യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ബുധനാഴ്ച രാത്രി റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സില്‍വര്‍ഡെയില്‍ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റര്‍ (1.86 മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയില്‍ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. ലങ്കാഷെയറിനോടൊപ്പം അയല്‍പ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കന്‍ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെന്‍ഡല്‍, അള്‍വര്‍സ്റ്റണ്‍, കാണ്‍ഫോര്‍ത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങള്‍ പ്രവര്‍ത്തിക്കുകയും, ആദ്യം ഒരു

More »

കുടിയേറ്റക്കാരോടുള്ള ചായ്‌വ്; ബിബിസിയോട് ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു
കുടിയേറ്റക്കാരോടുള്ള ചായ്‌വ് നിമിത്തം ബിബിസിയോട് വെള്ളക്കാരായ ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു. വെള്ളക്കാരായ പ്രേക്ഷകരേക്കാള്‍ തങ്ങളുടെ ജീവിതമാണ് ബിബിസി പ്രതിഫലിപ്പിക്കുന്നത് എന്നാണ് വംശീയ ന്യൂനപക്ഷങ്ങള്‍ കരുതുന്നതെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞു. ബിബിസിയുമായി ബന്ധപ്പെട്ടുള്ള ഓഫ്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം വംശീയ ന്യൂനപക്ഷങ്ങളില്‍ പെടുന്നവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചു എന്നാണ്. അതേസമയം 50 ശതമാനം വെള്ളക്കാര്‍ മാത്രമാണ് ബിബിസി തങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതായി വിശ്വസിക്കുന്നത്. ബിബിസി വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്ന പ്രസ്താവനയെ ഖണ്ഡിക്കാന്‍ മുന്നോട്ട് വന്നത് 22 ശതമാനം വെള്ളക്കാര്‍ ആയിരുന്നു. അതേസമയം 11 ശതമാനം വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ മാത്രമാണ് ഈ കണ്ടെത്തല്‍ നിഷേധിച്ചിട്ടുള്ളത്. ബിബിസിയെ പ്രേക്ഷകര്‍ എങ്ങനെ

More »

എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
യുകെയില്‍ ഈ വര്‍ഷത്തെ ഫ്ലൂ സീസണ്‍ അതിജീവിക്കാന്‍ പാടുപെടുകയാണ് എന്‍എച്ച്എസ്. സ്ഥിതി കടുത്ത പ്രതിസന്ധിയിലെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച ശരാശരി 1700 പേര്‍ ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയെന്നാണ് കണക്കുകള്‍. 2024ല്‍ ഇത് 1,098 ഉം 2023 ല്‍ 160 ഉം ആയിരുന്നു.സാധാരണ സീസണിനേക്കാള്‍ ഒരു മാസം മുമ്പേ വൈറസ് വ്യാപനം ശക്തമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 68 കേസുകള്‍ അതീവ ഗുരുതരമായിരുന്നു. കഴിഞ്ഞവര്‍ഷം ഗുരുതരമായ കേസുകള്‍ 39 എണ്ണം മാത്രമായിരുന്നു. അതായത് ഗുരുതരമായ ഫ്ലൂ വ്യാപനം ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമായി ഉയര്‍ന്നു എന്നര്‍ത്ഥം. ആഞ്ഞടിക്കുന്ന സുനാമി തിരമാലകളെ ഓര്‍മ്മിപ്പിക്കും വിധം ഫ്ലൂനാമി എന്ന് പേരിട്ട ഈ പ്രതിഭാസം കാണിക്കുന്നത് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സംഭവിച്ച ഏറ്റവും ഗുരുതരമായ ഫ്ലൂ ബാധയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് എന്നാണ്. ക്രിസ്തുമസ് - പുതുവത്സര

More »

പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം
അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം തന്നെ ലേബര്‍ പാര്‍ട്ടി റിഫോം യുകെയ്ക്ക് ഏറെ പുറകിലായിരുന്നു. ഈ സാഹചര്യത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ്കളൊക്കെ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കാനുള്ള തീരുമാനമാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെത്. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ. സ്റ്റാര്‍മറിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം ആറോപിച്ചു. മേയ് മാസത്തില്‍ നടക്കേണ്ട മേയര്‍ തെരഞ്ഞെടുപ്പ് ഇപ്പോള്‍ 2028 വരെ നീട്ടിവയ്ക്കാനുള്ള തീരുമാനം പൈശാചികമാണെന്നും ഫരാഗെ ആരോപിച്ചു. നിരവധിയിടങ്ങളിലെ 75 ലക്ഷം പേരെ ബാധിക്കുമെന്നാണ് വിമര്‍ശനം. ലോക്കല്‍ അതോറിറ്റികളുടെ പുന സംഘടനയ്ക്ക് സമയം വേണമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുഖം രക്ഷിക്കാനുള്ള സ്റ്റാര്‍മറുടെ നടപടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

More »

വിദേശ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും വരവ് ഇടിഞ്ഞതായി കണക്കുകള്‍
യുകെയിലേക്ക് വരുന്ന വിദേശ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടെയും എണ്ണം കുത്തനെ കുറഞ്ഞതായി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍. 2024 ലെ സമയത്തേക്കാള്‍ ഇത്തവണ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 6321 പേര്‍ മാത്രമാണ് രജിസ്റ്ററില്‍ ചേര്‍ന്നത്. കുടിയേറ്റ നയങ്ങളിലെ മാറ്റവും വംശീയതയുമാണ് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടുതല്‍ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടന്‍ വിടുന്നുവെന്നതാണ്. ജീവനക്കാരുടെ എണ്ണം കുറയുന്നത് എന്‍എച്ച്എസിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. രോഗികളുടെ നീണ്ട കാത്തിരിപ്പിന് ഇതു കാരണമാകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നത് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാണ്. കുടിയേറ്റക്കാരായ ജീവനക്കാരുടെ പ്രവര്‍ത്തനം ആരോഗ്യമേഖലയ്ക്ക് അത്യാവശ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് 58 ശതമാനം കുറഞ്ഞു.

More »

യുകെയിലെ പലയിടങ്ങളിലും കനത്ത മഴയും നാലിഞ്ച് വരെ മഞ്ഞ് വീഴ്ചയും ഉണ്ടാകും
യുകെയില്‍ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചിപ്പിക്കുന്നത്. ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ കാലാവസ്ഥ ഭൂപടം സൂചിപ്പിക്കുന്നത് യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ്. ചില പ്രദേശങ്ങളില്‍ ഈ വെള്ളിയാഴ്ച നാലിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ഈ ഭൂപടം സൂചിപ്പിക്കുന്നു. സ്‌കോട്ട്‌ലാന്‍ഡിലെ ചില പ്രദേശങ്ങളിലായിരിക്കും പ്രധാനമായും മഞ്ഞുവീഴ്ചയുണ്ടാവുക. ഡണ്ഡീ, ഗ്ലാസ്‌ഗോ, പെര്‍ത്ത്, അബര്‍ഡീന്‍ എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതലായി ഉണ്ടാവുക. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ശൈത്യകാല സാഹചര്യം ആരംഭിക്കും. തെക്കന്‍ ഇംഗ്ലണ്ടിന്റെയും മധ്യ ഇംഗ്ലണ്ടിന്റെയും പല പ്രദേശങ്ങളിലും വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചന നല്‍കുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത മഴ അനുഭവപ്പെടും എന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലാന്‍ഡില്‍

More »

രജിസ്റ്റേഡ് നഴ്‌സായി വേഷമിട്ട് ആറ് നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരുമാനം കൈക്കലാക്കിയ തട്ടിപ്പുകാരന്‍ അകത്തായി
രജിസ്റ്റേഡ് നഴ്‌സിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് നാല് വര്‍ഷത്തോളം ബ്രിട്ടനിലെ വിവിധ നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത വ്യാജ നഴ്‌സിന് ജയില്‍ശിക്ഷ. ആറോളം കെയര്‍ ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരെ വരുമാനം നേടുകയും ചെയ്തു ഈ തട്ടിപ്പുകാരന്‍. 2015 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ആറ് കെയര്‍ ഹോമുകളിലായി ആഷ്ടണ്‍ ഗുരമാതുന്‍ഹു ജോലി ചെയ്തത്. വാറിംഗ്ടണിലെ നഴ്‌സിംഗ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത ആഷ്ടണ്‍ ഇതിനായി മറ്റൊരു യഥാര്‍ത്ഥ നഴ്‌സിന്റെ ഐഡന്റിറ്റിയാണ് ദുരുപയോഗം ചെയ്തതെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിചാരണയില്‍ കണ്ടെത്തി. വ്യാജ നഴ്‌സായി പ്രവര്‍ത്തിച്ച വകയില്‍ 172,920.94 പൗണ്ടാണ് ഇവര്‍ വരുമാനം നേടിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഡഡ്‌ലിയില്‍ നിന്നുള്ള ഈ 46-കാരന് 40 മാസത്തെ ശിക്ഷയാണ് വിധിച്ചത്. വ്യാജ സേവനം നല്‍കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. കെയര്‍ ഹോമില്‍

More »

എ&ഇയില്‍ നിന്നും ചികിത്സയില്ലാതെ മടങ്ങുന്നവരുടെ എണ്ണം മൂന്നിരട്ടി കൂടി; കണക്കുകള്‍ പുറത്തുവിട്ട് ആര്‍സിഎന്‍
അടിയന്തര ആവശ്യങ്ങള്‍ക്കാണ് രോഗികള്‍ ആശുപത്രികളിലെ എ&ഇകളിലേക്ക് എത്താറുള്ളത്. എന്നാല്‍ ഇവിടെ നിന്നും ആശുപത്രിയിലേക്ക് അഡ്മിഷന്‍ കിട്ടുന്നത് തന്നെ ബുദ്ധിമുട്ടാണ്. യാതൊരു ചികിത്സയും കിട്ടാതെ എ&ഇയില്‍ നിന്നും മടങ്ങുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അടിയന്തര ആശുപത്രി ചികിത്സകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും, കാത്തിരിപ്പ് ഏറുകയും ചെയ്യുന്നതിനിടെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്ന അവസ്ഥ വര്‍ദ്ധിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എച്ച്എസ് കണക്കുകളിലെ പരിശോധനകളില്‍ നിന്നും കണ്ടെത്തി. 2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 320,000-ലേറെ ആളുകളാണ് എ&ഇകളില്‍ നിന്നും ചികിത്സ കിട്ടാതെ മടങ്ങിയത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ്

More »

നാല് മില്ല്യണ്‍ കുടുംബങ്ങള്‍ അടുത്ത മൂന്ന് വര്‍ഷവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടേണ്ടി വരും
പലിശ നിരക്കുകള്‍ കുറഞ്ഞിട്ടും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ അടുത്ത മൂന്ന് വര്‍ഷവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ അടുത്ത മൂന്ന് വര്‍ഷവും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. പലിശ നിരക്കുകള്‍ താഴേക്ക് പോകുമ്പോഴും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. ഹോം ലോണുകളുടെ പകുതിയില്‍ താഴെ മാത്രം വരുന്ന ഈ സംഖ്യയില്‍ നിന്നും മുന്‍ വര്‍ഷങ്ങളിലെ വര്‍ധനവുകള്‍ ഭൂരിഭാഗം പേരെയും കുഴപ്പിച്ചില്ലെന്നും വ്യക്തമായി. 2021 ഡിസംബര്‍ മുതലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. പൂജ്യത്തിന് അരികില്‍ നിന്നും 2023 സമ്മറില്‍ 5.25 ശതമാനത്തിലേക്ക് ഇത് വര്‍ധിച്ചു. തൊട്ടടുത്ത വര്‍ഷം മുതല്‍ ഇത് കുറയ്ക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions