യു.കെ.വാര്‍ത്തകള്‍

ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
ലണ്ടനിലെ വാല്‍താംസ്റ്റോ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. ട്രെയിനില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വില്‍ബി തന്റെ മുന്നില്‍ തടസ്സമായി നിന്നുവെന്നാണ് ക്രേസി കോടതിയില്‍ മൊഴി നല്‍കിയത്. വളരെ അടുത്തുനിന്ന് ഉച്ചത്തില്‍ സംസാരിച്ച ഇയാളുടെ പെരുമാറ്റം ക്രമേണ

More »

എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷത്തെ പുറത്തുവരും. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എലെവല്‍, ടി ലെവല്‍, ബിടെക് പരീക്ഷാ ഫലത്തിന് ശേഷം ഉന്നത പഠനത്തിനൊരുങ്ങുന്നത്. 18 വയസുകാരില്‍ ഏകദേശം 40 ശതമാനം പേരാണ് ഓരോ വര്‍ഷവും എ ലെവല്‍ പരീക്ഷയെഴുതുന്നത്. ഒപ്പം ഇംഗ്ലണ്ടില്‍ ബി ടെക് നാഷണല്‍, കേംബ്രിജ് ടെക്‌നിക്കല്‍, കെംബ്രിജ് അഡ്വാന്‍സ്ഡ് നാഷണല്‍, ടി ലെവല്‍ തുടങ്ങിയ തൊഴില്‍പരവും സാങ്കേതികവുമായ യോഗ്യതകളുടെ ഏകദേശം 2.5 ലക്ഷം ഗ്രേഡുകളും പുറത്തുവരും. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിദ്യാര്‍ത്ഥികളുടെ അന്തിമ എ ലെവല്‍ ഫലത്തിലേക്ക് പരിഗണിക്കുന്ന എഎസ് ലെവല്‍ ഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ബ്രിട്ടനിലെ 18 കാരില്‍ ഏകദേശം 41 ശതമാനം പേര്‍ സര്‍വകലാശാല പ്രവേശനത്തിന്

More »

എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
ജീവനക്കാരുടെ കുറവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി (CSP) മുന്നറിയിപ്പ് നല്‍കി. സേവനങ്ങളില്‍ നിയമനങ്ങള്‍ മരവിപ്പിക്കുകയും പുനരധിവാസത്തിനുള്ള സ്ഥലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകുന്നതും ആവശ്യമായ പരിചരണം ലഭിക്കാത്തതുമൂലം ഒഴിവാക്കാനാകുന്ന വൈകല്യങ്ങളുമായി ജീവിക്കേണ്ട സാഹചര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സ്ട്രോക്ക് ബാധിച്ച വെസ്റ്റ് യോര്‍ക്ക്ഷെയറിലെ 63-കാരനായ ഡേവ് ഡക്സ്ബറി, ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊതുഇടത്തെ ഇടനാഴിയിലാണ് വീണ്ടും നടക്കാന്‍ പരിശീലിക്കേണ്ടി വന്നതെന്ന് വെളിപ്പെടുത്തി. വലതുകൈക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് എന്‍.എച്ച്.എസ് ചികിത്സ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്വകാര്യ

More »

അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം . ബുധനാഴ്ച രാത്രി ബ്രിട്ടനിലടക്കം ദശലക്ഷക്കണക്കിന് ആളുകളാണ് അപൂര്‍വ പ്രതിഭാസം ആസ്വദിച്ചത്. രാജ്യം വര്‍ഷത്തിലെ അഞ്ചാമത്തെ ഉഷ്ണതരംഗത്തിന്റെ പിടിയിലായിരിക്കെ, ചന്ദ്രന്‍ സൂര്യനെ മറച്ചതോടെ യുകെയില്‍ ചൂടില്‍ താല്‍ക്കാലികമായ ശമനമുണ്ടായി. പകല്‍ നേരം അല്‍പസമയത്തേക്ക് സന്ധ്യയായത് പോലുള്ള അന്തരീക്ഷം പരന്നതും ശ്രദ്ധേയമായി. യുകെയില്‍ വൈകിട്ട് ആറിന് ശേഷമാണ് ഗ്രഹണം ദൃശ്യമായിത്തുടങ്ങിയത്. എഡിന്‍ബറോയില്‍ വൈകിട്ട് 6.08നും ലണ്ടനില്‍ 6.17നും കോണ്‍വാളില്‍ 6.18നും ചന്ദ്രന്‍ സൂര്യന്റെ ഒരുഭാഗം മറച്ചുതുടങ്ങി. തുടര്‍ന്ന് ചന്ദ്രന്‍ പതുക്കെ സൂര്യന്റെ മുന്നിലൂടെ നീങ്ങി, ഏകദേശം ഒരു മണിക്കൂറിന് ശേഷം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും മറഞ്ഞു. സ്‌പെയിനിലെ ബുര്‍ഗോസ് നഗരത്തിലായിരുന്നു ഏറ്റവും മികച്ച കാഴ്ച. ഇവിടെ 100 ശതമാനം സമ്പൂര്‍ണ ഗ്രഹണം ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്നു. ചന്ദ്രനെ

More »

സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
വിദ്യാര്‍ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഓരോ മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളിനും പ്രത്യേകം ഹാജര്‍ ലക്ഷ്യം നിശ്ചയിക്കാനാണ് തീരുമാനം. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സാമൂഹിക സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികളും പരിഗണിച്ചായിരിക്കും ലക്ഷ്യം നിശ്ചയിക്കുക. കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂള്‍ ഹാജര്‍ പഴയ നിലയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് നടപടി. 2025-26 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെ മൊത്തം ഹാജര്‍ നിരക്ക് ഏകദേശം 93 ശതമാനമാണ്. കോവിഡിനു മുന്‍പ് മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത് 95 ശതമാനത്തിനു മുകളിലായിരുന്നു. തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രധാന ആശങ്ക. ലഭ്യമായ ക്ലാസുകളുടെ കുറഞ്ഞത് 10 ശതമാനം നഷ്ടപ്പെടുത്തുന്ന

More »

സൗത്ത് ലണ്ടനിലെ പബ്ബിന് മുന്‍പില്‍ യുവാവ് വെടിയേറ്റ് മരിച്ചു
ലണ്ടന്‍ : സൗത്ത് ലണ്ടനിലെ ക്ലാപ്പാം വില്ലിംഗ്ടണ്‍ റോഡിലെ പബ്ബിന് സമീപമുണ്ടായ വെടിവെയ്പില്‍ 25കാരനായ യുവാവ് കൊല്ലപ്പെട്ടു. ബസ് ഡ്രൈവറായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ വെടിവെയ്പ് ശബ്ദം കേട്ട് എത്തിയ മെട്രോപൊളിറ്റന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. തന്റെ പെണ്‍സുഹൃത്തിനെ പബ്ബില്‍ ഡ്രോപ്പ് ചെയ്യാന്‍ വന്നതായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നാലെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 22കാരനെ കൊലപാതകക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് നിരപരാധിയാണെന്നും അബദ്ധത്തില്‍ അക്രമികളുടെ മുന്നില്‍പെട്ടുപോയതാണ് ദുരന്തത്തിന് കാരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് കൂടുതല്‍ അന്വേഷണം

More »

ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍
ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ . ഏജന്റുമാരില്‍ നിന്നും ലഭിക്കുന്ന ഡാറ്റയാണ് വിദഗ്ധര്‍ തിരിച്ചുവരവിന്റെ സൂചനയായി ഉയര്‍ത്തിക്കാണിക്കുന്നത്. 2013 മുതല്‍ പ്രോപ്പര്‍ട്ടികള്‍ ഏറ്റവും ലാഭകരമായി വാങ്ങാന്‍ കഴിയുന്ന സമയമാണ് ഇതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വില വര്‍ദ്ധനയുടെ വേഗതയ്ക്ക് കടിഞ്ഞാണ്‍ വീണത് അനുഗ്രഹമാണ്. വിപണിയുടെ ഉഷാര്‍ തിരിച്ചുവരാന്‍ കാത്തിരുന്ന് ഭവനഉടമകള്‍ മടുത്തതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിക്ഷേപമായി കരുതി വീട് വാങ്ങിവെച്ചവര്‍ ഇത് വിറ്റൊഴിയുകയാണ്. ഈ നീക്കം വീട് വാങ്ങുന്നവര്‍ക്ക് വിലപേശാനുള്ള അവസരം നല്‍കുന്നു. 2020-ല്‍ കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെയാണ് പ്രോപ്പര്‍ട്ടി വിപണി തകിടം മറിഞ്ഞത്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ ജോലിക്കാര്‍ രണ്ട് വര്‍ഷം കഴിഞ്ഞ്

More »

അപൂര്‍വ രോഗത്തോട് പൊരുതുന്ന യുകെ മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു
ജീവന് ഭീഷണിയാകുന്ന രക്ത സംബന്ധമായ അപൂര്‍വ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിന്‍ (30) ആണ് അനുയോജ്യമായ ദാതാവിനെ കാത്തിരിക്കുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. 2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും സെര്‍ബിയയിലുമായി നടത്തിയ അവധിക്കാല യാത്രക്കിടെ ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛര്‍ദ്ദി ,പേശി വേദന, ക്ഷീണം, വയറിളക്കം എന്നിവയാല്‍ റഫിയ ഏറെ പ്രയാസപ്പെട്ടു.ആദ്യം ഭക്ഷ്യവിഷബാധയുടെ അനന്തര ഫലമെന്നാണ് കരുതി ഡോക്ടറെ സമീപിച്ചതെങ്കിലും ആശുപത്രിയില്‍

More »

വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
വൂള്‍വര്‍ ഹാംപ്ടണില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണാതായ ഒരു അമ്മയ്ക്കും അവരുടെ മൂന്ന് മക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള അലിമാറ്റ് എന്ന 31കാരിയേയും അവരുടെ മക്കളെയും സെന്‍ട്രല്‍ ബര്‍മിംഗ്ഹാമിലെ ഡിഗ്‌ബെത് ഭാഗത്തായിരുന്നു ശനിയാഴ്ച അവസാനമായി കണ്ടത്. കാണാതായ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് സ്യൂട്ട്‌കേസുകളുമായി അലിമറ്റും കുട്ടികളും നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി സിസിടിവിയില്‍ പതിച്ചിരിക്കുന്നത്. ആഗസ്റ്റ് എട്ടു മുതല്‍ ഇവരെ കാണാതായിരിക്കുകയാണെന്ന് പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുകയോ, ഇവരെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ 999 എന്ന നമ്പറില്‍ വിളിച്ച് ആര്‍ ഐ ഡി 1160387 എന്ന റഫറന്‍സ് നമ്പര്‍ പറഞ്ഞതിനു ശേഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions