യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയാന്‍ ഹോം സെക്രട്ടറി
അനധികൃത കുടിയേറ്റം സജീവ ചര്‍ച്ചയായി മാറുന്നതിനിടെ താല്‍ക്കാലിക ആശ്വാസമെന്നോണം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്. അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്. അഭയാര്‍ത്ഥി കേസുകള്‍ പരിഗണിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി. ഫാമിലി റീയൂണിയന്‍ പോളിസി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഈ മാറ്റം വരും. ചാനല്‍ കുടിയേറ്റത്തിന് ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇതാണെന്നാണ് കരുതുന്നത്. സമ്മര്‍ കാലയളവ് ഗവണ്‍മെന്റിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ തലവേദന നേരിടേണ്ട അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ പദ്ധതി വരുമെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്. ഇതിനിടെ കൂടുതല്‍ കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലകളിലെ

More »

ഉയര്‍ന്ന മോര്‍ട്ട്‌ഗേജ്: അപ്രതീക്ഷിതമായി യുകെയില്‍ വീട് വില ഇടിഞ്ഞു
യുകെയില്‍ വീട് വിലയില്‍ അപ്രതീക്ഷിത ഇടിവ്. ആഗസ്റ്റ് മാസത്തില്‍ ശരാശരി വീടിന്റെ വില 0.1 ശതമാനം ഇടിഞ്ഞ് 2,71,079 ആയതായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ യഥാര്‍ത്ഥത്തില്‍ വീട് വില 0.2 ശതമാനം വര്‍ധിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീട് വില ഇടിയുവാന്‍ പ്രധാന കാരണമായത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീട് വില വര്‍ദ്ധനവിന്റെ വാര്‍ഷിക നിരക്ക് ആഗസ്റ്റില്‍ 2.1 ശതമാനം ആയിരുന്നു. ജൂലൈയില്‍ ഇത് 2.4 ശതമാനമായിരുന്നു എന്നും നേഷന്‍വൈഡ് പറയുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീടുകള്‍ വാങ്ങുന്നവരെ പിഴിയുകയാണെന്നും, അതിനാല്‍ തന്നെ പലരും മോര്‍ട്ട്‌ഗേജ് എടുക്കാന്‍ മടികാണിക്കുകയാണെന്നും നേഷന്‍വൈഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട്

More »

ചാന്‍സലര്‍ റേച്ചല്‍ റീവ്സിനെ മെരുക്കാന്‍ ഒതുക്കാന്‍ ഉപദേശക സംഘത്തെ ഇറക്കി പ്രധാനമന്ത്രി സ്റ്റാര്‍മര്‍
ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു നികുതിവേട്ട കൂടി അടിച്ചേല്‍പ്പിക്കാനുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നീക്കത്തിന് തടയിടാന്‍ പുതിയ ഉപദേശക സംഘത്തെ നിയോഗിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍. സാമ്പത്തിക നയങ്ങളില്‍ റീവ്‌സിനെ കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം, തന്റെ നയങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. സുപ്രധാന ബജറ്റിന് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ നികുതി വിദഗ്ധരെയാണ് സ്റ്റാര്‍മര്‍ നം.10-ലേക്ക് എത്തിക്കുന്നത്. സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് ലിയോണ്‍സ് ഇതിന്റെ ഭാഗമായി നാടകീയമായി സ്ഥാനമൊഴിഞ്ഞു. ട്രഷറി മന്ത്രി ഡാരെണ്‍ ജോണ്‍സിനെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി പുതിയ പദവിയില്‍ നിയമിക്കുകയും ചെയ്തു. ഇതുവഴി ട്രഷറി വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കും. കൂടാതെ തന്റെ പുതിയ ചീഫ് ഇക്കണോമിക് അഡൈ്വസറായി ബാങ്ക് ഓഫ്

More »

വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്‌കെയര്‍ ഇന്നുമുതല്‍; മാതാപിതാക്കള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ സേവനം സൗജന്യം
യുകെയില്‍ വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്‌കെയര്‍ സേവനങ്ങള്‍ ഇന്നുമുതല്‍ ലഭ്യമാകും. ജോലി ചെയ്യുന്ന മാതാപിതാക്കളടെ ഒന്‍പത് മാസത്തിലേറെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാകുക. നേരത്തെ ഇത് 13 മണിക്കൂറായിരുന്നു. അതേസമയം, സൗജന്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഡിമാന്‍ഡ് ഉയരുന്നതിനൊപ്പം ജോലിക്കാരെ കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് നഴ്‌സറികള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനമാണ് നഴ്‌സറി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നതാണ് പ്രധാന പ്രതിസന്ധി. മിനിമം വേജിലും ചെറിയ വര്‍ധനവില്‍ വരുമാനമുള്ള ജോലിക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാകില്ലെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ചൂണ്ടിക്കാണിച്ചു. എങ്കിലും ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന തോതില്‍ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിലേക്കുള്ള ട്രാക്കില്‍

More »

ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ്; ലണ്ടന്‍ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യക്കാരി
നികുതികൊള്ള മൂലം പത്തുവര്‍ഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണ് വ്യവസായിയും ഇന്‍ഫ്‌ളുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സ് ആടച്ച് വശം കെട്ടുവെന്നും ജീവിത ചിലവ് വല്ലാതെ വര്‍ദ്ധിച്ചെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചവീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനാകാത്ത നഗരമായി ലണ്ടന്‍ മാറി. കുടുംബത്തോടൊപ്പം റസ്റ്റൊറന്റായ ഡിഷൂമില്‍ പോയി. കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (8500 രൂപ) നല്‍കേണ്ടിവന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. പരോക്ഷ നികുതി കൂടി വരുമ്പോള്‍ ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ് ഇനത്തില്‍

More »

ഇംഗ്ലണ്ടില്‍ സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം
വേനല്‍ അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകള്‍ തുറക്കുകയാണ്. ഇത്തവണ പല മുന്നറിയിപ്പുകളും ആശങ്കകളും രക്ഷിതാക്കള്‍ക്കു മുമ്പാകെയുണ്ട്. സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്കൂളുകളില്‍ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമില്ലാതെ അഞ്ചില്‍ ഒരാള്‍ പ്രൈമറി സ്കൂളുകളില്‍ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി മുതല്‍ ചിക്കന്‍പോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമായി

More »

തട്ടിപ്പ് കൂടുന്നു: യുകെയില്‍ താമസിക്കാത്തവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റുകള്‍ ഇനി ലഭിക്കില്ല
വിദേശത്ത് താമസിച്ച് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകള്‍ നിരാകരിക്കുമെന്ന് മന്ത്രിമാര്‍. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയില്‍ നിന്നും നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ്, യുകെയില്‍ താമസമില്ലെങ്കില്‍ കൂടി ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പെയ്‌മെന്റ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടന്‍ : ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു. അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈല്‍ഡ് ബെനഫിറ്റ് പട്ടികയില്‍ ഇടംപിടിച്ചവരെ നീക്കം ചെയ്യാന്‍ 200 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി സര്‍ക്കാര്‍

More »

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും അധിക തീരുവ ചുമത്തണമെന്ന് ട്രംപ്
തങ്ങളുടെ നടപടിക്ക് സമാനമായ നിലയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് അമേരിക്ക. ഇന്ത്യയില്‍ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂര്‍ണമായി നിര്‍ത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മേലെ മാത്രം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യുക്രൈന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള

More »

ഓണാവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു
കോട്ടയം : പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ സോമര്‍സെറ്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു. യോവിലില്‍ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോന്‍(46) ആണ് പ്രിയപ്പെട്ടവരേ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം. നാട്ടില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. യോവില്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. അമന്‍ ഏകമകനാണ്. പെരുന്ന അമൃതവര്‍ഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. യോവില്‍ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയായിരുന്നു. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions