അഭയാര്‍ത്ഥി വിഷയം: സര്‍ക്കാരിനോടുള്ള അതൃപ്തി കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
അഭയാര്‍ത്ഥി വിഷയം കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുകയാണ്. അധികാരത്തിലേറി ഒരു വര്‍ഷം പിന്നീടവേ അഭയാര്‍ത്ഥികളോടുള്ള നിലപാട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനോടുള്ള അതൃപ്തി പലരും പ്രകടമാക്കി കഴിഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഹോട്ടലുകളില്‍ താമസവും ആരോഗ്യകാര്യങ്ങളിലെ സഹായങ്ങളും ഉള്‍പ്പെടെ നല്‍കുന്നത് അനധികൃതമായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. വലിയ തോതിലാണ് ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റം നടക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തില്ലെങ്കില്‍ ഇനി അധികാരം സ്വപ്‌നം കാണേണ്ടെന്നാണ് റിപ്പോര്‍ട്ട്.
യൂഗോവ് സര്‍വ്വേയില്‍ അഭയാര്‍ത്ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി 70 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. അഭയാര്‍ത്ഥിത്വവും ഇമിഗ്രേഷനും രാജ്യത്തെ പ്രധാന
More »
പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ അപകടം; 3പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
ഐല്‍ ഓഫ് വൈറ്റില്‍ പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വയലില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ ഹെലികോപ്റ്ററില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് ഹാംഷെയറും ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയും പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഒരാളെ സതാംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ട്രോമ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു . നിലവില്‍ ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവം ഒരു മേജര്‍ ഇന്‍സിഡന്റ് ആയി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തെ കുറിച്ച്
More »
യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍
യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വേലോമാക്സ് ഏജന്‍സിയുടെ നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍ എന്ന് പോലീസ് പറയുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നും അനൂപിനെ കോട്ടയത്തുനിന്നുമാണ് പോലീസ് പിടികൂടിയത്.
യുകെയില്‍ കെയര്‍ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിച്ചിരുന്ന പരാതിക്കാരി നിരവധി ഏജന്‍സികളിലേക്ക് സിവി അയച്ചിരുന്നു. ഇടപ്പള്ളി ദേവന്‍കുളങ്ങര ചങ്ങമ്പുഴ പാര്‍ക്ക് റോഡിലുള്ള വേലോമാക്സ്
More »
പബ്ബുകളിലും കായിക വേദികളിലും അടക്കം കുറ്റവാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും
ജയില്‍ മോചിതരാകുന്ന കുറ്റവാളികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പബ്ബുകളിലും കായിക വേദികളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചന. ക്രിമിനലുകള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ തുടര്‍ന്നും അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കുക എന്നതാണ് ഉദ്ദേശ്യം. ജഡ്ജിമാര്‍ക്ക് കൂടുതല്‍ ശക്തമായ ശിക്ഷാവിധികള്‍ പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്ന തരത്തിലായിരിക്കും നിയമനിര്‍മ്മാണം. പൊതുജന സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.
ലേബര്‍ പാര്‍ട്ടിയുടെ ഈ നീക്കത്തിനു പിന്നില്‍ ജയിലുകള്‍ നിറയുന്നത് തടയുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. ഇത് ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം കൂടിയാണ്. ഇതിന്റെ ഭാഗമായി, ജൂണില്‍ തടവുകാരെ കുറഞ്ഞ സുരക്ഷയുള്ള കമ്മ്യൂണിറ്റി ജയിലുകളിലേക്ക് മാറ്റാന്‍ തുടങ്ങിയിരുന്നു.
More »
അഭയാര്‍ത്ഥി അപേക്ഷകരുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കിലേക്ക്; പുതിയ സ്വതന്ത്ര പാനലിനെ നിയോഗിക്കും
ബ്രിട്ടനില്‍ ക്രമസമാധാന പ്രശ്നമായി അഭയാര്‍ത്ഥി വിഷയം മാറുകയാണ്. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കായി കൈകാര്യം ചെയ്യാന്‍ പുതിയ സിസ്റ്റം തയ്യാറാക്കുന്നതായി ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. യുകെയില്‍ തുടരാന്‍ അവകാശമില്ലാത്ത ആളുകളെ നാടുകടത്തുന്നത് വേഗത്തിലാക്കാനാണ് പദ്ധതിയെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കി.
നിലവിലെ അവസ്ഥയില്‍ അഭയാര്‍ത്ഥി അപ്പീലുകള്‍ തീരുമാനത്തിലെത്താന്‍ ഒരു വര്‍ഷത്തിലേറെ വേണ്ടിവരുന്നു. അതുവരെ അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. പുതിയ സ്വതന്ത്ര പാനലിനെ നിയോഗിച്ച് അഭയാര്‍ത്ഥി അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാണ് നീക്കം.
പരാജയപ്പെട്ട അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. നിലവില്‍ ഏകദേശം 51,000 അപ്പീലുകള്‍ വിചാരണയ്ക്കായി ക്യൂവിലുണ്ട്.
More »
ഭാരക്കൂടുതല്‍ : 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഫ്‌ളോറന്‍സിലെ അമേരിഗോ വെസ്പൂച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്ത് 11 നാണ് സംഭവംനടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ചില യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കേണ്ടിവന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍വേയ്‌സ് മാപ്പു പറഞ്ഞു. ചെറിയ റണ്‍വേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന് വായുമര്‍ദ്ദത്തെ നേരിടാന്‍ ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ഏതാനും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.
More »
ഇല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ടു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം
ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ 'അരോമ' റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം എത്തി തീയിട്ടത്.
ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് തീയിട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയും, പുരുഷനുമാണ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം തുടരുന്നത്. സംഭവസ്ഥലത്ത് വെച്ച് മറ്റ് അഞ്ച് പേര്‍ക്ക് ചികിത്സ നല്‍കിയതായി മെറ്റ് പോലീസ് പറഞ്ഞു.
ജീവന്‍ അപകടപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് തീയിട്ടതെന്ന് ആരോപിച്ചാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖം മറച്ച് ഒരു സംഘം റെസ്റ്റൊറന്റില്‍ പ്രവേശിക്കുന്നതും, എന്തോ വസ്തു
More »
ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5 ശതമാനത്തില്‍ താഴേക്ക്
യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്‌സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ രീതിയില്‍ ലാഭം നല്‍കുന്നില്ലെങ്കിലും വിപണിയിലെ നിലപാടപകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് മണിഫാക്ട്‌സ് പറയുന്നു.
ചെറിയ തോതിലുള്ള താഴ്ച പോലും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ലെന്‍ഡര്‍മാരുടെ മത്സരത്തിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. ഇതിനിടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കും കഴിഞ്ഞ ആഴ്ച 5 ശതമാനത്തില്‍ താഴേക്ക് പോയി, 2022 സെപ്റ്റംബറിലെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്.
എങ്കിലും നിലവില്‍
More »
ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു
വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു. നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന യജ്ഞം നടത്തിയെങ്കിലും, സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് മോര്‍ഗന്‍ പ്ലേസ്, അല്ലെങ്കില്‍, വെല്ലിംങ്ടണ്‍ സ്ട്രീറ്റ്, ക്ലെയര്‍ റോഡ്, പെനാര്‍ത്ത് റോഡ്, ടുന്‍ഡാല്‍ സ്ട്രീറ്റ് എന്നിവ ഉള്‍പ്പട്രെ സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ്
More »