അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു
യൂണിയന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ വച്ചു നടന്ന വാര്‍ഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏര്‍പ്പെടുത്തിയ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച ശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും, സജീവ് തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജെയ്‌സണ്‍ ചാക്കോച്ചനെ പുതിയ പ്രസിഡന്റായും, ജോബിന്‍ ജോര്‍ജിനെ സെക്രട്ടറിയായും, സാജന്‍ പാടിക്കമ്യാലിനെ ട്രഷററായും ഐകകണ്ടേന തിരഞ്ഞെടുത്തു. 2012 -14 കാലഘട്ടത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ

More »

യുക്മ സൗത്ത് വെസ്റ്റ് റീജിയന് നവനേതൃത്വം; സുജു ജോസഫ് പ്രസിഡന്റ്, സുനില്‍ ജോര്‍ജ്ജ് സെക്രട്ടറി
യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ജൂണ്‍ നാല് ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ നല്‍കുന്ന നിര്‍ലോഭമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റീജിയണല്‍ സെക്രട്ടറി എം പി പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് പൊതുയോഗം പാസാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് വേദിയില്‍ സന്നിഹിതനായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജിജി വിക്ടര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്കായി നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം

More »

യുക്മ സൗത്ത് ഈസ്റ്റ് റീജിയണ് നവസാരഥികള്‍; സുരേന്ദ്രന്‍ ആരക്കോട്ട് പ്രസിഡന്റ് ; ജിപ്‌സണ്‍ തോമസ് സെക്രട്ടറി
യുക്മയുടെ ഏറ്റവു0 വലിയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം ജൂണ്‍ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററില്‍ നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്റണി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവര്‍ത്തങ്ങളുടെ അവലോകനം നടത്തുകയും, കോവിഡ് കാലത്തെ സകല തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പുക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം, യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗവുമായ വര്‍ഗീസ് ജോണ്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍

More »

ഉത്സവരാവിന്റെ നിറവില്‍ ബിസിഎംസിക്ക് നവനേതൃത്വം
കഴിഞ്ഞ മെയ് ഏഴാം തീയതി ബര്‍മിങ്ഹാമിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തിയ 'ഉത്സവരാവ് 2022 ' എന്ന വര്‍ണ്ണശബളമായ പരിപാടി ആകര്‍ഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടര്‍ച്ചയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, കൊച്ചു കുട്ടികളും മുതിര്‍ന്നവരും ആയിട്ടുള്ള 75 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും . യാര്‍ഡിലി, സ്റ്റെച്ച് ഫോര്‍ഡ് കൗണ്‍സിലര്‍ ബാബര്‍ ബാസ് മുഖ്യ അതിഥി ആയി എത്തിയതും 'ഉത്സവ 2022 ' ന്റെ മാറ്റ് കൂട്ടി. കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് 'ഉത്സവരാവ് 2022 ' എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന്

More »

വേള്‍ഡ് മലയാളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പൂന്തുറയില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചു
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഓരോ വര്‍ഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കി, അവരെ സ്വയം പര്യപ്ത്മാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടര്‍ പദ്ധതിയായി തുടരുന്നു. 2021ല്‍ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എല്‍ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തില്‍ ചാരിറ്റിക്ക് നേതൃത്തം കൊടുക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ മേഴ്‌സി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയന്‍

More »

യുക്മ ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് ഇന്ന്; ദേശീയ സമിതി തിരഞ്ഞെടുപ്പ് 18ന്
2022 വര്‍ഷത്തിലെ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന യുക്മയുടെ റീജിയണ്‍ ഇലക്ഷന്‍ പ്രക്രിയകള്‍ ഇന്ന് സമാപിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സൂപ്പര്‍ സാറ്റര്‍ഡെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കും. മെയ് 28 ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സ് റീജിയണിലും ജൂണ്‍ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ എല്ലായിടത്തും അടുക്കും ചിട്ടയുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്. യുക്മയുടെ വിവിധ റീജിയനുകളില്‍ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരികയാണ്.

More »

ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന്
ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച) ഹള്ളില്‍ നടക്കും.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. HIMA യുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രബലരായ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രബലരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരം രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ. മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം : The Allam Sports Cetnre, Universtiy of Hull, Hull, HU6 7TS,

More »

യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംഘടിപ്പിക്കുന്ന നഴ്‌സസ് ശില്പശാല ഇന്ന്
അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്‌സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്‌സില്‍ യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനവും ശില്പശാലയും ഇന്ന് (ശനിയാഴ്ച) യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ്) പങ്കെടുക്കും. യുക്മ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ്ഡ് പ്രാക്ടീസ്), അഷിത സേവ്യര്‍ (സീനിയര്‍ നഴ്‌സ് ), വിനീത അബി(അസ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രക്ടീഷനര്‍), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ലീഡ്‌സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും, നഴ്‌സുമാരുടെ ക്ഷേമത്തിന്

More »

അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 11 ന് ക്രോയ്ഡോണില്‍
മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ജൂണ്‍ 11 ന് ക്രോയ്‌ഡോണ്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. ജൂണ്‍ 11 ന് വൈകിട്ട് 4 മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്‌ഡോണ്‍ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും. ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന തെക്കുമുറി ഹരിദാസിന്റെ പേരില്‍ കാന്‍സര്‍ റിസേര്‍ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. തന്റെ അമ്പത്തിമൂന്നാം വയസില്‍ 2014ല്‍ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions