യു.കെ.വാര്‍ത്തകള്‍

ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ജിപിമാരുമായുള്ള നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വെട്ടിക്കുറയ്ക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് അപകടകരമായി മാറുന്നുവെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ അതിനാല്‍ തിരിച്ചടിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 1 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളും ഓണ്‍ലൈനിലൂടെ അന്വേഷണങ്ങളും, ബുക്കിംഗ് അപേക്ഷകളും സ്വീകരിക്കണമെന്നായിരുന്നു പ്രധാന മാറ്റം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ സമയങ്ങളില്‍ ഈ അപേക്ഷ സ്വീകരിക്കണം. എന്നാല്‍ ഇതിന്റെ ഫലമായി രോഗികള്‍ക്ക് നല്‍കുന്ന അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്ന് ജിപിമാര്‍ക്കും, പ്രാക്ടീസ് മാനേജര്‍മാര്‍ക്കും ഇടയില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായി. പുതിയ നീക്കം രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയെന്ന് കാല്‍ശതമാനം പേര്‍

More »

ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
ബ്രിട്ടന്‍ ഈ സീസണിലെ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഈയാഴ്ച താപനില 36 സെല്‍ഷ്യസ് കടക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം റെയില്‍വെ ലൈനുകള്‍ക്കും, പവര്‍ ശൃംഖലകള്‍ക്കും തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇതോടെ ഉഷ്ണ കാലാവസ്ഥയ്ക്കുള്ള അപൂര്‍വ്വമായി പുറപ്പെടുവിക്കുന്ന ആംബര്‍, റെഡ് എക്‌സ്ട്രീം അലേര്‍ട്ടുകള്‍ നല്‍കാനുള്ള ആലോചനയിലാണ് മെറ്റ് ഓഫീസ്. അസാധാരണമായ രീതിയില്‍ രാജ്യം ചുട്ടുപഴുക്കുന്ന അവസ്ഥയാണ്. പല ഭാഗത്തും കനത്ത വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് കടക്കുന്നത്. ചൊവ്വാഴ്ച വീണ്ടും ഉയരാന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ 35 സെല്‍ഷ്യസിലേക്ക് താപനില ഉയരാം. ഇംഗ്ലണ്ടിലും, വെയില്‍സിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാകും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനമെന്നാണ് നിലവിലെ പ്രതീക്ഷ.

More »

വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ ചുമലില്‍ വന്‍ കട ബാധ്യത വരാന്‍ പോകുന്നു. വിദ്യാഭ്യാസത്തിന്റെ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളിലേക്ക് കൈമാറിയതോടെ ഇനി ബിരുദധാരികള്‍ക്ക് വന്‍ കടബാധ്യതയും ഉയര്‍ന്ന നികുതി നിരക്കുകളും നേരിടേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത് യുവതലമുറയുടെ സാമ്പത്തിക ഭാവിയെ ബാധിക്കുന്ന 'ടിക്കിംഗ് ടൈംബോംബ്' ആണെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച എ ലെവല്‍ ഫലം കാത്തിരിക്കുകയാണ്. ഇവരില്‍ പലരും ഫലം ലഭിച്ച ശേഷം യൂണിവേഴ്‌സിറ്റി പഠനത്തിലേക്ക് കടക്കും. എന്നാല്‍, മുന്‍ തലമുറയിലെ ബിരുദധാരികളേക്കാള്‍ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ തയാറാക്കിയ പഠനം പറയുന്നു. 2023 ഓഗസ്റ്റില്‍ നിലവില്‍ വന്ന സ്റ്റുഡന്റ് ലോണ്‍ പ്ലാന്‍ 5 യുവ ബിരുദധാരികളുടെ തിരിച്ചടവ് ബാധ്യത കൂടുതല്‍

More »

തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് ജയിലിലായ കുറ്റവാളികള്‍ സ്ഥലപരിമിതിയുടെ പേരില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തിറങ്ങുന്നതു സ്ത്രീകള്‍ക്ക് ഭീഷണി. ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ മോചിപ്പിക്കുന്ന സ്‌കീം സുരക്ഷിതമല്ലെന്നും, സ്ത്രീകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍. പ്രിസണ്‍ & പ്രൊബേഷന്‍ സര്‍വ്വീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കെതിരെ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് യൂണിയന്‍. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും, ജസ്റ്റിസ് സെക്രട്ടറി അലക്‌സ് നോറിസിനും എതിരെ രൂക്ഷവിമര്‍ശനമാണ് അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിലുള്ളത്. പൊതുജനങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ സ്‌കീമിന്റെ പല ഭാഗങ്ങളും

More »

പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
പബുകളില്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന രീതിയായ 'വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്' നിയന്ത്രിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇടപെടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. തിരക്കേറിയ പബുകളില്‍ ആളുകള്‍ നിന്നുകൊണ്ട് സംസാരിക്കുകയും പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഡ്രാഫ്റ്റ് ലൈസന്‍സിങ് നയമാണ് വിവാദത്തിന് വഴിവച്ചത്. സോഹോ ഉള്‍പ്പെടെയുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ പുതുതായി ആരംഭിക്കുന്ന പബുകളില്‍ ഉപഭോക്താക്കള്‍ ബാറില്‍നിന്ന് നേരിട്ട് മദ്യം വാങ്ങുന്നതിനുപകരം ടേബിള്‍ സര്‍വീസ് പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. പബുകളില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും ബാര്‍ മേഖലയില്‍ വലിയ തോതില്‍ ആളുകള്‍ നിന്നുകൊണ്ട് മദ്യം കഴിക്കുന്ന സാഹചര്യം കുറയ്ക്കണമെന്നും

More »

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ആശ്വാസ പദ്ധതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ആന്റി ബേണ്‍ഹാമിന്റെ ഓഫീസ്. ജനങ്ങള്‍ക്ക് സാമ്പത്തികമായി ആശ്വാസം നല്‍കുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഉപഭോക്തൃ സൗഹൃദ നടപടികള്‍ക്ക് പ്രധാനമന്ത്രി മുന്‍ഗണന നല്‍കും. ഇതിനൊപ്പം രാജ്യത്തെ ഹൈ സ്ട്രീറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് പുറത്തുകടന്ന് യുകെയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്ന സമ്മര്‍ ടൂറിനും അദ്ദേഹം തുടക്കം കുറിക്കും. രാജ്യത്തെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രതീക്ഷ തിരികെ കൊണ്ടുവരാനും ബ്രിട്ടനെ കൂടുതല്‍ സമ്പന്നമാക്കാനും' ലക്ഷ്യമിട്ടുള്ള 10 വര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കാനാണ്

More »

വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ കേസില്‍ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന 27കാരനായ ബ്രിട്ടോ ലോറന്‍സിനാണ് ന്യൂകാസില്‍ മജിസ്ട്രേറ്റ് കോടതി 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ ശിക്ഷ വിധിച്ചത്. 2025 ജൂണ്‍ 2നായിരുന്നു സംഭവം. ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും സമീപമാണ് ലോറന്‍സ് ഇരുന്നത്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനായി അമ്മ എഴുന്നേറ്റപ്പോള്‍ ലോറന്‍സ് പുതപ്പിനടിയില്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായാണ് കേസ്. ആദ്യം പുതപ്പിനടിയില്‍ ആയുധമുണ്ടെന്നാണ് യുവതി കരുതിയത്. പിന്നീട് സംഭവത്തിന്റെ സ്വഭാവം മനസ്സിലായതോടെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസില്‍ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ

More »

ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന മരുന്നുകളുടെ അളവ് 75 ഒളിമ്പിക് നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്രയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ മാത്രം ഏകദേശം 3,400 ടണ്‍ ഭാഗികമായി ഉപയോഗിച്ച മരുന്നുകള്‍ ഉപേക്ഷിച്ചതായാണ് സംഘടനയുടെ കണക്ക്. പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് എന്‍പിഎ കണക്ക് പുറത്തുവിട്ടത്. പാഴാകുന്ന മരുന്നുകള്‍ മൂലം ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന് പ്രതിവര്‍ഷം കുറഞ്ഞത് 480 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും സംഘടന വ്യക്തമാക്കി. പാഴാകുന്ന മരുന്നുകള്‍ക്കായി ചെലവഴിക്കുന്ന തുക രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കാമായിരുന്നു എന്ന് എന്‍പിഎ ചെയര്‍ ഒലിവിയര്‍ പിക്കാര്‍ഡ് പറഞ്ഞു. മരുന്നുകള്‍ പാഴാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് പുറമെ പരിസ്ഥിതിക്കും ആരോഗ്യത്തിനും

More »

എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ* ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു. വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ &

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions