ബെല്‍ ഹോട്ടലിലെ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് കോര്‍ട്ട് ഓഫ് അപ്പീല്‍
എസെക്‌സിലെ എപ്പിങ്ങിലുള്ള ദി ബെല്‍ ഹോട്ടലിലെ അഭയാര്‍ത്ഥികളെ ഒഴിപ്പാക്കാനുള്ള നീക്കം തടഞ്ഞു കോര്‍ട്ട് ഓഫ് അപ്പീല്‍. സെപ്തംബര്‍ 12 നകം 138 അഭയാര്‍ത്ഥികളേയും ഈ ഹോട്ടലില്‍ നിന്ന് മാറ്റണമെന്നായിരുന്നു കോടതി വിധി. ഇത് കോര്‍ട്ട് ഓഫ് അപ്പീല്‍ റദ്ദാക്കി. കുടിയേറിയവരെ മാറ്റി താമസിപ്പിക്കാനുള്ള വെല്ലുവിളികള്‍ പരിഗണിക്കാതെയുള്ളതായിരുന്നു വിധിയെന്ന് ലോര്‍ഡ് ജസ്റ്റിസ് ബീന്‍ പറഞ്ഞു. അതിനിടെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍, കേസുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.
വിധി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ഉയരുകയും അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ അണി നിരക്കുന്നത്.
ഹോട്ടലില്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി 14 വയസുള്ള കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ വന്‍
More »
റെക്‌സാമില്‍ നായയുടെ ആക്രമണത്തില്‍ മലയാളി യുവാവിന് പരിക്ക് ; ഉടമയായ യുവതി അറസ്റ്റില്‍
റെക്‌സാമില്‍ നായയുടെ ആക്രമണത്തില്‍ മലയാളി യുവാവിന് സാരമായ പരിക്ക്. അയല്‍വാസി വളര്‍ത്തുന്ന രണ്ട് ബുള്‍ ഡോഗുകളാണ് ക്രൂരമായി യുവാവിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടമയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ രണ്ട് പട്ടികളേയും പൊലീസ് ഏറ്റെടുത്തു. ഇവയെ കൊല്ലാനാണ് സാധ്യത. പ്രാണ രക്ഷാര്‍ത്ഥം വീട്ടിലേക്കോടിയ യുവാവിനെ പിന്തുടര്‍ന്ന് നായ്ക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
രാജ്യത്തു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 150 ശതമാനം വര്‍ദ്ധനവാണുള്ളത്.
More »
പാര്‍ലമെന്റ് ടോയ്ലെറ്റില്‍ ഒളികാമറ വച്ച സംഭവം; ലേബര്‍ എംപിക്കെതിരെ ആരോപണം
എഡിന്‍ബര്‍ഗിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ശുചിമുറിയില്‍ ഒരു പാര്‍ലമെന്റംഗം ഒളിക്യാമറ വെച്ചതായി ആരോപണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍ ഈ മാസം ആദ്യം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ലേബര്‍ എം പി കോളിന്‍ സ്മിത്ത് ആണ് ആരോപണ വിധേയന്‍. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍, കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കോളിന്‍ സ്മിത്തിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് കോര്‍പ്പറേറ്റ് ബോഡി എല്ലാ ജീവനക്കാരെയും ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍, സൗത്ത് സ്‌കോട്ട്‌ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന കോളിന്‍ സ്മിത്ത് ഡംഫ്രീസ് ഷെറീഫ് കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയാണ്. അതിനു പിന്നാലെ ഒളിക്യാമറ സ്ഥാപിച്ചു എന്ന ആരോപണത്തിലും പോലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്നാണ് ഡെയ്ലി
More »
ലിങ്കണില്‍ ഭാര്യയെ കത്തിയ്ക്ക് കുത്തിയ കേസില്‍ മലയാളി റിമാന്‍ഡില്‍
യുകെയിലെ ലിങ്കണില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. 51 വയസുകാരനായ മാന്നാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ സ്ത്രീ ആപത് ഘട്ടം തരണം ചെയ്തെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ എത്തിച്ച പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്ത കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ കേസ് മാറ്റി വയ്ക്കുക ആയിരുന്നു.
പോലീസ് അന്വേഷണത്തിനു സാവകാശം ആവശ്യമാണ് എന്നതിനാലും ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ മൊഴി എടുക്കാനും കാലതാമസം ഉണ്ടാകും എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഇനി കോടതി വിസ്താരവും വിചാരണയും ഒക്കെ ആരംഭിക്കാനായി തീയതി നല്‍കൂ എന്നാണ് അറിയാനാകുന്നത്.
രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തെ ലിങ്കണിലെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
സംഭവത്തിന് ദൃക്സാക്ഷിയായ മകളുടെ മൊഴി കേസില്‍
More »
സഹജീവനക്കാരിയെ കണ്ണുരുട്ടിയതിന് ഇന്ത്യന്‍ ഡെന്റല്‍ നഴ്‌സിന് 25,000 പൗണ്ട് പിഴ!
സഹജീവനക്കാര്‍ക്ക് നേരെ കണ്ണുരുട്ടി കാണിക്കുന്നത് പോലും സൂക്ഷിച്ചു വേണം. അത് നിയമലംഘനമാണെന്ന് തിരിച്ചറിയുക. എന്നുമാത്രമല്ല നഷ്ടപരിഹാരവും നല്‍കേണ്ടി വരും. ഇത്തരത്തില്‍ ചെയ്യുന്നത് ബുള്ളിയിംഗും, എംപ്ലോയ്‌മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയെഴുതിയത്.
എപ്പോഴും തന്നോട് സംസാരിക്കുമ്പോള്‍ സഹജീവനക്കാരി കണ്ണുരുട്ടി കാണിക്കുന്നതായാണ് ഡെന്റല്‍ നഴ്‌സ് പരാതിപ്പെട്ടത്. ഇത് തെറ്റാണൈന്ന് കണ്ടെത്തി 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.
ഡെന്റല്‍ നഴ്‌സായ മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടിരുന്നത്. ഇന്ത്യന്‍ വംശജയായ ജിസ്‌നാ ഇഖ്ബാലില്‍ നിന്നും ഉണ്ടായ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, ബുള്ളിയിംഗുമായാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള ബന്ധം അത്ര
More »
ഡയാനയുടെ 35 വര്‍ഷം ഭൂമിക്കടിയിലായിരുന്ന രഹസ്യപേടകം തുറന്നപ്പോള്‍...
ഡയാന രാജകുമാരി ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നല്‍കിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ല്‍ ആണ് ഡയാന ആശുപത്രിയില്‍ സൂക്ഷിക്കാനേല്‍പിച്ചത്. 35 വര്‍ഷമായി ഇത് ഭൂമിക്കടിയിലായിരുന്നു. ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളില്‍. 1999ല്‍ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീര്‍ എന്ന നിലയ്ക്ക് ടൈം ക്യാപ്‌സ്യൂള്‍ വിഭാഗത്തിലുള്ള പേടകം ആശുപത്രിയില്‍ മറവ് ചെയ്തത്.
മുന്‍പും പല രാജകുമാരിമാരും ഇത്തരം പേടകങ്ങള്‍ മറവു ചെയ്തിട്ടുണ്ട്. 1872ല്‍ അലക്‌സാന്‍ഡ്ര രാജകുമാരി ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഒരു പേടകം മറവു
More »
വീട്ടുവാടക വരുമാനത്തിനും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം
വീട്ടുവാടകയായി ലഭിക്കുന്ന വരുമാനത്തിന് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വീട്ടുടമകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 50 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുന്നതിനായി വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടകയ്ക്ക് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. ഉയര്‍ന്ന നികുതിയും വര്‍ദ്ധിച്ച നിയന്ത്രണങ്ങളും 2016 മുതല്‍ തന്നെ വാടക വീടുകളുടെ ഉടമസ്ഥരെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വീട്ടുടമകള്‍ മൂന്നു ശതമാനം അധിക സ്റ്റാമ്പ് ഡ്യൂട്ടിക്ക് പുറമെ രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാമത് വാങ്ങുന്ന വീടുകളുടെയും വാടകയ്ക്ക് നല്‍കാനായി വാങ്ങുന്ന
More »
എല്ലാ നഴ്സുമാര്‍ക്കും ജീനോമിക്‌സ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍
രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍. കാത്തിരുപ്പു സമയം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
നഴ്സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) അറിയിച്ചു. രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്.
ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ജനിതക വിവരങ്ങള്‍ അടങ്ങിയ ഹോള്‍ ജീനോമിനെ കുറിച്ചുള്ള പഠനമാണ് ജീനോമിക്സ്. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുവാനും, ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള
More »
'റിഫോം യുകെ'യുടെ ജനപ്രീതി കുതിക്കുന്നതായി റിപ്പോര്‍ട്ട് ; റിഫോം 34 പോയിന്റ് നേടി ലേബറിനെ പിന്നിലാക്കി
കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കൊണ്ട് റിഫോം യുകെ പാര്‍ട്ടി വേരുറപ്പിക്കുന്നു .ആറു ലക്ഷത്തോളം അഭയാര്‍ത്ഥികളെ അഞ്ചുവര്‍ഷം കൊണ്ട് നാടുകടത്തുമെന്നാണ് പ്രഖ്യാപനം നടത്തിയതോടെ . റിഫോം യുകെയ്ക്കും നേതാവ് നിഗല്‍ ഫരാഗേയ്ക്കും പിന്തുണ കൂടിയതായി റിപ്പോര്‍ട്ട്.
അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം യുകെ വന്‍ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ പോളിലാണ് കണക്കുകള്‍ പുറത്തുവരുന്നത്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനം പേര്‍ റിഫോം യുകെയ്ക്കായിരുന്നു പിന്തുണ നല്‍കിയത്. ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ വെറും 18 ശതമാനം മാത്രവും. 2019ന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും കുറവ് പിന്തുണയാണിത്. കണ്‍സര്‍വേറ്റീവിന് ജനപ്രീതി 15 ശതമാനത്തിലേക്ക് താന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 13 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടി 10 ശതമാനവും പിന്തുണ നേടി.
ഫൈന്‍ഡ് ഔട്ട് നൗവ്വിലെ തെരഞ്ഞെടുപ്പ്
More »