അസോസിയേഷന്‍

യുക്മ നഴ്‌സസ് ഫോറം സെമിനാര്‍ പരമ്പരയില്‍ പ്രമുഖ സോളിസിറ്റര്‍ പോള്‍ ജോണ്‍ 'യു കെ വിസയും ഇമിഗ്രേഷനും' എന്ന വിഷയത്തില്‍ സംസാരിക്കുന്നു
യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ യുകെയിലെ പുതു തലമുറയിലെയും നഴ്‌സുമാര്‍ക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയുടെ മൂന്നാമത്തെ ദിവസമായ നാളെ (ശനിയാഴ്ച) 3 PM ന് യു കെയിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണ്‍ UK VISAS & IMMIGRATION എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കുന്നു. യു കെയിലെ പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്ററായ അഡ്വ.പോള്‍ ജോണ്‍, പോള്‍ ജോണ്‍ & കോ എന്ന സോളിസിറ്റര്‍ സ്ഥാപനം നടത്തി വരുന്നു. പ്രസ്തുത വിഷയത്തില്‍ മുന്‍കൂട്ടി ലഭിക്കുന്ന നിങ്ങളുടെ സംശയങ്ങള്‍ക്ക് അന്നേ ദിവസം മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങള്‍ contact.unf@gmail.com, secretary.ukma@gmail.com തുടങ്ങിയ ഏതെങ്കിലും മെയിലിലേക്ക് 28/1/22 വെള്ളിയാഴ്ച 8 PM നകം അയച്ചുതരേണ്ടതാണ് യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്‌സുമാരുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് നില്ക്കുകയും, അവര്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നല്‍കുകയും ചെയ്തു വരുന്നു.

More »

വേദനയായി ബിന്‍സിന്റെയും അര്‍ച്ചയുടെയും വിയോഗം: മൂന്ന് ദിവസം കൊണ്ട് 70000 പൗണ്ട് സമാഹരിച്ചു
യുകെ മലയാളികള്‍ക്ക് നടുക്കിയ സംഭവമായിരുന്നു ഗ്ലോസ്റ്ററില്‍ മലയാളി കുടുംബങ്ങള്‍ വാഹനാപകടത്തില്‍പ്പെട്ടത്. സ്റ്റുഡന്റസ് വിസയിലെത്തിയ രണ്ടു കുടുംബങ്ങളുടെ വേദനയില്‍ മലയാളി സമൂഹം ഒന്നാകെ പങ്കുചേര്‍ന്നു. രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ ബിന്‍സ് രാജന്‍ (31), അര്‍ച്ച നിര്‍മ്മല്‍ (24) എന്നിവരുടെ വിയോഗം ഉണ്ടാക്കിയ യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെയുള്ള വരും നെഞ്ചിലേറ്റിയപ്പോള്‍ മൂന്ന് ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക 70155 പൗണ്ട് ആണ്. സഹായിച്ച സുമനസുകളുടെ മുന്നില്‍, വേര്‍പിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്‌നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും, ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനും നന്ദി രേഖപ്പെടുത്തി. ബിന്‍സ് , അര്‍ച്ച എന്നിവരുടെ ഭൗതിക ശരീരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള

More »

യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്) അംഗങ്ങള്‍ക്ക് എന്‍എച്ച്എസ് ഫെലോഷിപ്പിനു അവസരം
NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറു മാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയില്‍ നിന്നും മാസത്തില്‍ 15 മണിക്കൂര്‍ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ബാന്‍ഡ് 5 അല്ലെങ്കില്‍ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങള്‍ ആയിട്ടുള്ള മലയാളി നേഴ്‌സുമാര്‍ക്കാണ് ഈ അസുലഭ അവസരം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഫെബ്രുവരി 3 4 തീയതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാര്‍ച്ച് ഒന്നിനാണ്. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനുമായി യുക്മ, യുക്മ നഴ്‌സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക contact.unf@gmail.com

More »

യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം
'യുകെയിലെ മലയാളി നഴ്‌സുമാരോടൊപ്പം ചേര്‍ന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന 'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് (ശനിയാഴ്ച) തുടക്കം കുറിക്കുന്നു. അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി നേഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. യുകെയില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3PM

More »

തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഗോള കലാമേള ഓണ്‍ലൈനില്‍ ആഘോഷിച്ചു
തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് 'ടെക് ടാല്‍ജിയ – 2' പുതുവര്‍ഷത്തില്‍ ഓണ്‍ലൈനില്‍ ആഘോഷിച്ചു. ഫേസ്ബുക് ലൈവില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാര്‍ സ്വാഗതവും സിംഗപ്പൂരില്‍നിന്നുള്ള സന്തോഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ലണ്ടനില്‍നിന്നും റെയ്‌മോള്‍ നിധീരിയാണ് പരിപാടികള്‍ സമന്വയിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്

More »

യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്; യുക്മ ഫെയ്‌സ്ബുക്ക് പേജില്‍ 5 മുതല്‍ അവസാന മത്സര ഇനങ്ങള്‍ക്ക് തുടക്കമാവും
യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണര്‍ത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് (ചൊവ്വാഴ്ച) അനശ്വര കലാകാരന്‍ നടന വിസ്മയം നെടുമുടി വേണുവിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ സീനിയര്‍ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യുക്മ ദേശീയ കലാമേള 2021ലെ സീനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പ്രസംഗം മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോര്‍ഡ്, വയലിന്‍ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്, അനശ്വര കലാകാരന്‍ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ

More »

ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി
കോട്ടയം, വാഴുര്‍ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട് (185000 രൂപ ) ഗോപകുമാറിന്റെ വസതിയിലെത്തി ലിവര്‍പൂള്‍ മലയാളി അസോഷിയേഷന്‍ (ലിമ) പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് ഗോപകുമാറിനു കൈമാറി. ലിമയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കില്‍ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികള്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു. ഈ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്, പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ ,പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍
പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള 2021ലെ സബ് ജൂനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, ഗിറ്റാര്‍, കീബോര്‍ഡ്, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിന്‍ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം 3 മണി മുതല്‍ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു.

More »

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്
വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന് 5 മണിക്കു വിഗന്‍ സെന്റ്. മേരീസ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിജോസ് സേവ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്റ്. മേരീസ് ഇടവക വികാരി . ഫാ. ജോണ്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വഹിക്കുന്നതും, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുന്നതുമാണ്. സെക്രട്ടറി ജോമോന്‍ എബ്രഹാം സ്വാഗതവും ട്രഷറര്‍ റ്റോസി സഖറിയ നന്ദിയും അര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളെ തുടര്‍ന്ന് വിഗണ്‍ തിയേറ്റേയ്‌സ് അവതരിപ്പിക്കുന്ന ജെസ്റ്റിന്‍ ആകാശാല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നീര്‍പ്പളുങ്കുകള്‍' എന്ന നാടകത്തോട് കൂടി ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ സമാപിക്കുന്നതാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions