എച്ച്എസ്ബിസിയും ബാര്‍ക്ലെയിസും മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു; പലിശ കുറയുമെന്നു പ്രതീക്ഷ
പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകയും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ നിര്‍ത്തുകയായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിന്നതോടെ മോര്‍ട്ട്‌ഗേജ് വിപണി ആശങ്കയിലായി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് താഴ്‌ന്നേക്കുമെന്ന വാര്‍ത്ത പുറത്തു വരുകയാണ്. അതിനു ബലമേകി രണ്ട് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു. ചില ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ഇന്നലെ എച്ച് എസ് ബി സിയും ബാര്‍ക്ലെയിസും പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും പരിഗണനയിലെത്തി. പല വിദഗ്ധരും പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുമെന്നാണ്. നേരത്തേ, 2026 ആകുന്നതു വരെ പലിശ നിരക്ക് കുറയില്ല എന്നായിരുന്നു പ്രവചനം.
More »
റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎ; നവംബര്‍ 14 മുതല്‍ 19 വരെ രോഗികള്‍ വലയും
ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി നടക്കുന്ന പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. സമരം രോഗികളെയും ആരോഗ്യ സംവിധാനങ്ങളെയും താറുമാറാകും.
സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.
എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന
More »
രാജ്യാന്തര കരാട്ടെ മല്‍സരത്തില്‍ ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി ഗ്ലാസ്‌ഗോ മലയാളി
ഗ്ലാസ്‌ഗോ : ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും കരസ്ഥമാക്കി ഗ്ലാസ്‌ഗോ മലയാളിയും കുട്ടനാട് പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ്. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകത്തിലെ പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ഥികള്‍ക്കൊപ്പം രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഈ ചാമ്പ്യന്‍ഷിപ് പട്ടം നിലനിര്‍ത്തിയത്.
മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകളിലൊന്നായ എട്ടാം ഡാന്‍ കരസ്ഥമാക്കിയ ടോം, കരാട്ടെയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്. കരാട്ടെയിലെ പരിചയം, അറിവ്, കഴിവ്, സാങ്കേതികത്വം, അച്ചടക്കം, പെരുമാറ്റം തുടങ്ങിയ വ്യക്തിഗത മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ റാങ്കിങ് നല്‍കുന്നത്. ഇത്തവണത്തെ വിജയത്തിലൂടെ, കരാട്ടെ ആയോധനകലയിലെ ഏറ്റവും ഉയര്‍ന്ന 'സീനിയര്‍ മാസ്റ്റര്‍ തിലകം' എന്ന ബഹുമതിയായ 'ഹാന്‍ഷി' പദവിയും ടോം ജേക്കബ് കരസ്ഥമാക്കി. ഷോട്ടോകാന്‍
More »
നോട്ടിംഗ്ഹാമില്‍ കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
നോട്ടിംഗ്ഹാമില്‍ നിന്നും നാല് ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളി ഗൃഹനാഥന്‍ സ്റ്റീഫന്‍ ജോര്‍ജി(47)നെ കണ്ടെത്തിയെന്ന വിവരം യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസമായി.
സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗ്ഹാംഷയര്‍ പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത് . നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇദ്ദേഹം സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം. സ്വാന്‍സിയില്‍ നിന്നുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജിനെ കണ്ടെത്തിയത് എന്നാണു വിവരം.
സ്റ്റീഫനെ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്‌ഫോര്‍ഡ് പ്രദേശത്ത് അവസാനമായി കണ്ടതിനു ശേഷം പിന്നീട് വിവരമൊന്നുമില്ലെന്നു കാണിച്ചു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേര്‍ന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഫലമുണ്ടായത്.
More »
ലിവിംഗ് വേജ് 13.45 പെന്‍സായി ഉയര്‍ത്തി; ലണ്ടനില്‍ 14.80, അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗുണപരം
ലണ്ടന്‍ : റിയല്‍ ലിവിംഗ് വേജ് ഉയരുന്നതോടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് അവരുടെ വേതനത്തില്‍ വര്‍ദ്ധനവുണ്ടാകും. യഥാര്‍ത്ഥ ജീവിത ചെലവുകളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഒരു വോളന്ററി വേതനമാണ് റിയല്‍ ലിവിംഗ് വേജ്. 16,000 ല്‍ അധികം തൊഴിലുടമകള്‍ ഇപ്പോള്‍ ഈ നിരക്കിലുള്ള വേതനം നല്‍കുന്നുണ്ട്. വേതനം മണിക്കൂറില്‍ 85 പെന്‍സ് വര്‍ധിച്ച് 13.45 പൗണ്ട് ആയിരിക്കുകയാണ്. ലണ്ടനില്‍ 95 പൗണ്ട് വര്‍ധിച്ച് 14.80 പൗണ്ടും ആയിട്ടുണ്ട്.
ഈ നിരക്കുകള്‍ നിശ്ചയിക്കുന്ന ലിവിംഗ് വേജ് ഫൗണ്ടേഷന്‍ പറയുന്നത് ഈ വര്‍ഷത്തെ വേതന വര്‍ധനവോടെ ഒരു പൂര്‍ണ്ണ സമയ തൊഴിലാളിക്ക്, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തേക്കാള്‍ പ്രതിവര്‍ഷം 2,418 പൗണ്ട് അധികമായി ലഭിക്കും എന്നാണ്. ലണ്ടനില്‍ ഉള്ളവര്‍ക്ക് 5050 പൗണ്ട് ആയിരിക്കും അധികമായി ലഭിക്കുക.
റീയല്‍ ലിവിംഗ് വേജ് നല്‍കാന്‍ തയ്യാറാകുന്ന തൊഴിലുടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായും ഫൗണ്ടേഷന്‍ അറിയിച്ഛു. കഴിഞ്ഞ ഒരു
More »
ദുരിതം വിതയ്ക്കാന്‍ ബെഞ്ചമിന്‍ കൊടുങ്കാറ്റ് വരുന്നു; രണ്ട് ഇഞ്ച് മഴയും
ബ്രിട്ടനില്‍ വിന്ററിനു മുന്നോടിയായി ദുരിതം വിതയ്ക്കാന്‍ ബെഞ്ചമിന്‍ കൊടുങ്കാറ്റ് വരുന്നു. 2 ഇഞ്ച് വരെ അതിശക്തമായ മഴയും, 75 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് ആണ് എത്തുക.
സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ മഴ 3.5 ഇഞ്ച് വരെ ഉയരും.
More »
പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തന്നെ; ബജറ്റിന് മുന്‍പ് നേരിയ ആശ്വാസം
ബജറ്റിന് മുന്‍പ് ചാന്‍സലര്‍ക്ക് നേരിയ ആശ്വാസമായി പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തുടരുന്നു. സെപ്റ്റംബറില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തന്നെ തുടര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ സ്ഥിരീകരിച്ചത്.
നിരക്ക് ഉയര്‍ന്ന നിലയിലാണെങ്കിലും ഇതിലേറെ വര്‍ധിക്കുമെന്ന ആശങ്കയാണ് ഒഴിവായത്. പണപ്പെരുപ്പം സെപ്റ്റംബറില്‍ 4 ശതമാനത്തിലെത്തിയ ശേഷം താഴുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.
അടുത്ത വര്‍ഷത്തെ ബെനഫിറ്റുകള്‍ എത്രത്തോളം വര്‍ധിക്കുമെന്ന് തീരുമാനിക്കുന്നത് സെപ്റ്റംബറിലെ പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഈ കണക്കുകള്‍ ഏറെ പ്രധാനമാണ്. പെട്രോള്‍, വിമാന നിരക്കുകള്‍ വര്‍ധിച്ചെങ്കിലും വിലക്കയറ്റത്തിലെ ചെറിയ ഇടിവാണ് ആശ്വാസത്തിലേക്ക് നയിച്ചതെന്ന് ഒഎന്‍എസ് പറയുന്നു.
പണപ്പെരുപ്പം ഭയപ്പെട്ടത് പോലെ മോശമാകാത്ത സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പലിശ
More »
പരിപാലന ചെലവ് താങ്ങാനാവുന്നില്ല; യുകെയിലെ പള്ളികളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടലിലേയ്ക്ക്
യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവ് താങ്ങാനാവാത്തതും പുതു തലമുറ വിശ്വാസത്തില്‍ നിന്ന് അകലുന്നതും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പള്ളികള്‍ അടച്ചിടുകയോ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചില പള്ളികള്‍ വാങ്ങി മോസ്‌ക്കാക്കി മാറ്റി.
യുകെയിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളില്‍ പലതും ചരിത്രപ്രധാനമായ നിര്‍മ്മിതികളാണ്. മതസ്ഥാപനങ്ങള്‍ മാത്രമായല്ല , പള്ളികള്‍ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും പ്രധാന കേന്ദ്രമായും പ്രവര്‍ത്തിക്കുന്നവയായിരുന്നു.
നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 900 പള്ളികള്‍ അടച്ചു പൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍
More »
ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല!
ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല! കുറ്റവാളി പിതാക്കന്മാര്‍ക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി യുകെയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുന്ന വിക്ടിംസ് ആന്റ് കോര്‍ട്ട്സ് ബില്ലിലേയ്ക്കുള്ള സര്‍ക്കാര്‍ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിള്‍ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.
ലേബര്‍ പാര്‍ട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി മുന്നിട്ടിറങ്ങിയത്. 15-ാം വയസില്‍ ഒരു മുതിര്‍ന്ന പുരുഷന്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ
More »