അസോസിയേഷന്‍

യുക്മ ദേശീയ കലാമേള: മിഡ്‌ലാന്‍ഡ് റീജ്യണ്‍ ചാമ്പ്യന്‍, യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജ്യണ്‍ റണ്ണറപ്പ് ; ടോണി അലോഷ്യസ് കലാപ്രതിഭ, അമയ കൃഷ്ണ നിധീഷ് കലാതിലകം
15ാമത് യുക്മ ദേശീയ കലാമേള വന്‍ ആഘോഷമായി. 211 പേയന്റ് നേടി മിഡ്്‌ലാന്‍ഡ്‌സ് റീജ്യണ്‍ കിരീടം നിലനിര്‍ത്തി. 110 പോയിന്റുമായി യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ റണ്ണര്‍ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്കന്റ് റണ്ണര്‍ അപ്പുമായി. ചാമ്പ്യന്‍ അസോസിയേഷന്‍ 64 പോയന്റ് നേടിക്കൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയന്റുമായി കെസിഡബ്ല്യുഎ ക്രോയ്‌ഡോണ്‍ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണറപ്പുമായി. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോള്‍ വര്‍വ്വിക് ആന്‍ഡ് ലിവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകപട്ടവും നേടി. നാട്യമയൂരം ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഇവ കുര്യാക്കോസും കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോള്‍ ഐഎംഎ ബാന്‍ബറിയുടെ ഡിയോണ്‍ റ്റിജു ഭാഷാ കേസരി

More »

യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍ : വിപുലമായ സംഘാടകസമിതി
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാര്‍ത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണല്‍ കലാമേളകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കാഴ്ച വെയ്ക്കണമെന്ന ആവേശത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളും അവരെ പിന്തുണക്കാന്‍ കൂടുതല്‍ പ്രേക്ഷകരും ദേശീയ കലാമേളക്ക് എത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും കടുത്ത മത്സരങ്ങളാകും കലാമേള വേദികളില്‍ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ. യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ചതുമായ

More »

കേരളത്തിലേക്ക് ഒരു അദൃശ്യ ശക്തി കൊണ്ടുവന്നു; ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്...
ഇംഗ്ലണ്ടിലെ റൊച്ചുഡൈലില്‍ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യ ശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി. ഇംഗ്ലണ്ടില്‍ നിന്നും കരമാര്‍ഗം ഫ്രാന്‍സ്, ജര്‍മനി ,ഗ്രീസ് ,ടര്‍ക്കി ,ഇറാന്‍ ,അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍ ചുറ്റി വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള യാത്രയില്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തി കഥകളി കണ്ടു അവിടെനിന്നും ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി. യാത്രയില്‍ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലായിരുന്നു. തെരുവിലും കിടന്നുറങ്ങി. യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു. കൈഉയര്‍ത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയില്‍ കണ്ടുമുട്ടിയ ഇറാനിയന്‍ ,അഫ്ഗാന്‍ മനുഷ്യരുടെ നന്മകള്‍ ഇവര്‍ ഓര്‍ക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത്. പാക്കിസ്ഥാനിലെ മോശം

More »

വേള്‍ഡ് മലയാളി ഫെഡറേഷന്‍ - യുകെ 'കേരളീയം 2024'
ലണ്ടന്‍ : ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF). എല്ലാ ഭാഗത്തും വേരുകള്‍ ഊന്നി പടര്‍ന്നുപന്തലിച്ച WMF Ukയിലെ ശാഖയും വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. WMF-UK അവതരിപ്പിക്കുന്ന 'കേരളീയം 2024' പരിപാടി മലയാളികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ക്കു വഴിതുറക്കുന്നു. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാല്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. എങ്ങനെ പങ്കെടുക്കാം : താല്പര്യമുള്ളവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഈ ഗൂഗിള്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതാണ്.

More »

ബിജോയ് സെബാസ്റ്റ്യന് പിന്തുണയേകി യുക്മയും യുക്മ നഴ്‌സസ് ഫോറവും
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന് പിന്തുണ അഭ്യര്‍ത്ഥിച്ച് യുക്മ - യു എന്‍ എഫ് നേതൃത്വം. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നഴ്‌സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിയ്ക്ക് ആര്‍.സി.എന്‍ അംഗങ്ങളായ മുഴുവന്‍ മലയാളികളും വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ നഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡന്റ് സോണി കുര്യന്‍, സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറര്‍ ഷൈനി ബിജോയ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍.സി.എന്‍, ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ

More »

ഡബ്ല്യുഎംഎഫ് യുകെ കേരളീയം 2024': കവിതാപാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചനക്കായി രജിസ്റ്റര്‍ ചെയ്യാം
ലണ്ടന്‍ : നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ(ഡബ്ല്യുഎംഎഫ് യുകെ) മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കവിതാ പാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചന എന്നീ മത്സരങ്ങളാണ് ഒരുക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാര്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. പ്രായവിഭാഗങ്ങള്‍ : സബ് ജൂനിയര്‍ : 5 മുതല്‍ 10 വയസ് വരെ, ജൂനിയര്‍ : 11 മുതല്‍ 17 വയസ് വരെ സീനിയര്‍ : 18 മുതല്‍ 25 വയസ് വരെ സൂപര്‍ സീനിയര്‍ : 25 വയസ്സിന് മുകളില്‍ മത്സരങ്ങള്‍ : പെന്‍സില്‍ ഡ്രോയിംഗ് : 26 ഒക്ടോബര്‍ ശനിയാഴ്ച മുതല്‍ 31 ഒക്ടോബര്‍ വെള്ളിയാഴ്ച വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ് : 26 ഒക്ടോബര്‍ മുതല്‍ 31 ഒക്ടോബര്‍ വരെ ഫോട്ടോഗ്രാഫി : 31 ഒക്ടോബര്‍ വെള്ളിയാഴ്ച കവിതാ പാരായണം : 31 ഒക്ടോബര്‍ വെള്ളിയാഴ്ച

More »

ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ വിജയകരമായി പൂര്‍ത്തിയാക്കി
ഒക്ടോബര്‍ 18-ന് മെര്‍ക്യൂര്‍ നോര്‍ത്താംപ്ടണ്‍ ടൗണ്‍ സെന്റര്‍ ഹോട്ടലില്‍ ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024 നടന്നു. മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഈ പരിപാടി, നോര്‍ത്താംപ്ടണില്‍ രണ്ടാമത്തേത്, വ്യവസായ-മേഖലകളെ ക്രോസ്-കൊളാബറേഷന്‍, പ്രചോദനം, ബിസിനസ് വികസനം എന്നിവയ്ക്കായി ഒന്നിപ്പിച്ചു. പ്രദര്‍ശകര്‍ ഒരുക്കം, പ്രധാന ആകര്‍ഷണങ്ങള്‍ പ്രദര്‍ശകര്‍ രാവിലെ 10 മണിക്ക് സ്റ്റാളുകള്‍ സ്ഥാപിച്ച്, തന്റെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരുന്നു. 12 മണിക്ക് പരിപാടി ഔദ്യോഗികമായി ആരംഭിച്ചപ്പോള്‍, 2,600-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പങ്കെടുത്തവര്‍ക്ക് സംരഭകത്വത്തിന്റെ ആവേശം നിറഞ്ഞ ഒരു വേദിയാണ് ലഭിച്ചത്. മുഖ്യ സ്പോണ്‍സര്‍മാര്‍, പവര്‍ പാര്‍ട്ണര്‍മാര്‍ പരിപാടിയുടെ ടൈറ്റില്‍

More »

യുക്മ പതിനഞ്ചാം ദേശീയ കലാമേള നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമില്‍
യുക്മ പതിനഞ്ചാം വര്‍ഷത്തിലെത്തി ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന വേളയില്‍ പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടന കൂടിയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കം നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടക്കുകയാണ്. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ നിരവധിയാളുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മാതൃവാത്സല്യത്തിന്റെ പ്രതിരൂപമായി, എല്ലാവരുടേയും അമ്മയായി മാറിയ അഭിനേത്രി അനശ്വരയായ കവിയൂര്‍ പൊന്നമ്മയ്ക്ക് യുക്മ നല്‍കുന്ന ആദരമായി 2024 കലാമേള നഗറിന് "കവിയൂര്‍ പൊന്നമ്മ നഗര്‍" എന്ന് നാമനിര്‍ദ്ദേശം ചെയ്യാന്‍ യുക്മ ദേശീയ സമിതി

More »

ആറാമത് യുകെ കോലഞ്ചേരി സംഗമം ലിവര്‍പൂളില്‍ ശനിയാഴ്ച
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെ ലിവര്‍പൂളില്‍ Whiston Town Hall ല്‍ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലിവര്‍പൂള്‍ ഇത്തവണ സാക്ഷ്യം വഹിക്കും. സംഗമത്തിന്റെ നടത്തിപ്പിനായി സണ്ണി വര്‍ഗ്ഗീസ് (ലിവര്‍പൂള്‍) ചെയര്‍മാന്‍ ആയും ജോര്‍ജ് കുര്യാക്കോസ് (സ്വിന്‍ഡന്‍) ജന.കണ്‍വീനറായും, നൈസെന്റ് ജേക്കബ് (ബ്രിസ്റ്റോള്‍ ) ഫിനാന്‍സ് കണ്‍വീനറായും, ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍) കലാ വിഭാഗം കണ്‍വീനറായും, ജോണ്‍സണ്‍ മാണി (Peterborough), ജെബി ചക്കപ്പന്‍ (വോന്‍വര്‍ഹാംപ്ടണ്‍ ), അഥീന ജോണ്‍സണ്‍ (Peterborough), തങ്കച്ചന്‍ ഏറെക്കാട്ടുകുഴി (Bath), ബിനു കുര്യാക്കോസ് (സൗത്താംപ്ടണ്‍ ), അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions