എസെക്സില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനെതിരെ നിര്‍ണായക വിധി സമ്പാദിച്ച് കൗണ്‍സില്‍
അനധികൃത കുടിയേറ്റത്തിനെതിരെ യുകെയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇവരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചയാണ്. എസെക്സിലെ ബെല്‍ ഹോട്ടല്‍ ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാര്‍ത്ഥികളെ ബെല്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗണ്‍സില്‍ അധികാരികള്‍.
ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെല്‍ ഹോട്ടലില്‍ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാന്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആണ് വിധി സമ്പാദിച്ചത് .
കൗണ്‍സിലിന്റെ കേസ് തള്ളിക്കളയാന്‍ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നടത്തിയ 11-ാം
More »
വോള്‍വര്‍ഹാംപ്റ്റണില്‍ വയോധികരായ സിഖുകാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : വോള്‍വര്‍ഹാംപ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവര്‍ക്കുമെതിരെ നടന്നതെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വയോധികരില്‍ ഒരാള്‍ റെയില്‍വേസ്റ്റഷന് പുറത്തെ റോഡില്‍ കിടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ തലപ്പാവ് അരികിലുണ്ടായിരുന്നു. മറ്റൊരു വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രൂരമായ മര്‍ദനത്തിന് സാക്ഷിയായ ഒരു സ്ത്രീയാണ് സംഭവം പകര്‍ത്തിയത്. വെള്ളക്കാരായ യുവാക്കളാണ് സിഖ് വംശജരായ വയോധികരെ മര്‍ദിച്ചതെന്നും മര്‍ദനത്തിന് മുമ്പ് രണ്ടുപേരോടും നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അക്രമികള്‍ ചോദിച്ചതായും സംഭവം
More »
ബാങ്ക് ഹോളിഡേയും പണിമുടക്കും: ഈ വാരാന്ത്യത്തില്‍ യുകെ ജനതയെ കാത്തിരിക്കുന്നത് നരക യാത്ര
തിങ്കളാഴ്ച ബാങ്ക് അവധി വരുന്നതു മൂലം അവധി ആഘോഷിക്കാന്‍ ജനം ഇറങ്ങുന്നതോടെ യുകെയില്‍ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യത. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതല്‍ പേര്‍ അവധി ആഘോഷിക്കാന്‍ യാത്രയില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഉണ്ട്. ഏകദേശം 17.6 ദശലക്ഷം കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് (ആര്‍എസി ) നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതിനിടെ ആര്‍എംടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയില്‍ യാത്രക്കാര്‍ യാത്ര ചെയ്യരുതെന്ന് ക്രോസ് കണ്‍ട്രി നിര്‍ദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നിരവധി പ്രധാന റൂട്ടുകള്‍ അടച്ചിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹില്‍ കാര്‍ണിവല്‍, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകള്‍, ചെഷയറിലെ ക്രീംഫീല്‍ഡ്സ് ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം
More »
നികുതി കൊള്ള ബിസിനസുകളുടെ അന്തകരാകുന്നു; ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികള്‍ അടച്ചുപൂട്ടി!
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി കൊള്ള ചെറുകിട ഇടത്തരം ബിസിനസുകളുടെ അന്തകരാവുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികളാണ് അടച്ചുപൂട്ടിയതന്ന് ഇള്‍സോള്‍വന്‍സി സര്‍വീസിന്റെ ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനം അധികമാണ്. നിര്‍ബന്ധിത അടച്ചുപൂട്ടലും ഉയരുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ നികുതി വര്‍ദ്ധന വന്നതോടെ ആയിരത്തിലെറെ പബ്ബുകളും റെസ്റ്റൊറന്റുകളും അടച്ചുപൂട്ടിയതായി കണക്കാക്കുന്നു. വരും ബജറ്റില്‍ ഇനിയും നികുതി ഉയര്‍ത്തിയാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നേരിടും. ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്.
നാഷണല്‍ ഇന്‍ഷുറന്‍സിനുള്ള ശമ്പള മാനദണ്ഡ പരിധി കുറച്ചതും
More »
സ്റ്റാര്‍മറിന്റെ പിന്‍ഗാമി: ചര്‍ച്ച സജീവമാകുന്നു
ലണ്ടന്‍ : ഒന്നരപതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനു കഴിയുന്നില്ല. ജനപിന്തുണ ഇടിയുന്നതും 'റിഫോം യുകെ'യുടെ വളര്‍ച്ചയും എല്ലാം വലിയ വെല്ലുവിളിയായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വിലക്കയറ്റവും ബജറ്റിലെ തിരിച്ചടികളും നികുതി വര്‍ദ്ധനവുമെല്ലാം ജനങ്ങളുടെ രോഷത്തിനു കാരണമായി. ഈ സാഹചര്യത്തില്‍ വിമതര്‍ സ്റ്റാര്‍മറിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ മാറ്റി പകരം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ലേബര്‍ പാര്‍ട്ടിയിലെ ഏക നേതാവായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ പ്രതിഷ്ടിക്കാനാണ് അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പുതിയ അഭിപ്രായ സര്‍വ്വേഫലം അതിനു ശക്തി പകരുന്നു.
മോര്‍ ഇന്‍ കോമണ്‍ നടത്തിയ
More »
സ്‌കൂള്‍ യൂണിഫോമിന്റെ വില: മാതാപിതാക്കള്‍ ആശങ്കയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ സ്‌കൂള്‍ ചെലവ് മാതാപിതാക്കളെ സമീപകാലത്തു സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ സ്‌കൂള്‍ യൂണിഫോമിന്റെ ചെലവും കുതിച്ചുയരുന്നത്. രക്ഷിതാക്കളില്‍ നടത്തിയ സര്‍വേയില്‍ 47 ശതമാനം പേരും യൂണിഫോമിന്റെ ഉയര്‍ന്ന വിലയില്‍ കടുത്ത ആശങ്കയിലാണ്. പലരും പണം സ്വരൂപിച്ച് വച്ചാണ് സ്‌കൂള്‍ കാലഘട്ടത്തിനായി പണം കണ്ടെത്തുന്നത്. ആ സ്ഥിതിയിലാണ് യൂണിഫോമിന്റെ ചെലവ് കൂടുന്നത്.
45 ശതമാനം മാതാപിതാക്കളും യൂണിഫോം ബില്ല് അടക്കുന്നത് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്നും സര്‍വേയില്‍ കണ്ടെത്തി. 34 ശതമാനം മാതാപിതാക്കള്‍ വൈകിയ പേയ്‌മെന്റ് സ്‌കീമുകളെ ആശ്രയിക്കുന്നുവെന്നും സര്‍വേ വെളിപ്പെടുത്തി. യൂണിഫോം ബ്രാന്‍ഡുകള്‍ അനുസരിച്ച് വലിയ വില നല്‍കേണ്ട അവസ്ഥയാണ്.
ബ്രാന്‍ഡഡ് യൂണിഫോമുകളുടെ വില കുറയ്ക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More »
ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ പോലും അശ്ലീല ദൃശ്യം കാണേണ്ടിവരുന്നതായി പഠന റിപ്പോര്‍ട്ട്
ചെറുപ്രായത്തിലേ ഇംഗ്ലണ്ടിലെ കുട്ടികളില്‍ അശ്ലീല ദൃശ്യങ്ങള്‍ എത്തുന്നതായി പഠന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 11 വയസ്സുള്ളപ്പോള്‍ അശ്ലീല ദൃശ്യം കണ്ടതായി 27 ശതമാനം പേര്‍ പറഞ്ഞു. ആറോ അതില്‍ താഴെ വയസ്സുള്ളപ്പോള്‍ ഇതു കണ്ടതായി ചില കുട്ടികള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സുരക്ഷാ നിയമം നിലവില്‍ വന്ന 2023നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതല്‍ യുവാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. നിയമങ്ങള്‍ കൊണ്ടുവന്നിട്ടും കുട്ടികളുടെ ഫോണില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് തടയാന്‍ സാധിക്കുന്നില്ല.
മേയ്മാസത്തില്‍ 16-21 വയസ്സുള്ള 1010 കുട്ടികളിലും യുവാക്കളിലും നടത്തിയ ദേശീയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കുട്ടികള്‍ക്ക് അശ്ലീലകാര്യങ്ങള്‍ ലഭിക്കുന്നത് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്കുകളില്‍ നിന്നുമാണ്. പല കുട്ടികളും മുതിര്‍ന്നവരുടെ ഫോണ്‍
More »
ഇംഗ്ലണ്ടില്‍ വരുമാനത്തിന്റെ 36% വരെ വാടകച്ചെലവ്; വാടകക്കാര്‍ക്ക് ദുരിതം
ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കി വാടകച്ചെലവ് കുതിച്ചുയരുന്നു. രാജ്യത്ത് വാടകക്കാര്‍ക്ക് ശരാശരി വരുമാനത്തിന്റെ 36.3% വാടക ചെലവുകള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ ഈ നിരക്ക് 41.6% വരെ ആണ്.
ഇടത്തരം വരുമാനത്തിലുള്ള ആളുകള്‍ക്ക് 2024 വര്‍ഷം ഇംഗ്ലണ്ടില്‍ ഒരു വാടക വീട് ലഭിക്കാന്‍ വരുമാനത്തിന്റെ 36.3% ചെലവാക്കേണ്ടി വന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഇത് 34.2 ശതമാനമായിരുന്നു.
വരുമാനത്തിന്റെ 30% വരെ താങ്ങാന്‍ കഴിയുന്ന വാടകയായി ഒഎന്‍എസ് കണക്കാക്കുന്നു. എന്നാല്‍ ഇതും മറികടന്ന് വാടക നിരക്ക് കുതിക്കുന്നത് താങ്ങാന്‍ കഴിയാത്ത നിലയിലേക്കാണ് എത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ വാടക നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണെന്ന ആവശ്യം
More »
ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ മലയാളി ബാലികയെ വെടിവെച്ച കേസില്‍ പ്രതി കുറ്റക്കാരന്‍
ഈസ്റ്റ് ലണ്ടനിലെ ഹാക്‌നയില്‍ റെസ്റ്റോറന്റില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് വെടിയേല്‍ക്കാന്‍ ഇടയാക്കിയ ഗുണ്ടാ ആക്രമണത്തില്‍ പ്രതിയായ ടര്‍ക്കിഷ് പൗരന്‍ കുറ്റകാരനെന്ന് ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി . ശിക്ഷ വിധി അടുത്ത മാസം ഉണ്ടാവും. 2024 മെയ് 29ന് രാത്രി ഒന്‍പതരയോടെ ഹോട്ടലിനകത്തു ഭക്ഷണ ശേഷം ഐസ്‌ക്രീം രുചിക്കുമ്പോളാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്.
അക്രമത്തില്‍ വെടിയേറ്റ പെണ്‍കുട്ടിയുടെ ഫോട്ടോയോ പേരോ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ലണ്ടന്‍ കോടതി തടഞ്ഞിട്ടുണ്ട്. മിഡ്ലാന്‍ഡ്‌സില്‍ താമസിക്കുന്ന മലയാളി പ്രൊഫഷനുകള്‍ ആയ ദമ്പതികള്‍ കുട്ടിയടക്കം സ്‌കൂള്‍ അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി ലണ്ടനില്‍ ഉള്ള സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോഴായിരുന്നു ദാരുണമായ അക്രമത്തിന് ഇരകളായത്. ഹാക്കിനിയിലെ മറ്റൊരിടത്തു നടന്ന ഏറ്റുമുട്ടലിന്റെ ഭാഗമായി
More »