കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റിവല്‍ 'JIYA JALE' ഏപ്രില്‍ 12 ന്; ഒപ്പം ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും ഡാന്‍സ് വര്‍ക്ഷോപ്പും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ഡാന്‍സ് ഫെസ്റ്റിവെലിനോടനുബന്ധിച്ചു ഡാന്‍സ് വര്‍ക്ഷോപ്പും ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും(ഗ്രൂപ്പ് തലം) ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു
ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടന്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ചാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്, നൃത്ത രംഗത്ത് പ്രാവീണ്യം നേടിയ വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് വര്‍ക് ഷോപ്പ് നടത്തപ്പെടുന്നത് . നൃത്തത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് പ്രായ ഭേദമെന്ന്യേ ഈ വര്‍ക് ഷോപ്പില്‍ പങ്കെടുക്കാം. ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് വര്‍ക് ഷോപ്പ് ആരംഭിക്കും.
ഡാന്‍സ് ടെക്നിക്സിലും മൂവ്മെന്റ്‌സിലും കൊറിയോഗ്രാഫിയിലും പ്രത്യേക പരീശീലനം വര്‍ക് ഷോപ്പില്‍ ഉണ്ടായിരിക്കും, ഗ്രൂപ്പ് പ്രാക്റ്റീസ് സെഷന്‍സ്, സ്റ്റേജ് പെര്‍ഫോമന്‍സ്
More »
യുക്മ മിഡ്ലാന്‍ഡ്സ് റീജിയന് പുതിയ ഭാരവാഹികള്‍
യുണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയന്‍ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാന്‍ഡ്സ് റീജിയന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ബര്‍മിംങ്‌ഹാമിലെ കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്നു.
പൊതുയോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിച്ചു. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യന്‍ ജോര്‍ജ്, യുക്മ ട്രഷറര്‍ ഡിക്സ് ജോര്‍ജ്, പി ആര്‍ഒ അലക്സ് വര്‍ഗീസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ലൂയിസ് മേനാച്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യോഗം ഏക കണ്ഠമായി രണ്ടും പാസാക്കി. ഡിക്സ് ജോര്‍ജ്
More »
മെഡ്‌വേയില്‍ സൗജന്യ ബോളിവുഡ് ഡാന്‍സ് പരിശീലന കളരി
അന്താരാഷ്ട്ര പരിശീലനം ലഭിച്ചതും സര്‍ട്ടിഫൈഡ് ഡാന്‍സ് മാസ്റ്റര്‍ രതീഷിന്റെ ബോളിവുഡ് നൃത്തത്തിന്റെ സൗജന്യ ടേസ്റ്റര്‍ സെഷന്‍ ഫെബ്രുവരി 23 ഞായറാഴ്ച. ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ ജില്ലിംഗ്ഹാമിലെ വുഡ്‌ലാന്‍ഡ്‌സ് ആര്‍ട്‌സ് സെന്ററില്‍ (Woodlands Arts Centre, Woodlands Road, Gillingham, ME7 2DU) പരിശീലന കളരി നടക്കുന്നതാണ്.
സെഷന്‍ എല്ലാവര്‍ക്കും അനുയോജ്യമാണ്.
More »
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന് പുത്തന്‍ നേതൃത്വം
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണന്റെ വാര്‍ഷിക പൊതുയോഗവും 2025 -27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വേക്ക്ഫീല്‍ഡില്‍ വച്ച് നടന്നു.
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷീക പൊതുയോഗത്തില്‍ ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അമ്പിളി മാത്യൂസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്‌ഠേന പാസ്സാക്കി.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലും ഭാരവാഹികളും നന്ദി അറിയിച്ചു. ഇക്കാലയളവില്‍ റീജിയന്‍ നേതൃത്വം നല്‍കിയ പരിപാടികള്‍ വിജയിപ്പിക്കുവാന്‍
More »
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
ലിവര്‍പൂള്‍ : അടുത്ത കാലത്ത് ലിവര്‍പൂള്‍ ലിമ ഒരുക്കിയ പരിപാടിയാണ് ചോദിക്കൂ പറയാം എന്നത്. യുകെയിലേക്ക് കുടിയേറിയ ചെറുപ്പക്കാര്‍ക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ടൈറ്റില്‍ പോലെ തന്നെ വ്യത്യസ്തമാണ് എന്നും ലിമയുടെ ഇവന്റുകള്‍. സാധാരണ സംഘടനകള്‍ രണ്ടു പതിറ്റാണ്ടായി യുകെയില്‍ ഉള്ള മലയാളികളിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കുമ്പോള്‍ പുതുതായി എത്തിയവരെ ചേര്‍ത്ത് പിടിക്കാന്‍ ലിമയെ പോലെ തയാറായ സംഘടനകള്‍ ചുരുക്കമാണ്.
ഓണക്കാലത്തും മറ്റും ലിമ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോട് കിട പിടിക്കാന്‍ കെല്‍പ്പുള്ള മറ്റു പരിപാടികള്‍ യുകെയില്‍ തന്നെ വിരളമാണ് താനും. ഇപ്പോള്‍ 25 വയസിലേക്ക് നീങ്ങുന്ന ലിമയുടെ പുതിയ നേതൃത്വം പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഏവരുടെയും നോട്ടം ഈ സംഘടനയിലേക്ക് തന്നെയാണ്. 25 ലെത്തിയപ്പോള്‍ യൗവനത്തിന്റെ ചുറുചുറുക്ക് പ്രകടിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ സംഘടനയെ
More »
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും, ബോളിവുഡ് ഡാന്‍സ് വര്‍ക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 ശനിയാഴ്ച ലണ്ടനില്‍ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത് വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികള്‍ക്ക് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com.
ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവെല്ലിന്റെയും ഡാന്‍സ് മത്സരത്തിന്റെയും നടത്തിപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍, സ്പോണ്‍സര്‍മാര്‍ ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com
More »
യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന് ബര്‍മിംഗ്ഹാമില്‍
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 ശനിയാഴ്ച യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ്
More »
യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു; ഫെബ്രുവരി 8, 15 തീയതികളില്‍
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ 16/11/2024ന് ഡെര്‍ബിയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമായി നടത്തുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇതിന്‍ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് റീജിയണല്‍, നാഷണല്‍ ഇലക്ഷന്‍ - 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തീയ്യതികള്‍ പ്രഖ്യാപിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ ദിവസമായ ഫെബ്രുവരി 08 ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലും, യുക്മ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയനിലും, യുക്മ
More »
കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍
കവന്‍ട്രി : യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും സംയുക്തമായി നടത്തിവരുന്ന ഓള്‍ യുകെ എക്ക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ വച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന സന്ധ്യയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഗായകസംഘങ്ങള്‍ മത്സരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.
കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം
More »