അസോസിയേഷന്‍

സുന്ദരിയാവാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; യുക്മ മലയാളി സുന്ദരി മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍
ആഗസ്റ്റ് മുപ്പതിന് റോതര്‍ഹാമില്‍ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. ഒരു റണ്‍വേ ഫാഷന്‍ ഷോ എന്നതിലുപരി ഫാഷന്‍, കല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഓണത്തിന്റെ സാഹചര്യത്തില്‍ സംയോജിപ്പിച്ച് കാണികള്‍ക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയില്‍ അവതരിക്കപ്പെടും ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങള്‍ ധരിച്ച് മത്സരാര്‍ത്ഥികള്‍ റാമ്പില്‍ നടക്കും.പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോള്‍ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് ഓണച്ചന്തം

More »

രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് ശനിയാഴ്ച; സോജന്‍ ജോസഫ് എംപി ഉദ്ഘാടനം ചെയ്യും
പ്രഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സ് (PAIR) നാളെ അപ്പോളോ ബക്കിങ്ഹാം ഹെല്‍ത്ത് സയന്‍സസ് കാമ്പസില്‍ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്‍ഫറന്‍സ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം "Building Bridges in Radiology : Learn I Network I Thrive എന്നതാണ്. ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ആന്‍ഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാര്‍ഡ് ഇവാന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് റേഡിയേഷന്‍ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് പോങ്നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുന്നു. യുകെയില്‍ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തില്‍ പരിശീലനം നേടിയ റേഡിയോഗ്രാഫര്‍മാരുടെ വൈവിധ്യം,

More »

ലണ്ടന്‍ ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ ഗുരുപൂര്‍ണ്ണിമ ആഘോഷം ഭക്തിസാദ്രം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഗുരുപൂര്‍ണ്ണിമ ആഘോഷം സംഘടിപ്പിച്ചു. ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ വിഷ്ണുപൂജ , ദീപാരാധന എന്നീ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ വാസുദേവന്‍ തീരുമേനി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടത്തി.

More »

യുക്മ ദേശീയ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ നാലാം തവണയും ചാമ്പ്യന്മാര്‍
ബര്‍മിങ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലെ ലെഷര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 'യുക്മ ദേശീയ കായികമേള 2025 'ന് ആവേശോജ്ജ്വലമായ പരിസമാപ്തി. കായിക മത്സരങ്ങളില്‍ 168 പോയിന്റുമായി മിഡ്ലാന്‍ഡ്സ് റീജിയന്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയന്‍ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസ്സോസ്സിയേഷന്‍ തലത്തില്‍ 103 പോയിന്റുമായി വാര്‍വിക്ക് ആന്റ് ലമിംങ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ (WALMA) ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ ആയപ്പോള്‍ 93 പോയിന്റുമായി സൊമര്‍സ്സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ റണ്ണറപ്പും 39 പോയിന്റുമായി ഹള്‍ ഇന്ത്യന്‍ മലയാളി അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 09.00 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ വിതരണം ചെയ്തു.

More »

ഐ ഒ സി (യു കെ) സ്‌കോട്ട്‌ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
ഐ ഒ സി (യു കെ) - ഒ ഐ സി സി (യു കെ) സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്‌കോട്ട്‌ലന്റിലെ എഡിന്‍ബോറോയില്‍ വച്ച് നടന്നു. നേരത്തെ ഒ ഐ സി സിയുടെ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കോട്ട്‌ലാന്റ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റര്‍ മിഡ്‌ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്‌കോട്ട്‌ലന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. എഡിന്‍ബോറോയിലെ സെന്റ് കാതെറിന്‍ ചര്‍ച്ച് ഹാളില്‍ വച്ച് വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐ ഒ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിന്‍ സാം തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. സ്‌കോട്ട്‌ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ കെ

More »

സലീന സജീവ് യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍
യുക്മ ദേശീയ കായികമേള കോര്‍ഡിനേറ്ററായി സലീന സജീവിനെ, യുക്മ ദേശീയ അദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2022 - 2025 കാലയളവില്‍ ദേശീയ കായികമേള കോര്‍ഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടര്‍ നിയമനം. സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതയാണ് സലീന. മനോജ് കുമാര്‍ പിള്ള പ്രസിഡന്റായിരുന്ന 2019 - 2022 കാലയളവില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്. യുക്മ കായികമേള ആരംഭിച്ച കാലം മുതല്‍ റീജിയണല്‍, ദേശീയ തലങ്ങളില്‍ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യന്‍ കൂടിയാണ് സലീന. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്

More »

യുക്മ ദേശീയ കായികമേള സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍; അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
യുക്മ ദേശീയ കായികമേള 2025 ന് നാളെ (28/06/2025, ശനിയാഴ്ച) രാവിലെ ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലെ ലെഷര്‍ സെന്ററില്‍ ദീപശിഖ തെളിയും. ബഹുമാന്യനായ ചങ്ങനാശ്ശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ. ബിജു പെരിങ്ങത്തറ, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റര്‍, ജോസ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രന്‍ ആരക്കോട്ട്, ജയ്‌സണ്‍ ചാക്കോച്ചന്‍, ബെന്നി അഗസ്റ്റിന്‍ റീജിയണല്‍ പ്രസിസന്റ്മാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യന്‍, അഡ്വ. ജോബി

More »

യുക്മ റീജിയണല്‍ കായികമേളകള്‍ സമാപിച്ചു; ദേശീയ കായികമേള 28 ന് സട്ടനില്‍; ഡോ.ബിജു പെരിങ്ങത്തറ യൂത്ത് എംപവ ര്‍മെന്റ് & ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍
ജൂണ്‍ 28 ശനിയാഴ്ച ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ വെച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കായികമേളകള്‍ വളരെ വിജയകരമായി പര്യവസാനിച്ചു. ഈസ്റ്റ് ആംഗ്‌ളിയ, സൌത്ത് ഈസ്റ്റ്, വെയില്‍സ്, സൌത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ നടന്ന കായികമേളകള്‍ക്ക് ആവേശകരമായ പങ്കാളിത്തവും പിന്തുണയുമാണ് കായികതാരങ്ങളില്‍ നിന്നും അംഗ അസ്സോസ്സിയേഷനുകളില്‍ നിന്നും ലഭിച്ചത്. ബര്‍മിംങ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലി ലെഷര്‍ സെന്ററിലെ മനോഹരമായ സിന്തറ്റിക് ട്രാക്കിലാണ് 2025 യുക്മ ദേശീയ കായികമേളയുടെ ദീപശിഖ തെളിയുന്നത്. കായിക താരങ്ങള്‍ക്കും കാണികള്‍ക്കും ഏറെ സൌകര്യപ്രദമായ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ട്രാക്കിലായിരുന്നു 2024 ദേശീയ കായികമേളയും അരങ്ങേറിയത്. ട്രാക്കിലെയും ഫീല്‍ഡിലെയും വിവിധ മത്സരങ്ങള്‍ ഒരേ

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള: ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) കിരീടം
ലിവര്‍പൂള്‍ : യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) തിളക്കമാര്‍ന്ന വിജയം നേടി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വന്‍ വിജയമായി മാറി. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയില്‍ യുകെയിലെ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions