യുകെ കുടിയേറ്റം ഒട്ടും എളുപ്പമാകില്ല; പോസ്റ്റ് സ്റ്റഡി വിസ കാലയളവ് ഒന്നര വര്‍ഷം മാത്രമാകുന്നു
വിദേശ കുടിയേറ്റം കുറയ്ക്കാന്‍ യുകെ കൊണ്ടുവരുന്നത് കര്‍ശന നയങ്ങള്‍. 2026 ജനുവരി എട്ടിന് പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കും. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതും കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു കനത്ത തിരിച്ചടിയാണ്.
ഇംഗ്ലീഷ് ഭാഷാ യോഗ്യത നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിനു പിന്നാലെയാണ് പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി കുറയ്ക്കുന്നത്. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ എ ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസാകണം. വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങള്‍ പരിശോധിക്കും.
വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍
More »
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം; ഉടനടി ഇടപെടണമെന്ന് നഴ്സിംഗ് യൂണിയന്‍
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന നഴ്സുമാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍, സംഘര്‍ഷങ്ങളില്‍ മരണമടയുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി എന്ന് ചൂണ്ടിക്കാണിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍), ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും (ബി എം എ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന് (ഐ സി സി) പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2016ല്‍ വിവിധ സംഘര്‍ഷങ്ങളിലായി 175 ആരോഗ്യ പ്രവര്‍ത്തകര്‍ മരണമടഞ്ഞപ്പോള്‍, 2024 ല്‍ അത് 932 ആയി വര്‍ദ്ധിച്ചു എന്ന് ആര്‍ സി എന്നിന്റെ ഇന്റര്‍നാഷണല്‍ നഴ്സിംഗ് അക്കാദമിയുടെ
More »
യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍; ജാഗ്രതൈ!
യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഗ്ലാസ്ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പരിശോധനയില്‍ 17 മില്ലിഗ്രാം നിക്കോട്ടിന്‍ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്‌സ്‌ട്രാ സ്ട്രോംഗ്’ വിഭാഗത്തില്‍ പെടുന്നതാണ്.
ഈ ഉല്‍പന്നങ്ങള്‍ കുട്ടികളില്‍ ആകര്‍ഷണം ഉളവാക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ്
More »
ആലുവ സ്വദേശി സ്കോട്‌ലന്‍ഡിന്റെ പ്രതിനിധിയായി തായ്പേയിലേക്ക്
ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംരംഭ നേതാക്കളുടെ വേദിയായ സോഷ്യല്‍ എന്റര്‍പ്രൈസ് വേള്‍ഡ് ഫോറം 2025 (SEWF25) ഒക്ടോബറില്‍ തായ്വാനിലെ തായ്പേയില്‍ നടക്കാനിരിക്കുകയാണ്. അതില്‍ സ്കോട്‌ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുത്ത 11 പേരില്‍ ഒരാളായി എറണാകുളം ആലുവ സ്വദേശിയായ സമുറത്ത് ജാബിര്‍ അംഗീകാരം നേടി. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ധനസഹായത്തോടെ നല്‍കുന്ന ബര്‍സറി ലഭിച്ച അപൂര്‍വനേട്ടത്തിന് അര്‍ഹനായ മലയാളിയാണ് സമുറത്ത്.
2022-ല്‍ ഉപരിപഠനത്തിനായി യുകെയിലെത്തിയ സമുറത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ലാങ്കാഷറില്‍ നിന്ന് ഇന്റര്‍കള്‍ച്ചറല്‍ ബിസിനസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. നിലവില്‍ സ്കോട്‌ലന്‍ഡിലെ കാംബെല്‍ടൗണില്‍ താമസിക്കുന്ന സമുറത്ത്, ഇന്‍സ്പിര്‍ ആല്‍ബയുടെ സംരംഭമായ റൂറല്‍ സോഷ്യല്‍ എന്റര്‍പ്രൈസ് ഹബ്ബിന്റെ (Rural SE Hub) ഡിജിറ്റല്‍ കോഓര്‍ഡിനേറ്ററാണ്.
600-ല്‍ അധികം അംഗങ്ങളുള്ള ഹബ്ബിന്റെ വെബ്‌സൈറ്റ് കൈകാര്യം
More »
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും; ടോറികള്‍ 7 സിറ്റില്‍ ഒതുങ്ങും!
റിഫോം യുകെയ്ക്കും നിഗല്‍ ഫരാഗിനും അനുകൂലമായി ബ്രിട്ടീഷ് രാഷ്ട്രീയം രൂപപ്പെടുന്നതായി മെഗാ സര്‍വ്വെ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും. ടോറികളെ കേവലം 7 എംപിമാരിലേക്ക് ഒതുക്കുന്ന ഫരാഗിന് വന്‍ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ സമ്മാനിക്കുകയെന്നാണ് വ്യക്തമാകുന്നത്.
റിഫോം യുകെ 445 സീറ്റുകള്‍ വിജയിക്കാനുള്ള സാധ്യതയിലേക്കാണ് സര്‍വ്വെ വിരല്‍ ചൂണ്ടുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ലേബര്‍ കേവലം 73 എംപിമാരിലേക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ഫരാഗ് വിജയിക്കുമെന്ന സ്ഥിതി വന്നാല്‍ വോട്ടര്‍മാര്‍ വോട്ട് മറിച്ച് കുത്താമെന്നും സര്‍വ്വെ പറയുന്നു.
20 ശതമാനത്തോളം ലേബര്‍ വോട്ടര്‍മാരാണ് റിഫോമിനെ തടയാന്‍ ടോറികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അഭിപ്രായപ്പെട്ടത്. പിഎല്‍എംആറും, ഇലക്ടറല്‍ കാല്‍ക്കുലസും ചേര്‍ന്ന് നടത്തിയ എംആര്‍പി പോള്‍ ഫലമാണ്
More »
വെയില്‍സില്‍ നഴ്‌സിംഗ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം : യുകെ വെയില്‍സിലെ എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയില്‍ ഒഴിവുകള്‍. നിയമനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ്. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയുള്ളവരും, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യുകെ സ്‌കോര്‍ ഉള്ളവരും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ CBT (Computer Based Test) പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാം.
മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ സമയത്ത് കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയമുള്ളവരും അര്‍ഹരാണ്. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുത ഉണ്ടായിരിക്കണം.
അപേക്ഷകള്‍ 2025 ഒക്ടോബര്‍ 22-നകം uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, IELTS/OET സ്‌കോര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തണം.
റിക്രൂട്ട്‌മെന്റ്
More »
ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം
ലേബര്‍ ഗവണ്‍മെന്റിന് പുതിയ തലവേദനയായി ബ്രിട്ടനില്‍ തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് സമ്മര്‍ദം കൂട്ടുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ട്രിപ്പിള്‍ ആഘാതം സമ്മാനിക്കുന്നതാണ് കണക്കുകള്‍.
ഈ വര്‍ഷം ലോകത്തെ ആധുനിക സമ്പദ് വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ പാശ്ചാത്യ നാടുകളിലെ ജീവിതനിലവാരം മോശം വളര്‍ച്ച നേടുന്ന രാജ്യമായും ബ്രിട്ടന്‍ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇതിനെല്ലാം പുറമെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തു തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും വ്യക്തമായത് ചാന്‍സലര്‍ക്ക് തിരിച്ചടിയാണ്. വരുമാന വളര്‍ച്ച കുത്തനെ
More »
കുടിയേറ്റക്കാര്‍ക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം നിര്‍ബന്ധമെന്ന് ഹോം സെക്രട്ടറി
യുകെയിലേക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഈ ഭാഷാ ടെസ്റ്റുകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാകും ഇനി വിസ നല്‍കുകയെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കി.
ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തതിനാല്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി പറഞ്ഞു. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഹോം ഓഫീസിന്റെ എഴുത്ത്, വായന, സ്പീക്കിംഗ് ടെസ്റ്റുകളാണ് പാസാകേണ്ടി വരുന്നത്.
ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഇതിനിടെയാണ് യുകെയിലേക്കുള്ള വരവ് കുറയ്ക്കാന്‍ ഷബാന മഹ്മൂദ് പുതിയ നിബന്ധനകള്‍ അവതരിപ്പിക്കുന്നത്.
നിലവില്‍ വിസ ലഭിക്കാന്‍ അപേക്ഷകര്‍ക്ക് ജിസിഎസ്ഇ ലെവല്‍ റീഡിംഗ്, എഴുത്ത്, സ്പീക്കിംഗ്
More »
വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറ്റും
ലണ്ടന്‍ : നിശ്ചയിച്ചതിലും നേരത്തേ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്ന് റിപ്പോര്‍ട്ട്. ബോണ്‍ഫയര്‍ നൈറ്റോടെ ഇവര്‍ വിന്‍ഡ്‌സറിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ അഡെലെയ്ഡ് കോട്ടേജ് ഒഴിഞ്ഞ് അടുത്തുള്ള ഫോറസ്റ്റ് ലോഡ്ജിലേക്ക് ക്രിസ്മസോടെ മാറാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ തീരുമാനം മാറ്റിയതോടെ ഇപ്പോള്‍ വീടുമാറ്റം വേഗമാക്കാന്‍ ബില്‍ഡര്‍മാര്‍ രാപ്പകല്‍ കഠിന പ്രയത്‌നത്തിലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
150 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന എട്ട് കിടപ്പുമുറികളുള്ള ജോര്‍ജിയന്‍ ബംഗ്ലാവിന് ചുറ്റും ഹോം ഓഫീസിന്റെ അനുമതിയോടെയുള്ള സുരക്ഷാ ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍, രാജകുമാരന്റെയും കുടുംബത്തിന്റെയും സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുന്ന തിരക്കിലാണ് കൊട്ടാരം
More »