ചാന്‍സലറുടെ പ്രോപ്പര്‍ട്ടി ടാക്‌സ് അഭ്യൂഹം; ഭവനവിപണിക്ക് തിരിച്ചടി
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച സമ്മാനിക്കാനെന്ന പേരില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. നികുതി ഭാരം ഏതുവഴിയ്ക്കും വരാമെന്ന ഭീതിയിലാണ് ജനം. ഇതിനിടയിലാണ് പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുമായി റീവ്‌സ് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
500,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് ആലോചിക്കുന്നതായാണ് കരുതുന്നത്. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള പ്രൈമറി ഭവനങ്ങള്‍ക്ക് നല്‍കിയിരുന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇളവ് ഒഴിവാക്കി ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനം നല്‍കാനും ചാന്‍സലര്‍ ആലോചന നടത്തുന്നുണ്ട്. ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഹൗസിംഗ് വിപണി ഇപ്പോള്‍ മെല്ലെപ്പോക്കിലേക്ക് മാറിയെന്ന്
More »
യുകെയില്‍ കൂടുതല്‍ അഭയാര്‍ത്ഥികളും എത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്
ബ്രിട്ടനിലേക്ക് ചെറു ബോട്ടുകളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലത്തിനിടെ 11234 പേരാണ് അഭയാര്‍ത്ഥികളായി എത്തിയയത്. 8281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാംസ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ഇറാന്‍. 7746 പേര്‍ അനധികൃതമായി എത്തി. അടുത്തത് എരിത്രിയയില്‍ നിന്നാണ്, 7433 പേര്‍.
സ്വന്തം രാജ്യത്ത് ജീവഭയമുള്ളവര്‍ക്ക് യുകെയില്‍ അഭയത്തിനായി അപേക്ഷിക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് പലരും അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത്. അഭയത്തിനായി ഒരു വര്‍ഷത്തിനിടെ 111084 പേര്‍ അപേക്ഷിച്ചു. അഭയാര്‍ത്ഥിത്വം അപേക്ഷിക്കുന്നവരില്‍ അഞ്ചില്‍ രണ്ടുപേര്‍ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തിയവരാണ്. അടുത്ത കാലത്തായി അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണമേറിയിരിക്കുകയാണ്.
2022 മുതല്‍ 25 വരെയുള്ള കാലത്ത് ഏറ്റവും അധികം അഭയാര്‍ത്ഥികളെത്തിയത് ഇറാന്‍, അഫ്ഗാനിസ്ഥാന്‍,
More »
ശൈത്യകാലത്തിന് മുമ്പ് എനര്‍ജി ചാര്‍ജ് വീണ്ടും ഉയരും; കുടുംബങ്ങള്‍ക്ക് ഇരട്ടടി
വിലക്കയറ്റത്തിന്റെ കാലത്തു കുടുംബങ്ങള്‍ക്ക് ഇരട്ടടി സമ്മാനിക്കാന്‍ എനര്‍ജി ചാര്‍ജ് വീണ്ടും ഉയരുമെന്നു റിപ്പോര്‍ട്ടുകള്‍. ശൈത്യകാലത്തിനു മുമ്പ് എനര്‍ജി ചാര്‍ജില്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നതാണ് . എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഗ്യാസ്, വൈദ്യുതി വിലകളില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതിവര്‍ഷം ഏകദേശം 1% വില വര്‍ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്കോട്ട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും.
എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബില്ലുകളുടെ തുക
More »
യുകെയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ വംശീയ ആക്രമണം; 3 പേര്‍ അറസ്റ്റില്‍
യുകെയില്‍ രണ്ട് മുതിര്‍ന്ന ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ ആക്രമണം നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായി. ലണ്ടനില്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 64കാരനായ സത്നാം സിങ്ങിനും 72കാരനായ ജസ്ബിര്‍ സംഘയ്ക്കുമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍.
ഈ മാസം ആദ്യവാരമാണ് യുകെയിലെ വോള്‍വര്‍ഹാംപ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുവരും മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 17, 19, 25 വയസ്സുകാരായ മൂന്ന് പേര്‍ ചേര്‍ന്നാണ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. പൊലീസ് 3 പേരെയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
റെയില്‍വേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്നതിനിടെ മൂന്നംഗ സംഘം ഇരുവരെയും സമീപിക്കുകയായിരുന്നു. മോശം വാക്കുകള്‍ കൊണ്ട് വംശീയമായി അധിക്ഷേപിക്കുകയും സത്നാം സിങ്ങിനെ തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തടയാന്‍
More »
അയര്‍ലന്‍ഡില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നാഷണല്‍ പാര്‍ക്കില്‍
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 'ഗാര്‍ഡ'(പോലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍ : ക്രിസ്, ഫെലിക്സ്.
2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്. കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ
More »
ബ്രാഡ്ഫോര്‍ഡിലെ ജ്വല്ലറിയില്‍ പോലീസ് വേഷത്തിലെത്തി കവര്‍ച്ച നടത്തി രക്ഷപ്പെട്ടു
ബ്രാഡ്‌ഫോര്‍ഡിലെ ജ്വല്ലറിയില്‍ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ടു. ഗ്രെയ്റ്റ് ഹോര്‍ട്ടണ്‍ റോഡിലുള്ള ചാച്ച ജ്വല്ലറിയിലാണ് പോലീസ് വേഷത്തിലെത്തിയവര്‍ മോഷണം നടത്തിയത്. നാല് പേരില്‍ രണ്ടു പേര്‍ പോലീസ് വേഷത്തിലായിരുന്നു. അതില്‍ ഒരാള്‍ പോലീസ് എന്ന് എഴുതിയ കറുത്ത ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.മറ്റെയാള്‍ പോലീസിന്റെ ലോഗോ ആലേഖനം ചെയ്ത കറുത്ത ടീഷര്‍ട്ടും. മറ്റ് രണ്ടുപേര്‍ വെളുത്ത ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്. ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11.18 ന് ഇവര്‍ ജ്വല്ലറിയില്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ട്.
കൗണ്ടറിന് ഉള്ളില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് സി സി ക്യാമറയില്‍ പതിഞ്ഞത്. പിന്നീട് അവരോട് പുറത്തേക്ക് വരാനും അറസ്റ്റിന് വിധേയരാകാനും ആവശ്യപ്പെടുന്നുണ്ട്. ഒരു ജീവനക്കാരനെ അവര്‍ കൈവിലങ്ങ് വെച്ചെങ്കിലും, രണ്ടാമത്തെയാളെ
More »
എല്ലാ അഭയാര്‍ത്ഥികളെയും കൂട്ടത്തോടെ പിടികൂടി നാടുകടത്തും; നയം വ്യക്തമാക്കി റിഫോം യുകെ
ബ്രിട്ടനില്‍ അധികാര കസേര ലക്ഷ്യമിട്ടു പുതിയ കുടിയേറ്റ നയവുമായി റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം ആറു ലക്ഷം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നാണ് പ്രഖ്യാപനം. ചാനലിലൂടെ കടന്നുകയറുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ റീസ്റ്റോങ് ജസ്റ്റിസ് പദ്ധതിയിലൂടെ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ബോട്ടുകളില്‍ അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടന്‍ തിരിച്ചയയ്ക്കും. അനധികൃതമായി എത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്നും നിഗല്‍ ഫരാഗെ തുറന്നടിച്ചു.
തങ്ങളുടെ ആദ്യ പാര്‍ലമെന്റിന്റെ കാലയളവില്‍ തന്നെ 600,000 പേരെ നാടുകടത്താന്‍ കഴിയുമെന്ന് ഫരാഗ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 17 ബില്ല്യണ്‍ പൗണ്ട് ലാഭം നേടാമെന്നാണ് വാദം. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ബ്രിട്ടന്‍ ഉപേക്ഷിച്ചിറങ്ങുകയും ചെയ്യും.
More »
യുകെയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; പിന്നില്‍ സര്‍ക്കാര്‍ നയങ്ങളെന്ന്
യുകെ തൊഴില്‍ വിപണിയില്‍ ജോലി ഒഴിവുകള്‍ വലിയ തോതില്‍ കുറയുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) പുതിയ ഡേറ്റകള്‍ പറയുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ തൊഴില്‍ ഒഴിവുകള്‍ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തില്‍ രാജ്യം കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് 4.7% ല്‍ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപീകരണ വിദഗ്ദ്ധന്‍ ആന്‍ഡ്രൂ സെന്റന്‍സ് ചൂണ്ടിക്കാട്ടി. ബിസിനസ് ചെലവുകളിലെ സമീപകാല വര്‍ധനവാണ് തൊഴില്‍ ഒഴിവുകളിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക
More »
യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളില്‍ ഒന്നാമതായി ഇന്ത്യന്‍ പൗരന്‍മാര്‍
യുകെയിലെ ഇന്ത്യക്കാര്‍ക്ക് നാണക്കേടായി ചില ക്രിമിനല്‍ മനസ്സുള്ളവര്‍. ജോലിചെയ്തു മനയമായി ജീവിക്കുന്ന മഹാ ഭൂരിപക്ഷത്തിനും നാണക്കേടായി മാറുകയാണ് ഇത്തരക്കാര്‍. ബ്രിട്ടനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യന്‍ പൗരന്‍മാരെന്നാണ് ആ ഞെട്ടിക്കുന്ന കണക്കുകള്‍. 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്.
ഈ കാലയളവില്‍ ബ്രിട്ടനില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതില്‍ 257% വര്‍ദ്ധനവാണുള്ളത്. രണ്ടാം സ്ഥാനത്ത് നൈജീരിയന്‍ പൗരന്‍മാരാണ്, 166% വര്‍ദ്ധനവാണ് ഇവരുടെ ശിക്ഷകളിലുള്ളത്. 160 ശതമാനം വര്‍ദ്ധനവുമായി ഇറാഖികള്‍ മൂന്നാമതുണ്ട്. 2021-ല്‍ കേവലം 28 കേസുകളില്‍
More »