പാരിസ് ഭീകരാക്രമണ

More »

കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
സ്ഥിരം കുറ്റവാളികളെയും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അത്യാധുനികമായ 'ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍' (LFR) സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ യുകെ പൊലീസ്. ഹാംഷെയര്‍ പൊലീസ് ആണ് ഇത്തരം പരീക്ഷണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സതാംപ്ടണ്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറി ഈ ഹൈടെക് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. കാമറയില്‍ പതിയുന്ന മുഖങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയാണിത്. ഒരാളുടെ കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകള്‍ ഡിജിറ്റലായി അളന്നാണ് സിസ്റ്റം വ്യക്തികളെ തിരിച്ചറിയുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം തന്നെ കാണാതായവരെ കണ്ടെത്താനും ഈ സംവിധാനം ഏറെ സഹായകരമാകുന്നു. അങ്ങേയറ്റം സുതാര്യമായ രീതിയിലാണ്

More »

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
ശമ്പളതര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തിയ ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിഎത്തിയ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായി രംഗത്ത്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പുതുവര്‍ഷത്തില്‍ ഈ തര്‍ക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ട്രെയിനിംഗും, തൊഴില്‍ സുരക്ഷയും സംബന്ധിച്ചുള്ള പുതിയ ഗവണ്‍മെന്റ് ഓഫര്‍ ബിഎംഎ അംഗങ്ങള്‍ തള്ളിയതോടെയാണ് സമരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കൂടുതല്‍ ശമ്പളവും, മെച്ചപ്പെട്ട പരിഗണനയും നല്‍കുന്ന രാജ്യങ്ങള്‍ ഡോക്ടര്‍മാരെ

More »

ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം മുന്‍നിര്‍ത്തി വിദേശ ജോലിക്കാര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്. ജയിലുകളില്‍ അടക്കം ജീവനക്കാരുടെ ഗുരുതരമായ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ് . സ്കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ജൂലൈയില്‍ ശമ്പള പരിധി 41,700 പൗണ്ടായി ഉയര്‍ത്തിയതിനെ തുടര്‍ന്ന്, നിലവില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥര്‍ക്ക് വിസ പുതുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്ന ജയിലുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് ചാര്‍ലി

More »

ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എഞ്ചിനീയറിങ് ജോലികള്‍ക്കായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്. ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് വാട്ടര്‍ലൂ സ്റ്റേഷനില്‍. സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ അടയ്ക്കുന്നത്. 28ന് തുറന്നാലും ജനുവരി നാല് വരെ നിയന്ത്രിത സര്‍വീസുകളേ വാട്ടര്‍ലൂവിലേക്ക് അനുവദിക്കൂ എന്നും നെറ്റ്‌വര്‍ക്ക് റെയില്‍ അധികൃതര്‍ അറിയിച്ചു. മാസങ്ങളായി നടന്നുവരുന്ന 23 മില്യണ്‍ പൗണ്ടിന്റെ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ്

More »

ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
ലണ്ടന്‍ : വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ വെടിയേറ്റ് മരിച്ചത് കറുത്ത വര്‍ഗക്കാരന്‍. ഇയാളുടെ പേരും ചിത്രവും പോലീസ് ആദ്യമായി പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി സ്റ്റോണ്‍ബ്രിഡ്ജിലെ വെസ്റ്റ് എന്‍ഡ് ക്ലോസില്‍ നടന്ന സംഭവത്തില്‍ സൈമണ്‍ വെയ്റ്റ് എന്ന 55കാരനാണ് വെടിയേറ്റ് മരിച്ചത്. കൊലയാളിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവരമറിഞ്ഞ് രാത്രി ഒന്‍പതരയോടെ പോലീസും അടിയന്തിര സേവന വിഭാഗവും സംഭവസ്ഥലത്തെത്തി. അവര്‍ കഠിനമായി പ്രയത്‌നിച്ചെങ്കിലും വെയ്റ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടയുകയായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടിതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റതായ റിപ്പോര്‍ട്ടുകളുമില്ല. ഡാഷ്‌ക്യാം കാമറകളിലോ മറ്റോ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions