à´¬àµà´°à´¿à´¸àµâ€Œà´±àµà´±àµ‹à´³àµâ€ മലയാളി അസോസിയേഷനàµà´•à´³àµà´Ÿàµ† കൂടàµà´Ÿà´¾à´¯àµà´®à´¯à´¾à´¯ à´¬àµà´°à´¿à´¸àµâ€Œà´•à´¯àµà´•àµà´•ൠനവ നേതൃതàµà´µà´‚
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ജാക്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ജെയിംസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ബിജു പോള്‍ (ജോയിന്റ് സെക്രട്ടറി), രാജന്‍ ഉലഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ജാനിസ് ജെയിന്‍, ബിനോയി മാണി, അബ്രഹാം മാത്യു (ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്,നൈജില്‍ കുര്യന്‍, മനോജ് ജോണ്‍, ഷിജു ജോര്‍ജ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്, ജോബിച്ചന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരാണ്
More »