അസോസിയേഷന്‍

യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിന്റെ രണ്ടാം വാര്‍ഷികം
ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികം 'യുക്മ വിക്ടറി ഡേ' ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയല്‍ ആത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആവശ്യ 2019 ആഗസ്റ്റ് മുപ്പതിനായിരുന്നു ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വാദം കേട്ട് വിധി പ്രസ്താവിച്ചത്. 2019 ആഗസ്റ്റ് 31ന് യുക്മയുടെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്‍പ്പെടുന്ന വള്ളം കളിയും മെഗാതിരുവാതിരയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കാളികളാവുന്ന വലിയ പരിപാടി നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിതിന്റെ തൊട്ട് തലേദിവസം നടന്നിരുന്ന കേസ് യുക്മ ഭരണസമിതിയ്ക്ക് നല്‍കിയിരുന്ന

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയ്ക്ക് ലഭിച്ചത് 2095 പൗണ്ട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു. പണം അടുത്ത ദിവസം തന്നെ കൈമാറും. പണം നല്‍കിയ എല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റെമെന്റ്‌റ് അയച്ചിട്ടുണ്ട് കിട്ടാത്തവര്‍ സെക്രെട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ക്കു അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു വീട് നിര്‍മിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഓണം ചാരിറ്റി നടത്തിയത്. കിട്ടിയ പണം രണ്ടായി വീതിച്ചു നല്‍കും.

More »

യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ 15,16, 17 തിയതികളില്‍ കെഫന്‍ലി പാര്‍ക്കില്‍
ആഘോഷപ്പെരുമ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ മാസം 15ാം തിയതി വെള്ളിയാഴ്ച മുതല്‍ 17ാം തിയതി ഞായറാഴ്ച വരെയാണ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ വച്ച് വന്‍ ജന പങ്കാളിത്തത്തോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമ വേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം ഇന്‍ യുകെ. കേരളത്തിന്റെ നിലവിലെ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും പാലാ രൂപതയുടെ സഹായ മെത്രനുമായ മാര്‍

More »

മാഞ്ചസ്റ്റര്‍ 2021; സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി ബിജോ തോമസ്
ഓണപാട്ടിന്‍ താളത്തില്‍ എല്ലാം മറന്ന് സമ്പല്‍ സമ്യദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങള്‍ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിന്‍ ചിങ്ങ പുലരിയിലെ അരുണകിരണങ്ങള്‍ക്കൊപ്പം മതി മറന്ന് ഉത്സവമേളം തീര്‍ത്തു മാഞ്ചസ്റ്ററ്റില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍. സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങള്‍ കൂടി അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ 'ആര്‍പ്പോ ഈറോ' ഒരു ആഘോഷമായി മാറി. മാഞ്ചസ്റ്റര്‍ കോവിഡിനെ തോല്‍പിച്ചതിന് ശേഷമുള്ള ആദ്യ ഒത്തുകൂടലായിരുന്നു ' ആര്‍പ്പോ ഈറോ 2021' മാഞ്ചസ്റ്ററിലെ മലയാളി തനിമയുടെ പുതുനാമ്പുകളായ സാല്‍ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, ചെസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം accommodation രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനമായ പാലാ പ്രോപ്പെര്‍ട്ടീസ് യുകെ (Pala Properties UK ) യുടെ പിന്തുണയും കൂടി ആയപ്പോള്‍ ഈ കഴിഞ്ഞ കാലഘട്ടത്തിലൊന്നും മലയാളി കൂട്ടായ്മ

More »

ഓണം ചാരിറ്റിക്ക് മികച്ച പ്രതികരണം; ഇതുവരെ ലഭിച്ചത് 820 പൗണ്ട്
മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു കൂര നിര്‍മിക്കുന്നതിനു വേണ്ടി സഹായം തേടിയതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയിലൂടെ മികച്ച പ്രതികരണം. അതിലേക്കു ഇതുവരെ 820 പൗണ്ട് ലഭിച്ചു. ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്‌സിയുടെ ക്യന്‍സര്‍ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്, വീട് ചോര്‍ന്നൊലിക്കുന്നു മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ല ഇവര്‍ക്ക് ഒരു വീട് നിര്‍മിച്ചുകൊടുക്കാന്‍ വേണ്ടിയും അതുപോലെ രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുന്ന കൂലിപ്പണിക്കാരനായ പാല ,രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഓണം ചാരിറ്റി നടത്തുന്നത്. കിട്ടുന്ന പണം രണ്ടായി

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാര്‍ 6ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം' സെമിനാര്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍. യുകെ യിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവതി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി ഭാരവാഹികള്‍ ഹാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വെസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയനും, സ്‌പോര്‍ട്‌സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവില്‍ വന്നു. ജൂലൈ മാസം നടന്ന 'ഹെല്‍ത്ത് അന്റ് വെല്‍ബെയിങ് ' സെമിനാര്‍ നിരവതി മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും,ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് കോര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ നന്ദി

More »

രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു കുടുംബങ്ങള്‍ മഴനനയാതെ തലചായ്ക്കാന്‍ സഹായം തേടുന്നു
രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഈ ഓണകാലത്തു സുമനസുകളുടെ സഹായം തേടുന്നു പാല ,രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസന്‍ കൂലിപ്പണിയുമായി ജീവിച്ചു പോകുമ്പോള്‍ അദ്ദേത്തിനും ഭാര്യക്കും മകള്‍ക്കും മാറാരോഗം ബാധിക്കുകയും ജീവിതം വഴിമുട്ടിപോകുകയുമായിരുന്നു . രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുകയാണ് ആ മാതാപിതാക്കള്‍ . ചോര്‍ന്നൊലിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം മഴ നനയാതെ കിടക്കണം അതുമതമാണ് ശിവദാസന്റെ ആഗ്രഹം .ശിവദാസനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ലിവര്‍പൂള്‍ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന തോമസ് ജോര്‍ജ് (തൊമ്മനും മക്കളും) ആണ് .തൊമ്മന്റെ ഫോണ്‍ നമ്പര്‍ 07706699197. . സമാന സാഹചര്യത്തിലൂയോടെയാണ് ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി

More »

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 21 നു വിസ്‌റ്റോണ്‍ ടൗണ്‍ ഹാളില്‍ വച്ചു നടക്കും .രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക് വിഭവസമര്‍ത്ഥമായ ഓണ സദ്യ നടക്കും കൊറോണയുടെ മാരക പിടിയില്‍നിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയില്‍; പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വളരെ പരിമിതികള്‍ ഉണ്ടുള്ളതുകൊണ്ടു ടിക്കറ്റുകള്‍ പരിമിതമാണ് എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെട്ടുനിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കുക . പരിപാടി നടക്കുന്ന സ്ഥലം Wiston Town hall OLD COLLIERY ROAD PRESTON L 35 3QX സെബാസ്റ്റിയന്‍ ജോസഫ് 07788254892 സോജന്‍ തോമസ് 07736352874

More »

'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
ഒരു കുട്ടിയുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലഘട്ടം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇത്തരത്തിലുള്ള കഴിവുകള്‍ മറച്ചുവെക്കപ്പെട്ട്, ഒതുങ്ങി കൂടുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുമ്പോള്‍, അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്ന വേദിയാണ് മണിയംകുന്ന് സെന്റ് ജോസഫ്സ് യുപി സ്കൂള്‍ ഒരുക്കുന്ന ഗൃഹ സദസ് ആയ വീട്ടരങ്ങ്. നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രോഗ്രാമുകള്‍ വീക്ഷിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിവിധതരത്തിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ ഗൃഹ സദസുകള്‍ വേദിയാകുന്നു. അഭിനയം, സംഗീതം, അനുകരണം, നൃത്തം, ചിത്രകല, പ്രസംഗം തുടങ്ങിയ കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകള്‍ കുടുംബ സദസിലൂടെ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സഹപാഠികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തുന്നു. കുട്ടികളുടെ പ്രകടനം ഏറ്റവും മികച്ചതാക്കാനുള്ള പരിശീലനം നല്കാനും കുറവുകള്‍ തിരുത്താനും കുടുംബാംഗങ്ങള്‍ അവരോടൊപ്പം എപ്പോഴും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions