അസോസിയേഷന്‍

യുക്മ കേരളപൂരം വള്ളംകളി 2025; ലോഗോ മത്സരത്തില്‍ കീത്ത്‌ലിയിലെ ലിജോ ലാസര്‍ വിജയി
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തില്‍ വെസ്റ്റ് യോര്‍ക്ക്ഷയര്‍ കീത്ത്‌ലി മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ലിജോ ലാസര്‍ വിജയിയായി. ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും ലിജോ ഡിസൈന്‍ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക. നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ നിന്നാണ് ലിജോ ലാസറിന്റെ ലോഗോ യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തില്‍ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്. ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍

More »

മലയാള കലകളുടെ വര്‍ണ്ണക്കാഴ്ചകളൊരുക്കി യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സില്‍
ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പുരോഗമിക്കുകയാണ്. റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികള്‍ക്ക് ഹരം പകരുവാന്‍ മലയാളത്തിന്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ ഏറെ ആകര്‍ഷണീയമായ തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കുന്നത്. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ പങ്കെടുക്കുവാന്‍ ഇനിയും അവസരമുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഈ വാര്‍ത്തയോടൊപ്പം തന്നിരിക്കുന്ന ലിങ്കിലൂടെ ഇതിനായി തുടങ്ങിയിട്ടുള്ള

More »

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 11ന് കവന്‍ട്രിയില്‍
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഈ വര്‍ഷത്തെ റീജണല്‍ കലാമേള ഒക്ടോബര്‍ 11 നു് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. റീജണല്‍ കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ കലാമേള നടക്കുന്ന ഒക്ടോബര്‍ 11 നു് മൂന്നാഴ്ച മുമ്പ് പേരു രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, മിഡ്‌ലാന്‍സില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസ്

More »

ഈസ്റ്റ്ഹാമില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം; മുഖ്യാതിഥികളായി സന്ദേശം നല്‍കി വി. എസ് ജോയി, അബിന്‍ വര്‍ക്കി, പി.ടി. ചാക്കോ
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട്, 20 വര്‍ഷത്തോളം ഉമ്മന്‍ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.ടി. ചാക്കോ എന്നിവര്‍ ഓണ്‍ലൈനായി സന്ദേശം നല്‍കിയത് ഏറെ ശ്രദ്ദേയമായി. ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഐഒസി കേരള ചാപ്റ്റര്‍ കോ ഇന്‍ചാര്‍ജും ന്യൂഹാം കൗണ്‍സില്‍ വൈസ് ചെയറുമായ ഇമാം ഹക്ക് മുഖ്യാതിഥിയായി. കാലം മായ്ക്കാത്ത ഓര്‍മകളുമായി ഉമ്മന്‍ ചാണ്ടി

More »

ബ്രിസ്റ്റോളില്‍ ഐഒസി യുകെ കേരള ചാപ്റ്റര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ബ്രിസ്റ്റോളില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. സനു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉമ്മന്‍ ചാണ്ടിയുടെ സഹപാഠിയും റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനുമായ സി.ടി എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ നാഷണല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ജോഷ്വ, ടിജോ തോമസ്, ആശ അലക്‌സ്, സാറ പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് അനുസ്മരണ സന്ദേശം നല്‍കി.

More »

ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി 'ഫ്രണ്ട്സ് പിറവം യുകെ' ലണ്ടനില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആവേശോജ്വലമായി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി യുകെയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് പിറവം യുകെ' ലണ്ടനില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ T10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്വലമായി. ലണ്ടനിലെ സെവന്‍ ഓക്‌സില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുത്ത 10 ഓവര്‍ മത്സരങ്ങളില്‍ കെന്റ് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് വിജയിച്ചു. ബെക്‌സ്ഹില്‍ സ്‌ട്രൈക്കേഴ്‌സ് റണ്ണറപ്പായി. ചെമ്‌സ്‌ഫോഡ് ടസ്‌കേഴ്‌സ് സെക്കന്റ് റണ്ണറപ്പായി. യുകെയില്‍ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ പ്രാദേശികമായി മലയാളികള്‍ ഉള്‍പ്പെടുന്ന വിവിധ സംഘടനകള്‍ നടത്തുന്നുവെങ്കിലും നാടിന്റെ പേരില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് ആയിരുന്നു

More »

യുക്മ 'കേരളപൂരം വള്ളംകളി 2025' ലോഗോ മത്സരം
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ നിര്‍വ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികള്‍ അയക്കുന്ന ലോഗോകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും 'യുക്മ കേരളപൂരം 2025 'വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ബുധന്‍ ആണ്. ലോഗോ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിയ്ക്കുള്ള സമ്മാനം വള്ളംകളി വേദിയില്‍ വെച്ച് നല്‍കുന്നതാണ്. ആഗസ്റ്റ് 30 ശനിയാഴ്ച സൌത്ത് യോര്‍ക്ക്ഷയറിലെ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്. 2019, 2022, 2023, 2024 വര്‍ഷങ്ങളില്‍ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് പ്രകൃതി രമണീയവും വിശാലവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു. യുക്മ കേരളപൂരം വള്ളംകളിക്ക്

More »

ആവേശക്കടലായി ക്‌നാനായ സംഗമം; യുകെകെസിഎ കണ്‍വെന്‍ഷന് ഗംഭീര പരിസമാപ്തി
ടെല്‍ഫോര്‍ഡ് : ഇരുപത്തിരണ്ടാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററില്‍ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി. രാവിലെ ഒന്‍പതു മണിക്ക് പ്രസിഡന്റ് സിബി കണ്ടതില്‍ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി ആരംഭിച്ച 22മത് കണ്‍വെന്‍ഷന്‍ തുടര്‍ന്ന് ഫാ. സ്റ്റീഫന്‍ ജയരാജ്, ഫാ. ഷഞ്ജു കൊച്ചു പറമ്പില്‍ എന്നിവര്‍ ഭക്തിസാന്ദ്രമായ ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാന മധ്യേ ഇങ്ങനെയുള്ള ക്‌നാനായ സംഗമം നടത്തുമ്പോള്‍ അത് നമ്മുടെ ബലം ആണെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ഫാ. സഞ്ജു കൊച്ചു പറമ്പില്‍ ഓര്‍മിപ്പിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആരംഭിച്ച കള്‍ച്ചറല്‍ പരിപാടിയില്‍ വേദപാഠ അധ്യാപകര്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ക്‌നാനായ പ്രതിഭകള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച

More »

സ്‌റ്റേജ് ഷോ വിസ്മയമായിനിറം 25' ; ലെസ്റ്ററിലെ കൊട്ടിക്കലാശം അത്യുഗ്രനാക്കി ചാക്കോച്ചനും, റിമിയും, സ്റ്റീഫന്‍ ദേവസിയും സംഘവും
യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം. ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു. രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയനായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions