യു.കെ.വാര്‍ത്തകള്‍

മിഡില്‍ ഈസ്റ്റിലേക്ക് ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ പ്രതിരോധ നടപടികളുമായി ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനത്തേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും. സൗദി, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും. ഖത്തറിലെ ടൈഫൂണ്‍ യുദ്ധ വിമാനങ്ങളുടെ വിന്യാസവും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയിലും സൈപ്രസിലും പ്രവര്‍ത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ആയിരമായി ഉയരും. ഇറാന്‍ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ഹീലി വ്യക്തമാക്കി. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതു നമ്മുടെ യുദ്ധമല്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു. യുകെ മിനിസ്ട്രി ഓഫ് ഡിഫൈന്‍സ് വിവിധ രാജ്യങ്ങളിലേക്ക്

More »

നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സ് ഉയരും; ശരാശരി വരുമാനം പ്രതിവര്‍ഷം 26,437 പൗണ്ടിലേക്ക്
ഏപ്രില്‍ ഒന്നിന് സകല ബില്ലുകളും കൂടുന്നതിനിടെ നേരിയ ആശ്വാസമായി മിനിമം വേജ് വര്‍ദ്ധന. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സാണ് വര്‍ദ്ധിക്കുന്നത്. ഇതോടെ 21 വയസിന് മുകളിലുള്ളവരുടെ ശമ്പളം 12.71 പൗണ്ട് ആകും. ഇതുവഴി ജോലിക്കാരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം 25,397 പൗണ്ടില്‍ നിന്നും 26,437 പൗണ്ടിലേക്ക് ഉയരും. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുമെന്ന അനുപാതത്തില്‍ 1040 പൗണ്ടാണ് വര്‍ദ്ധന കിട്ടുക. 18 മുതല്‍ 20 വയസ്സ് വരെയുള്ളവരുടെ വര്‍ദ്ധന 8.5 ശതമാനമാണ്. മണിക്കൂറിന് 10 പൗണ്ടെന്നത് 10.85 പൗണ്ടിലേക്കാണ് വര്‍ദ്ധന. 16 മുതല്‍ 17 വയസ്സ് വരെയുള്ളവരുടെയും, അപ്രന്റീസുകളുടെയും നാഷണല്‍ മിനിമം വേജ് 6 ശതമാനമാണ് ഉയരുക. മണിക്കൂറിന് 7.55 ശതമാനത്തില്‍ നിന്നും 8 പൗണ്ടിലേക്കാണ് വര്‍ദ്ധനവ്. 2.7 മില്ല്യണ്‍ ജോലിക്കാരെ ബാധിക്കുന്ന നീക്കം ട്രഷറി നവംബറില്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ മിനിമം വേജും, ഉയര്‍ന്ന നാഷണല്‍ ഇന്‍ഷുറന്‍സ്

More »

വിലക്കയറ്റ ഭീഷണി; സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുമായി ചര്‍ച്ച നടത്താന്‍ റേച്ചല്‍ റീവ്‌സ്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ, ഇന്ധന, ചെലവുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍, യുകെയില്‍ ഭക്ഷ്യവില ഉയരാനും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആശങ്ക ഉയരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ ,സാനിസ്ബറി, മൊറിസണ്‍ എന്നിവയുടെ മേധാവികളുമായി ചര്‍ച്ച നടത്താന്‍ ചാന്‍സലര്‍ .റേച്ചല്‍ റീവ്‌സ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. വിലക്കയറ്റവും ജീവിതച്ചെലവിലെ വര്‍ധനവും സംബന്ധിച്ച ആശങ്കകള്‍ ഉയരുന്നതിനാല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഭാവിയില്‍ ഉണ്ടാകാവുന്ന ആഘാതങ്ങളും വിലയിരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള തുറന്ന ചര്‍ച്ചയാണ് ഇത്,' ട്രഷറി വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ദീര്‍ഘകാല കരാറുകളും സംഭരണങ്ങളും കാരണം ഉടന്‍ വില ഉയരില്ലെങ്കിലും, വേനല്‍ക്കാലത്തോടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്

More »

ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവം; പ്രതി ഇടുക്കി സ്വദേശിയെന്ന് സൂചന
യുകെയിലെ ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ പേര് പുറത്തുവിട്ട് പൊലീസ്. മലയാളിയായ സന്ധു പൊന്നച്ചനാണ് അപകടമുണ്ടാക്കിയ ഡ്രൈവറെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ശനിയാഴ്ച രാത്രി കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ് ,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ സൗത്തേണ്‍ ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡെര്‍ബിയയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് പ്രതി താമസിക്കുന്നത്. 36 കാരനായ ഇയാള്‍

More »

കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെവരെ സമരത്തിനിറക്കാന്‍ ബിഎംഎ
ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കാന്‍ ഡോക്ടര്‍മാരുടെ സമരം കടുപ്പിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ശമ്പളത്തര്‍ക്കത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുറമെ കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ വരെ സമരത്തിന് ഇറക്കാനാണ് നീക്കം. ഇത് രോഗികള്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റ്, അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കിടയിലാണ് സമരം നടത്താന്‍ ബിഎംഎ മേയ് 11 മുതല്‍ ബാലറ്റിംഗ് നടത്തുന്നത്. റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് തൊട്ടുപിന്നാലെ സമരം തുടങ്ങുന്നതിനാല്‍ രോഗികള്‍ നല്ല രീതിയില്‍ വിഷമിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം ഗവണ്‍മെന്റ് മുന്നോട്ട്

More »

കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷനെ എന്‍എച്ച്എസ് പുറത്താക്കി
ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകള്‍ ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷനെ എന്‍എച്ച്എസ് പുറത്താക്കി . അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി നഷ്ടമായത്. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ രീതികള്‍ അറിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരം കൈമാറിയത്. കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നു ഇവര്‍ ഇമെയില്‍ വഴി രോഗിയോട് പറഞ്ഞു. മെയിലുകള്‍ പുറത്തുവന്നതോടെ ആറുമാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. പിന്നീട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാട്‌സ് ആപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണ്

More »

ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു; യുകെയില്‍ തിരിച്ചിറക്കി
ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു. ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ വിമാനം അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുകെയിലേക്ക് തന്നെ തിരിച്ചിറങ്ങി. മാര്‍ച്ച് 29ന് ഞായറാഴ്ച ഉച്ചയോടെ ഗ്ലാസ്‌ഗോയില്‍ നിന്നും ജഴ്‌സിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ തിരിച്ചിറക്കിയത്. യാത്ര ആരംഭിച്ച് 30 മിനിറ്റ് നേരം പറന്നതിനു ശേഷമാണ് ഗലോവേയുടെ മുകളില്‍ വെച്ച് ഇ സെഡ് വൈ 439 വിമാനം തിരികെ പറന്നതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വ്യക്തമാക്കുന്നു. വിമാനം ആകാശച്ചുഴിയില്‍ വീണതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇതില്‍ ഒരു വിമാനജീവനക്കാരിക്ക് പരിക്ക് പറ്റിയതായും വൈദ്യസഹായം തേടേണ്ടി വന്നതായും ദി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഹെല്‍ത്ത് സര്‍വ്വീസ് അംഗങ്ങള്‍ സ്ഥലത്തെത്തി വൈദ്യസഹായം ഉറപ്പുവരുത്തിയതായും റിപ്പോര്‍ട്ടില്‍

More »

സമരം പിന്‍വലിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം; ഉള്ള പാക്കേജ് കൂടി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
ഈസ്റ്ററിന് പിന്നാലെ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നടപടി പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ നേരത്തെ സമയപരിധി പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഈ സമയപരിധിക്കുള്ളില്‍ സമരനടപടികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത പക്ഷം മെച്ചപ്പെടുത്തിയ പാക്കേജും നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമരപ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അംഗങ്ങളുമായി ചര്‍ച്ച പോലും നടത്താതെയാണ് 7.1% ശമ്പളവര്‍ദ്ധന കിട്ടുന്ന പാക്കേജ് തള്ളി പണിമുടക്കുമെന്ന് ബിഎംഎ പ്രഖ്യാപിച്ചത്. ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം നല്‍കുമെന്ന് ഉറപ്പായിട്ടും തങ്ങള്‍ ഉന്നയിച്ച 26 ശതമാനത്തിന് അടുത്ത് എത്തിയില്ലെന്ന് വാദിച്ചാണ് ബിഎംഎ ഓഫര്‍ തള്ളിയത്. 'കരാറില്‍ നിന്നും പിന്‍മാറുന്നത് തെറ്റായ തീരുമാനമാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വോട്ട്

More »

കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന 92% കവര്‍ച്ചകളും തെളിയിക്കാന്‍ കഴിയാതെ പോലീസ്
കവര്‍ച്ചാ കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വാങ്ങി നല്‍കുന്നതില്‍ ബ്രിട്ടീഷ് പോലീസ് വന്‍ പരാജയമാണെന്ന് കണക്കുകള്‍. രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയാണ്. ബ്രിട്ടനിലെ പല ഭാഗത്തും കവര്‍ച്ചകള്‍ കുറ്റമല്ലാതാകുന്ന സ്ഥിതിയാണെന്ന് എംപിമാരും, പോലീസിംഗ് വിദഗ്ധരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിഭാഗം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും തുമ്പ് പോലും കിട്ടിയില്ലെന്ന ഔദ്യോഗിക കണക്കുകള്‍ പോലീസ് സേനയ്ക്ക് നാണക്കേടാണ്. 200,000 കേസുകള്‍ അന്വേഷിച്ചപ്പോള്‍ 92 ശതമാനം കേസുകളിലും ഫലമുണ്ടായില്ല. ദിവസേന 393 കേസുകള്‍ വീതം എഴുതിത്തള്ളിയപ്പോള്‍, 143000 കേസുകളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ അവസാനിച്ചത്. കുറ്റകൃത്യം നടക്കുന്ന അതേ മാസം തന്നെ തെളിവില്ലാതെ കേസ് അവസാനിപ്പിക്കാന്‍ പോലീസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions