അസോസിയേഷന്‍

ആഷ്‌ഫോര്‍ഡുകാര്‍ 'ആറാട്ട് 2022 'ആയി കാത്തിരിക്കുന്നു
ജോണ്‍സ്‌മാത്യൂസ് ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18ാമത് കായിക മേള ആഷ്‌ഫോര്‍ഡ് റഗ്ബി ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിന്‍, റെജി ജോസ്, സോണി ചാക്കോ എന്നിവരും കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാ സംഭവമാക്കി മാറ്റി. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ആറാട്ട് 2022 പ്രസിഡന്റ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി. കൊച്ചുകുട്ടികളുടെ ഓട്ട മത്സരത്തോടെ മത്സരങ്ങള്‍ തുടങ്ങി. നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളുടെ നടന്ന മത്സരം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ഷോര്‍ട്ട് പുട്ട് എന്നിവ കൗണികളില്‍ കൗതുകമുണര്‍ത്തി. ഫുഡ്

More »

ചാലക്കുടി ചങ്ങാത്തം 2022' ന് നാളെ തിരിതെളിയുന്നു
ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ ഉള്ളവര്‍ നാളെ (ശനിയാഴ്ച) ബര്‍മിങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ ഒത്തുചേരുന്നു. കോവിഡിനെ തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാന്‍ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെ യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള എല്ലാവരും പങ്കെടുക്കും. പ്രീസ്റ്റനില്‍ നിന്നുള്ള ഷാജു വാളുരാന്‍ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, കലാപരിപാടികള്‍ അണിയയറയില്‍ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189 സെക്രട്ടറി ബിജു അംബുക്കന്‍ 07903959086 ട്രഷറര്‍ ഷൈജി ജോയ് 07846792989 16 ജൂലൈ 2022 10am 6pm Venue

More »

മെയ്ഡ്സ്റ്റണില്‍ ക്രിക്കറ്റ് വസന്തം
മെയ്ഡ്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച 2-ാമത് ഓള്‍ യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്സ്റ്റണില്‍ നടന്നു. പാര്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍, എസ്ടി അഗസ്റ്റിന്‍ അക്കാദമി മൈതാനങ്ങളിലായി ഒരേ സമയം പാദമത്സരങ്ങള്‍ നടന്നു. മുന്‍ വര്‍ഷത്തെ വന്‍ വിജയത്തിന് ശേഷം ആവേശോജ്വലമായ രണ്ടാം അദ്ധ്യാത്തിന് അരങ്ങൊരുങ്ങുന്നതില്‍ സംഘാടകരായ എംഎംഎ മികവ് തെളിയിച്ചു. 8 ടീമുകള്‍ പങ്കെടുത്ത രണ്ടാം പതിപ്പില്‍ മുന്‍ നിശ്ചയപ്രകാരം രാവിലെ 8.30 ന് തന്നെ ആദ്യ പന്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് പൊടിപൂരത്തിന് തുടക്കമായി. മധ്യവേനലില്‍ ജ്വലിച്ചുയര്‍ന്ന അന്തരീക്ഷത്തിലെ ഊഷ്മാവിനുമപ്പുറം അനര്‍ഗളമായി പെയ്തിറങ്ങിയ തോരാ റണ്‍മലില്‍ കാണികളുടെ മനസ് കുളിര്‍ന്നു. ആദ്യപാദ മത്സരങ്ങളിലെ ഒന്നാം പൂളില്‍ ടണ്‍ബ്രിഡവെയില്‍സ് സഹൃദയ റോയല്‍സ്, മെയ്ഡ്സ്റ്റണ്‍ സൂപ്പര്‍ കിംഗ്സ് റെഡ്ഹില്‍ വാരിയേഴ്സ് എന്നിവര്‍ മാറ്റുരച്ചപ്പോള്‍ രണ്ടാം

More »

യുക്മ കേരളപൂരം 2022: തല്‍സമയ സംപ്രേക്ഷണം, കേറ്ററിംങ്, സൗണ്ട്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിച്ചു
യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള 'കേരളപൂരം 2022'ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളിയുടെ ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ആദ്യ മൂന്ന് വര്‍ഷങ്ങളിലും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം

More »

യുക്മ അംഗത്വ മാസാചരണം ജൂലൈ 31 വരെ; അസോസിയേഷനുകള്‍ക്കു അണി ചേരാം
പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതല്‍ 31 വരെ അംഗത്വമാസമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2022 ' ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയില്‍ അണിചേരാന്‍ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകള്‍ക്ക് അവസരം ലഭിക്കുകയാണ്. കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം ഈ വര്‍ഷവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്‌ളണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലെ പത്ത് റീജിയണുകളിലായി ഏകദേശം 120 അസോസ്സിയേഷനുകള്‍ യുക്മയില്‍ അംഗങ്ങളാണ്. യു കെ മലയാളികളുടെ കലാ, കായിക,

More »

പ്രൊഫ. ജോസഫ് സാറിനു അയര്‍ലന്‍ഡില്‍ സ്വീകരണം 17ന്; ലിവര്‍പൂളിലേക്കും സ്വാഗതം
ഇസ്ലാമിക ഭീകരര്‍ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചില്‍ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫ. ജോസഫ് സാര്‍. ഒരു കാലത്തു മറ്റൊരു മത തീവ്രതയുടെ ഈറ്റില്ലമായിരുന്ന അയര്‍ലന്‍ഡില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുകയാണ്. അയര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി SMCI എന്ന സംഘടന ജോസഫ് മാഷിന് ജൂലൈ17ന് ഗംഭിര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവര്‍പൂളില്‍ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയില്‍ മതതീവ്രവാദികള്‍ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന

More »

യു കെയിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി ലീഡ്‌സിലെ ജൂലി ഉമ്മന്‍
യു കെ യിലെ മലയാളികളായ നമ്മളില്‍ പലരും ഇവിടെ ഒരു ജോലി തന്നെ ധാരാളമാണു എന്ന ചിന്തയില്‍ കഴിയുന്നവരാണ്. മലയാളി സംരംഭകര്‍ യു കെ യില്‍ പൊതുവേ കുറവാണ്. പല കാരണങ്ങള്‍ ഉണ്ടാകാം. ആശയവിനിമയം, സംരംഭക മനസ്ഥിതി, റിസ്‌ക് എടുക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെ പല കാരണങ്ങള്‍ ഉണ്ട്. പക്ഷെ , ഈ പറഞ്ഞ പ്രശ്‌നങ്ങളെയൊക്കെ നേരിട്ട് ബിസിനസില്‍ നേട്ടം കൈവരിച്ച ഒരു മലയാളി വനിതാ സംരംഭകയെ പരിചയപ്പെടാം. EWIF (Encouraging Women into Franchising) എന്ന സംഘടന യു കെ യിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരു സംരംഭമാണ്. എല്ലാ വര്‍ഷവും ഈ സംഘടന യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസുകളില്‍ വെന്നിക്കൊടി പാറിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. യു കെ യിലെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ആദ്യമായി കടന്നു വന്ന് വിജയിക്കുകയും വനിതാ ബിസിനസുകാരെ പ്രചോദിപ്പിക്കുകയും ചെയ്ത ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍, യു കെയിലെ ലീഡ്‌സിലെ

More »

യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറിലേക്ക്
കോവിഡ് മൂലം രണ്ടുവര്‍ഷമായി നടക്കാതെ പോയ യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറില്‍. ഏറ്റവും വലിയ പ്രവാസി സമൂഹമായ ക്നാനായ ജനം ആവേശത്തോടെയാണ് ദേശീയ കണ്‍വന്‍ഷനായി എത്തിച്ചേരുന്നത്. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍. റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ

More »

170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി യുകെകെസിഎ വനിതാ വിഭാഗം
റിക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ആവേശം സമൂഹ നൃത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് യുകെകെസിഎ വിമന്‍സ് ഫോറം. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍. റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ മഹാനൃത്ത രൂപം കണ്‍വന്‍ഷനിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions