ഒമിക്രോണ്‍ വകഭേദം യുകെയില്‍ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ മലയാളി നേഴ്‌സ് മാര്‍ക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം. അനേകം മലയാളി നേഴ്‌സുമാര്‍ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനില്‍ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്‌സസ് ഫോറം എന്‍ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് .
അനേകം മലയാളി നേഴ്‌സ് മാര്‍, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെ യില്‍ എത്തിയിട്ടുള്ള മലയാളി നേഴ്‌സ്മാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സര്‍വീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങള്‍ക്കും 111/ 999 നമ്പറുകളില്‍
പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളര്‍ത്തികളഞ്ഞു . സമയത്തു വേണ്ട ചികില്‍സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളര്‍ച്ചയുടെ കാരണം .
ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരില്‍ വാടകവീട്ടിലേക്കു താമസം മാറി.
ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു.മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്‌കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം
ഇടുക്കി ചാരിറ്റി
കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിന്റെ (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെയില്‍ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമല്‍ദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികര്‍ത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികര്‍ത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവുമായ ജിഷാനവീന്‍ ആണ്.
ഗ്രാന്‍ഡ് ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച 3 മണി മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്‌പേജില്‍ ലൈവ് ഷോ ആയി അരങ്ങേറും
മത്സരത്തിലേക്കുള്ള (സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളില്‍ ആണ് മത്സരങ്ങള്‍. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കുംമത്സരത്തില്‍
2011 ല്‍ സ്ഥാപിതം ആയ സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഇത് പത്താം വര്‍ഷത്തിലേക്ക്. Cricket Leinsterല്‍ 2012 ല്‍ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണില്‍, അണ്ടര്‍ 17 ഉള്‍പ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന്റെയും , ക്രിക്കറ്റ് ലെന്‍സ്റ്ററിന്റെയും സഹകരണത്തോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും ക്ലബ് അംഗങ്ങളുടെ സ്ഥിരോത്സാഹത്തോടെയും ക്ലബ് അതിന്റെ മുമ്പോട്ടുള്ള പ്രയാണം തുടരുകയാണ്. ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
ഡിസംബര്‍ 5 നു നടന്ന ക്ലബിന്റെ AGM ല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ക്ലബ്, കഴിഞ്ഞ 2 സീസണിലെ (2020, 2021) മികച്ച കളിക്കാര്‍ക്കുള്ള സമ്മാന വിതരണംവും നടത്തി .
2021ലെ ക്ലബ് ട്രോഫികള്‍ നേടിയവര്‍.
Player of the year 2021 ജോബി തോമസ്
Emerging player of the year 2021 അക്ഷര്‍ ജോസഫ്
Swords Team 1 :
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 18 ശനിയാഴ്ച നെടുമുടി വേണു നഗറില്‍ (വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം) രാവിലെ 11.30 ന് നടക്കും. പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) ആയിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി
കോട്ടയം, വാഴുര്‍ പുളിക്കല്‍ കവലയില്‍ താമസിക്കുന്ന ഗോപകുമാര്‍ കെ ജി രണ്ടുവര്‍ഷം മുന്‍പ് വരെ പെയിന്റിംഗ് ജോലികള്‍ ചെയ്തു മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം സംരക്ഷിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പെട്ടെന്ന് കിഡ്‌നി രോഗം ബാധിക്കുകയും സമയത്തു വേണ്ട ചികിത്സ ലഭിക്കാത്തതുകൊണ്ടും നടുവിന് താഴത്തോട്ടു തളര്‍ന്നു പോകുകയും പിന്നീട് .ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വില്‍ക്കുകയും വാഴൂരിലെ വാടകവീട്ടിലേക്കു താമസം മാറുകയും ചെയ്തു
ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു. മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്‌കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം .
ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാറ്റിവെച്ചതായി സംഘാടകര്‍ ഖേദപൂര്‍വ്വം അറിയിച്ചു. അടുത്ത മാസങ്ങളിലെ സത്‌സംഗങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിച് ഉടന്‍ അറിയിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സന്നദ്ധസേവകര്‍ അറിയിച്ചു.
മത്സരാര്‍ത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ബൈബിള്‍ അപ്പസ്റ്റോലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ മെല്‍വിന്‍ ജെയ്‌മോനും , ആല്‍ബര്‍ട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരത്തില്‍ ആയിരത്തില്‍പരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടര്‍ന്ന് നടത്തപ്പെട്ട സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നുമുള്ള അഞ്ചു മത്സരാര്‍ത്ഥികള്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനല്‍ മത്സരങ്ങള്‍ നൂതന
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് - ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ ഡിസംബര്‍ 18 ന് വെസ്റ്റ് തോണ്‍റ്റോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.
മണ്ഡലകാല സമാപനത്തോട് അനുബന്ധിച്ച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അയ്യപ്പ ഭജനയും, പ്രശസ്ത വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ കൊമ്പു പറ്റ് - പഞ്ചാരി മേളവും, മുരളി അയ്യരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് വനിതാ സംഘത്തിന്റെ തിരുവാതിര കളിയും പിന്നീട് ഹരിവരാസനത്തോടുകൂടി ദീപാരാധനയും അരങ്ങേറും.
ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക.
ഈ ധന്യ മുഹൂള്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും,