യു.കെ.വാര്‍ത്തകള്‍

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടനില്‍ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നു
സുരക്ഷ മുന്‍ നിര്‍ത്തി ബ്രിട്ടനില്‍ റോഡ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാള്‍ 1 മൈല്‍ മാത്രം അധികമായാലും വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കഴിയുമെന്ന് നിയമത്തില്‍ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കനത്ത പിഴ ഈടാക്കും. സ്പീഡ് ക്യാമറ നിരീക്ഷണത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാല്‍ നിരവധി ഡ്രൈവര്‍ അനുകൂല സംഘടനകള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകള്‍ വേഗപരിധിയില്‍ 10% വരെ 'ലീ വേ' (നേരിയ ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണമായി, 30 മൈല്‍ പരിധിയുള്ള പ്രദേശങ്ങളില്‍ 33 മൈല്‍ വരെ ഓടിച്ചാല്‍ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാല്‍ ഈ ഇളവ് ഒഴിവാക്കി

More »

ജിസിഎസ്ഇ പാസാകുന്നവര്‍ക്കായി വി-ലെവല്‍ കോഴ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി യുകെ സര്‍ക്കാര്‍
യുകെയില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടു വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു സര്‍ക്കാര്‍. നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ പാസായി ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുകയാണ് ചെയ്യുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് ലെവല്‍-3 ബിടെക് കോഴ്സുകള്‍ക്ക് (ടി-ലെവല്‍) ചേര്‍ന്ന് പഠനം തുടരാം. എന്നാല്‍ ഇതിനു രണ്ടിനും സാധിക്കാത്തവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം എന്ന നിലയിലാണ് 16 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിക്കുന്ന വി- ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ നിലവിലെ ബിടെക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാകും പുതിയ പരിഷ്കരണം. ഉപരിപഠനത്തിനായി ഇംഗ്ലിഷ്, മാത്​സ് പരീക്ഷകളുടെ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സകളിലൂടെ സാധിക്കും.

More »

ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരിലേക്കും റീഫോം യുകെയുടെ 'കടന്നുകയറ്റം'; പിന്തുണ മൂന്നിരട്ടിയായി, ലേബര്‍ പിന്തുണ ഇടിഞ്ഞു
പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചു വന്നിരുന്ന സമൂഹമാണ് യുകെയിലെ ഇന്ത്യക്കാരുടെ. എന്നാല്‍ കീര്‍ സ്റ്റര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുളവാക്കിയിരിക്കുകയാണ്. ഫലം വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ സമൂഹവും. ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരില്‍ നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ ഇപ്പോള്‍ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യന്‍

More »

യുകെയില്‍ 4 ലക്ഷം പുതിയ ഗ്രീന്‍ എനര്‍ജി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍
രാജ്യത്തു ഗ്രീന്‍ എനര്‍ജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുകെ സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 400,000 പുതിയ ജോലികള്‍ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് അറിയിച്ചു. ഫോസില്‍ ഇന്ധന മേഖലയില്‍ നിന്ന് മാറി വരുന്ന തൊഴിലാളികള്‍ക്കും, തൊഴില്‍രഹിതര്‍ക്കും, മുന്‍സൈനികര്‍ക്കും, തടവുകാര്‍ക്കും ഈ പദ്ധതിയില്‍ പ്രത്യേക പരിശീലനവും അവസരങ്ങളും നല്‍കും. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതല്‍ 10,000 വരെ അധിക പ്ലംബര്‍മാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍പെന്റര്‍മാര്‍ക്കും വെല്‍ഡര്‍മാര്‍ക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഗ്രീന്‍ എനര്‍ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരാശരി 50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും

More »

ഭവനഉടമകള്‍ക്ക് ഭീഷണിയുമായി പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ്
അടുത്തമാസത്തെ ബജറ്റില്‍ ഭവനഉടമകളെ പിഴിയാന്‍ ചാന്‍സലര്‍ തയാറാകുമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഭവനഉടമകളെ കുരുക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യമിടുമെന്നാണ് ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ വീടുകളില്‍ കഴിയുന്നവരും, സൗത്ത് ഈസ്റ്റിലെ ഭവനഉടമകളുമാണ് പ്രധാനമായി ഇതിന് ഇരകളാകുക. ലേബര്‍ ഗവണ്‍മെന്റിന്റെ കണക്കുപുസ്തകം സന്തുലിതമാക്കാന്‍ 42 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഉയര്‍ന്ന മൂല്യമുള്ള വീടുകളെ ലക്ഷ്യം വെയ്ക്കുന്ന പുതിയ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ ട്രഷറിക്കും സന്തോഷമുള്ള കാര്യമാണ്. മെച്ചപ്പെട്ട വരുമാനമുള്ള ആളുകളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം നേടാമെന്നതാണ് ഇതിന്റെ പോസിറ്റീവ് കാര്യമായി കണക്കാക്കുന്നത്. ഈ പാര്‍ലമെന്റ് കാലയളവില്‍

More »

ആന്‍ഡ്രൂവിനെയും സാറാ ഫെര്‍ഗൂസണെയും എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം
ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ ഉലയുന്ന ആന്‍ഡ്രൂ രാജകുമാരനെയും, മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണെയും ഭാവിയിലെ എല്ലാ രാജകീയ ചടങ്ങുകളില്‍ നിന്നും വിലക്കാന്‍ നീക്കം. തന്റെ സ്ഥാനാരോഹണ ചടങ്ങിലും, സാന്‍ഡിഗ്രാമിലെ ക്രിസ്മസ് ആഘോഷങ്ങളിലും ഇനി ഇവര്‍ക്ക് സ്ഥാനം നല്‍കേണ്ടെന്നാണ് വില്ല്യം രാജകുമാരന്റെ നിലപാട്. വില്ല്യം രാജകുമാരനോട് കൂടി അഭിപ്രായം തേടിയ ശേഷമാണ് ആന്‍ഡ്രൂവിന്റെ സകല രാജകീയ സ്ഥാനമാനങ്ങളും രാജാവ് തിരിച്ചെടുത്തത്. എന്നാല്‍ ഈ നടപടിയും പോരെന്ന നിലപാടിലാണ് വില്ല്യമെന്നും പറയപ്പെടുന്നു. ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസനെ 15 വര്‍ഷക്കാലം പണം കൊടുത്ത് സഹായിച്ചത് എപ്സ്റ്റീനാണെന്നാണ് ഇമെയിലുകള്‍ വെളിപ്പെടുത്തുന്നത്. നാണക്കേടിലായ ഡച്ചസ് പണം ചോദിക്കുന്ന രീതികളെ കുറിച്ച് ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകന്‍ സുഹൃത്തുക്കളോട് പരാതിപ്പെട്ടിരുന്നതായാണ് വ്യക്തമാകുന്നത്. 15,000 പൗണ്ട് മാത്രമാണ്

More »

ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകം; പിന്നില്‍ രാജ്യാന്തര ശൃംഖല
യുകെ തലസ്ഥാനത്തു മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ഫോണുകളാണ് മോഷണം പോയത്. നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ മോഷണക്കേസുകള്‍ക്ക് കുറഞ്ഞ മുന്‍ഗണനയായിരുന്നു, ഇത് കുറ്റവാളികള്‍ മുതലെടുക്കാന്‍ ഇടയാക്കി. മോഷണങ്ങളുടെ വ്യാപകത ലണ്ടനെ യൂറോപ്പിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധിയിലേക്ക് നയിച്ചു. കഴിഞ്ഞ മാസം സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍

More »

യുകെയില്‍ പാര്‍ക്കില്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് റിമാന്‍ഡില്‍
യുകെയില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് റിമാന്‍ഡില്‍ . തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര(29) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . യുകെയിലെ സോമര്‍സെറ്റ് ടോണ്ടനിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ ഒക്ടോബര്‍ 11നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോര്‍ത്ത് സോമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ഉള്‍പ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14 ന് നടക്കും. ഒക്ടോബര്‍ 11ന് പുലര്‍ച്ചെ ഒരു സ്ത്രീയെ പാര്‍ക്കിനുള്ളില്‍ വിഷമാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഒക്ടോബര്‍ 12ന് വൈകിട്ട് 6.30നാണ് പാര്‍ക്കിന് സമീപത്തായി

More »

വിവാദങ്ങള്‍ക്കിടെ യുകെയില്‍ ഡിജിറ്റല്‍ ഐഡിക്ക് തുടക്കമായി
വിവാദങ്ങള്‍ക്കിടെ, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഐഡി ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുടക്കമായി. മുന്‍ സൈനികര്‍ക്ക് ഡിജിറ്റല്‍ വെറ്ററന്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മറിച്ച്, എല്ലാത്തരത്തിലുമുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ 2027 അവസാനത്തോടെ ഫോണില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങി നിരവധി രേഖകള്‍ ഇതുവഴി ഫോണില്‍ ലഭ്യമാകും. ടവര്‍ ഓഫ് ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് മുന്‍ സൈനികര്‍ കാര്‍ഡുകള്‍ സ്വീകരിച്ചത്. ഇത് ഉപയോഗിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമോ എന്ന് ചിലര്‍ തമാശയായി ചോദിക്കുന്നുമുണ്ടായിരുന്നു. ചിലര്‍ക്ക്, ഇന്റര്‍നെറ്റിന്റെ പിഴവുകള്‍ കാരണം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി എന്നതൊഴിച്ചാല്‍ എല്ലാം ഭംഗിയായി നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions