മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
ലോകമെങ്ങും ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍, ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും മുകളില്‍ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു -ഈദ് ആഘോഷത്തില്‍ മേഴ്സിസൈഡിലെ മലയാളികള്‍ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേര്‍ന്നപ്പോള്‍ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറി.
ഏപ്രില്‍ 18 വൈകുന്നേരം 5 മണിക്ക് ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബിജു ജോര്‍ജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ എന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മാനവികതയുടെ കൊടിക്കൂറ
More »
റാവന്‍സ്‌തോര്‍പ് വാര്‍ഡില്‍ മലയാളി സ്ഥാനാര്‍ത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങള്‍ക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയര്‍ന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാര്‍ട്ടികളായ കണ്‍സര്‍വേറ്റീവ്-ലേബര്‍ ആധിപത്യത്തിന് ഇടയില്‍ ഒരു ബദല്‍ രാഷ്ട്രീയ ശബ്ദമായി ഉയര്‍ന്ന് വരുന്ന ഈ പാര്‍ട്ടിയുടെ വളര്‍ച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റര്‍ബറോ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ റാവന്‍സ്തോര്‍പ്പ് വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ത്ഥിയായ ആഷ്ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. യു കെയിലെ മലയാളി പ്രവാസി സമൂഹത്തിനുള്ളില്‍ മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിലും ആഷ്ലിയുടെ സ്ഥാനാര്‍ത്ഥിത്വം
More »
ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
ബോള്‍ട്ടണ്‍ : ബോള്‍ട്ടണ്‍ മലയാളീ അസോസിയേഷന്‍ (ബി എം എ)യുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷ പരിപാടികള്‍ ഏപ്രില്‍ 18 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ രാത്രി 11 വരെ ഫാന്‍വര്‍ത്തിലെ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിക്കും.
പ്രശസ്ത സിനിമാ-കോമഡി താരം കലാഭവന്‍ ജോബി നേതൃത്വം നല്‍കുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങള്‍ക്ക് പ്രധാന ആകര്‍ഷണമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാന്‍സുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തില്‍ ആദ്യമായി 29 വനിതകള്‍ ഒരേ വേദിയില്‍ അണിനിരക്കുന്ന ഭംഗിയാര്‍ന്ന നൃത്താവിഷ്‌കാരം ''റിതം ഓഫ് യൂണിറ്റി'' എന്ന പേരില്‍ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന്
More »
ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
മിഡ്‌ലാന്ഡ്‌സ് : കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്റര്‍ മിഡ്‌ലാന്ഡ്‌സ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 2, വ്യാഴാഴ്ച യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങള്‍ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യു ഡി എഫ് നേതാക്കള്‍ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ജനദ്രോഹ നയങ്ങള്‍ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയര്‍ത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
യു കെയിലെ പ്രമുഖ കോണ്‍ഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകന്‍, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനുമായ മുന്‍
More »
യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10ന് ഓണ്‍ലൈനായി ആരംഭിച്ച പരിപാടി യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
യുഡിഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് യൂറോപ്പ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍ ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവര്‍ ഏകോപനമൊരുക്കി. അശ്വതി നായര്‍ നന്ദി അര്‍പ്പിച്ചു.
പരിപാടിയില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. എ പി അനില്‍കുമാര്‍ എം എല്‍ എ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ
More »
യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
നിര്‍ണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെ പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു. കേരളത്തില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനര്‍ഥികള്‍ക്കായി പ്രവാസികള്‍ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും
More »
ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
ലണ്ടന്‍ : ക്രോയ്ഡണിലെ യുവജനങ്ങളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ ആഘോഷിക്കുന്നതിനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമായി 'ലവ് നോട്ട് ഹേറ്റ്' (Love not Hate) എന്ന പേരില്‍ ബൃഹത്തായ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. 28ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ 10 മണി വരെ ക്രോയ്ഡണിലെ റോയല്‍ റസ്സല്‍ സ്‌കൂളിലാണ് ചടങ്ങുകള്‍ നടക്കുക. യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അക്രമങ്ങള്‍ ബാധിച്ചവര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനുമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. 150-ലധികം യുവപ്രതിഭകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ ഈ വേദിയില്‍ പ്രകടിപ്പിക്കും.
പ്രധാന ആകര്‍ഷണങ്ങള്‍ :
* മതസൗഹാര്‍ദ്ദ പ്രാര്‍ത്ഥന : മതസൗഹാര്‍ദ്ദം വിളിച്ചോതിക്കൊണ്ട് വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് മതനേതാക്കള്‍ ഒരുമിച്ച് നടത്തുന്ന പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും.
* പ്രമുഖരുടെ സാന്നിധ്യം : ബ്രിട്ടീഷ് പോലീസിംഗ്
More »
പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്), 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍.ആര്‍.ഐകളും ഒ.സി.ഐ സ്റ്റാറ്റസ് ഉള്ളവരുമായ പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മറ്റി ചെയര്‍മാന്‍ ബെന്നി ബഹനാന്‍ എം.പി, എന്‍.ഡി.എ
More »
കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
കാര്‍ഡിഫ് മലയാളി സമൂഹത്തിന് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നുപോയ പ്രിയങ്കരനായ ആശിഷിന്റെ സ്മരണാര്‍ത്ഥം'ആശിഷ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി' ഓള്‍ യൂറോപ്യന്‍ മലയാളി വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കാര്‍ഡിഫ് ഡ്രാഗണ്‍സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് ശനിയാഴ്ച കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സിലുള്ള സ്പോട്ട് വെയില്‍സ് സെന്ററിലാണ് ഈ വലിയ കായിക മാമാങ്കം അരങ്ങേറുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കരുത്തുറ്റ മലയാളി വോളിബോള്‍ ടീമുകള്‍ മാറ്റുരയ്ക്കും. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ സര്‍വ്വകലാശാലകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും കളിച്ച് പരിചയമുള്ള പ്രഗത്ഭരായ താരങ്ങളുടെ സാന്നിധ്യം ഈ ടൂര്‍ണമെന്റിനെ അതീവ ആവേശകരമാക്കും.
കാര്‍ഡിഫ് ലോര്‍ഡ് മേയര്‍ അഡ്രിയന്‍ റോബ്‌സണ്‍, കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്‍,
More »