അസോസിയേഷന്‍

യുകെകെസിഎയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റര്‍ പൊതുസമൂഹത്തിനു തുറന്നുകൊടുത്തു
യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (UKKCA ) യെ സംബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു. കാലങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ബര്‍മിംഗ്ഹാമിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ അന്നേ ദിവസം പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നുകൊടുത്തു. സിബി കണ്ടത്തില്‍ നേതൃത്വം കൊടുക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ്. ആറു ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധികരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കല്‍ ചടങ്ങ് ഫാദര്‍. സുനി പടിഞ്ഞാറേക്കര രാവിലെ നിര്‍വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ നാടമുറിച്ചു സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളില്‍ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തില്‍ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടത്തില്‍

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള 21ന് ലിവര്‍പൂളില്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരിക്കാം
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സങ്കടിപ്പിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേളയുടെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് കായികമേളയില്‍ മത്സരിക്കാന്‍ താല്‍പര്യം ഉള്ള മത്സരാര്‍ത്ഥികള്‍ എത്രയും പെട്ടന്ന് നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ ഉള്ള യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുക. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ജോയിന്റ് സെക്രട്ടറി സനോജ് വര്‍ഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ്

More »

നഴ്‌സസ് ഡേ ആഘോഷം വര്‍ണാഭമായി
വേക്ഫീല്‍ഡിലെ ഹോര്‍ബറി വര്‍ക്കിംഗ് മെംബേര്‍സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ട റീജിയന്റെ ആദ്യത്തെ നഴ്‌സസ് ഡേ ആഘോഷങ്ങള്‍ നഴ്സുമാരുടെ സമര്‍പ്പണത്തെയും സംഭാവനകളെയും ആദരിക്കുന്ന വര്‍ണ്ണാഭമായതും ഊര്‍ജ്ജസ്വലവുമായ ഒരു സമ്മേളനമായിരുന്നു. യുക്മ യോര്‍ക്ഷയര്‍ & ഹംബര്‍ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയില്‍ റീജിയണിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുത്തു. റീജിയണല്‍ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നഴ്‌സസ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാര്‍ക്ക് തൊഴില്‍ മേഖലയിലെ വിവിധങ്ങളായ സഹായങ്ങള്‍ നല്‍കാന്‍ വിസ്തൃത ശൃംഖലയുള്ള യുഎന്‍എഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യന്‍ തന്റെ

More »

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ 21ന് റെഡ്ഡിച്ചില്‍
റെഡ്ഡിച്ച് : യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സ്‌പോര്‍ട്‌സ് ഡേ 2025 ' ജൂണ്‍ 21-ന് ശനിയാഴ്ച, റെഡ്ഡിച്ചിലെ Abbey Stadium-ല്‍ വെച്ച് നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയന്‍ ഭാരവാഹികളും യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു. മത്സരങ്ങള്‍ രാവിലെ 10 മണിയോടെയാണ് ആരംഭിക്കുക. ഇതിനായുള്ള റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണില്‍ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു . സ്‌പോര്‍ട്‌സ് ദിനം

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 21 ന് ലിവര്‍പൂളില്‍
യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി അമ്പതു കഴിഞ്ഞവര്‍ക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ 100X4 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം. നിങ്ങള്‍ ഒരു സ്‌പോര്‍ട്‌സ് താല്പര്യം ഉള്ള വ്യക്തി ആണെങ്കില്‍ നിങ്ങള്ക്ക് യുക്മയുടെ കായികമേളയില്‍ പങ്കാളി ആകാം. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി

More »

അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍, ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. യുകെയിലുടനീളമുള്ള 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ബിജീഷ് - 07767272899 ലിറ്റോ - 07413901232

More »

എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന്‍ ജൂണ്‍ 15, 29 ജൂലൈ 06 തീയതികളില്‍ ലിവര്‍പൂളില്‍
കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടത്തുന്ന എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന്‍ (L S K PREMIER CUP 2025 4th Edition) ഈ വരുന്ന ജൂണ്‍ 15 , 29 July 06 തീയതികളില്‍ നടക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും പങ്കെടുത്ത ടീമുകള്‍, കൂടാതെ നാലു (4) ടീമുകള്‍, എല്‍ എസ് കെ പ്രീമിയര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ചനില്‍ക്കുന്നതിനാല്‍, യുകെയിലെ വിവിധഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളില്‍ നടക്കുന്ന ഗ്രൂപ്പ്‌സ്റ്റേജിലെ ക്രിക്കറ്റ് കളികള്‍ ജൂണ്‍ 15, ജൂണ്‍ 29 ദിവസങ്ങളില്‍ വിരാളിലെ(CH48 1NX) കാല്‍ഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡില്‍ വച്ചും ജൂലൈ 6 നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സെയിന്റ് ഹെലെന്‍സ് (L34 6JW) പ്രെസ്‌കോട്ട് ആന്‍ഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും സൂപ്പര്‍ 8 സ്റ്റേജില്‍ എത്തുമ്പോള്‍ നോകൗട്ട്

More »

അത്ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
അത്ലറ്റിക് ക്ലബ് ന്യൂകാസില്‍, ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. യുകെയിലുടനീളമുള്ള 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും. കേരള വോളിബോളിലെ കൊമ്പന്‍മാര്‍ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്‌പോണ്‍സറായ ഐഡിയലിസ്റ്റിക് ഫിനാന്‍ഷ്യല്‍ സര്‍വീസസും സഹ-സ്‌പോണ്‍സര്‍മാരായി SM24 ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ആല്‍ഡ്രിയാസ് ഓട്ടോ ഡീല്‍സ് ഗേറ്റ്‌സ്‌ഹെഡ് ന്യൂകാസില്‍,

More »

യുബിഎംഎയ്ക്ക് നവ നേതൃത്വം; ജോബിച്ചന്‍ ജോര്‍ജ് പ്രസിഡന്റായും ജാക്‌സണ്‍ ജോസഫ് സെക്രട്ടറിയായും ഷിജു ജോര്‍ജ് ട്രഷററായും തെരഞ്ഞെടുത്തു
13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന്‍ ജോര്‍ജിനെ തെഞ്ഞെടുത്തു. സെക്രട്ടറിയായി ജാക്‌സണ്‍ ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു. മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions