ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി പള്ളികളിലെ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. ലിങ്കണ്‍ഷയറിലെ സ്വിന്‍ഡെര്‍ബി പള്ളികളുടെ ചുമതലയുള്ള റെവറണ്ട് കാനൊന്‍ ആന്‍ഡ്രൂ വാഗന്‍ ആണ് ഇപ്പോള്‍ തന്റെ ജോലിഭാരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലിങ്കണ്‍ രൂപത നടത്തിയ ഒരു വിശകലനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ഒട്ടുമിക്ക പുരോഹിതന്മാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പള്ളികളില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നാല് പള്ളികളുടെ ചുമതലയുള്ള തനിക്ക് അടുത്ത വര്‍ഷം മുതല്‍ 11 പള്ളികളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം
More »
സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ എഐ കാമറകള്‍ എല്ലാം തികഞ്ഞതല്ല. മനുഷ്യന്റെ ഇടപെടലില്ലാതെ എല്ലാം കൃത്യമായി ചെയ്യുന്ന കാമറകള്‍ പിഴവുകളും വരുത്തുന്നുണ്ട്. സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ ഡ്രൈവര്‍മാരെയാണ് സ്പീഡ് ക്യാമറകള്‍ കുറ്റക്കാരാക്കിയതെന്നാണ് കണ്ടെത്തല്‍. കാമറകളിലെ പിഴവാണ് ഈ ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കിയത്. ഗവണ്‍മെന്റിന് മില്ല്യണ്‍ കണക്കിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നാല് വര്‍ഷക്കാലമായി എല്ലാ സ്മാര്‍ട്ട് മോട്ടോര്‍വേകളിലും, ചില എ-റോഡുകളിലും സ്ഥാപിച്ചിട്ടുള്ള വേരിയബിള്‍ സ്പീഡ് ക്യാമറ സിസ്റ്റത്തില്‍ പിഴവ് നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ കാമറകള്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യമായി ഇവ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണ്
More »
ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
യുകെയില്‍ ആദ്യത്തെ വീട് വാങ്ങുന്നവരില്‍, ബജറ്റിനേക്കാള്‍ വലിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നു. ശമ്പളം വര്‍ധിക്കുന്നതും, അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെടുന്നതുമാണ് മുന്‍പത്തെ അപേക്ഷിച്ച് ഉയര്‍ന്ന ബജറ്റിലുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് ശേഷി നല്‍കുന്നത്.
സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ ആദ്യ വീട് വാങ്ങിയവര്‍ എടുത്ത ശരാശരി കടം 210,800 പൗണ്ടാണെന്ന് പ്രോപ്പര്‍ട്ടി ഏജന്റുമാരായ സാവില്‍സ് വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് ഉയരത്തിലുള്ളതാണ്. ഹൗസിംഗ് മാര്‍ക്കറ്റില്‍ നടന്ന 12 മാസത്തെ ഇടപാടുകളില്‍ 20 ശതമാനം ആദ്യത്തെ വീട് വാങ്ങിയവരാണ് നടത്തിയിട്ടുള്ളത്. 2007 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
ലണ്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ ഈ ഇഫ്ക്ട് കൂടുതലാണ്. ഈ വര്‍ഷം തലസ്ഥാനത്ത് നടത്തിയ വാങ്ങലുകളില്‍ പകുതിയില്‍ ഏറെയും ആദ്യത്തെ വീട് വാങ്ങിയവരുടെ
More »
സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
സൂപ്പര്‍ഫ്ലൂ പ്രതിസന്ധിക്കൊപ്പം എന്‍എച്ച്എസ് പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്. ഫ്ലൂ കേസുകള്‍ റെക്കോര്‍ഡ് തോതില്‍ കൂടുന്നതിനിടെ പ്രധാനമന്ത്രിയുടെയും, ഹെല്‍ത്ത് സെക്രട്ടറിയുടെയും അഭ്യര്‍ത്ഥനകള്‍ തള്ളിയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. അവസാനവട്ട ഇടപെടല്‍ നടത്തി സമരം ഒത്തുതീര്‍ക്കാമെന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് ബിഎംഎ തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഇതോടെ നാളെ മുതല്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പണിമുടക്ക് തടസ്സമില്ലാതെ തുടരും. ക്രിസ്മസിന് തൊട്ടുമുന്‍പ് വരെയാണ് സമരം നീളുക. സമരം ഒഴിവാക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫര്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83 ശതമാനം പേരും ഇത്
More »
പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
ഇംഗ്ലണ്ടില്‍ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് വലിയതോതില്‍ കൂടുന്നത് ആശങ്കപ്പെടുത്തുന്നു. പ്രസവശേഷമുള്ള രക്തസ്രാവം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. 2020-ല്‍ ആയിരം പ്രസവങ്ങള്‍ക്ക് 27 കേസുകളായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 32 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയില്‍ 19 ശതമാനം വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകള്‍ ഉയരുന്നത് എന്‍എച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം 16,780 സ്ത്രീകള്‍ക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റര്‍ രക്തം നഷ്ടമായി. ലോകത്ത് മാതൃത്വ മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയില്‍ നടക്കുന്ന മാതൃത്വ മരണങ്ങളില്‍ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകള്‍ക്കും
More »
സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
യുകെയില്‍ ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ അനായാസം രക്ഷപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഇവരെ പിടികൂടി അകത്താക്കാന്‍ ബൃഹത് പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഓരോ പോലീസ് സേനയിലും, സ്‌പെഷ്യലിസ്റ്റ് ബലാത്സംഗ, ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് നീക്കം.
ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും വലിയ നടപടിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്താനും, അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിവേര് അറുക്കുകയുമാണ് ലക്ഷ്യം.
യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിധികള്‍ പ്രകാരമുള്ള കുടും ജീവിതത്തിനുള്ള അവകാശം പോലുള്ള
More »
പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ചയില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കും എന്നത് ഏതാണ്ട് ഉറപ്പായതോടെ ബാങ്കുകള്‍ തമ്മിലുള്ള മോര്‍ട്ട്‌ഗേജ് പോര് തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായി പലിശ നിരക്ക് താഴെ വരികയാണ്. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് അവരുടേ ഫിക്സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഈ ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.
ഈയാഴ്ച പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറകെയാണ് വന്‍ ഇളവ് പ്രഖ്യാപിച്ച് ഹാലിഫാക്സും രംഗത്തെത്തിയത്. നേരത്തേ നാറ്റ്വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് എന്നിവരും പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഒന്ന് സാന്റാന്‍ഡേഴ്സ്
More »
സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
ലണ്ടന്‍ സിറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ വച്ച് നടന്ന ക്രിസ്മസ് വിരുന്നില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് പിതാവ് അതിഥിയായി പങ്കെടുത്തത്.
ബ്രിട്ടനിലെ സിറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും വളര്‍ച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി. ആഘോഷപരിപാടിയില്‍ ആഷ്‌ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
More »
ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്.
രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഇതിന് പേരിട്ടിട്ടില്ല.
പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതകളും പ്രാധാന്യവും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാപന സാധ്യത കൂടുതലായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വൈറസുകള്‍ പരിണമിക്കുന്നത് സാധാരണമാണെന്നും ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു.
യുകെയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അടുത്തിടെ
More »