അസോസിയേഷന്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള: ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) കിരീടം
ലിവര്‍പൂള്‍ : യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) തിളക്കമാര്‍ന്ന വിജയം നേടി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വന്‍ വിജയമായി മാറി. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയില്‍ യുകെയിലെ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടന്‍/ഡല്‍ഹി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനായ ഐഒസി (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്) യില്‍ കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന :സംഘടനയാണ്. ലയനത്തിന് മുന്‍പ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേല്‍ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടന്‍ റീജിയന്‍, മിഡ്ലാന്‍ഡ്സ് റീജിയന്‍ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റര്‍ ഭാരവാഹികളെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ കമ്മിറ്റിയില്‍ നിന്നും കേരള ചാപ്റ്ററിന്റെ ഇന്‍ ചാര്‍ജ് ചുമതല ജനറല്‍ സെക്രട്ടറി വിക്രം ദുഹാനും സഹ ചുമതല

More »

ഏഴാമത് ചേര്‍ത്തല സംഗമം സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍
തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ ഏഴാമത് സംഗമത്തിനായി ഇന്ന് (ശനിയാഴ്ച) സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വീണ്ടും ഒത്തു കൂടുന്നു. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിക്കുവാന്‍ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്ടെര്‍ട്ടന്‍ കമ്മ്യുണിറ്റി സെന്ററില്‍ ആണ്. സംഗമത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും ചേര്‍ത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വര്‍ഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി.കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്. യുകെയില്‍ ചേക്കേറിയ ഒരുപിടി നന്മയുള്ള നാട്ടുകാര്‍ ഒരുമിച്ചു കൂടുമ്പോള്‍ ഇനിയും ഒരു പാട് സല്‍പ്രവര്‍ത്തികള്‍ക്കായി

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ശനിയാഴ്ച ലിവര്‍പൂളില്‍
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി ചെയര്‍മാനായി രൂപീകരിച്ച സംഘാടക സമിതിയില്‍ ദേശീയ സമിതിയംഗം ബിജു പീറ്റര്‍ ജനറല്‍ കണ്‍വീനറും, റീജിയണല്‍ സെക്രട്ടറി സനോജ് വര്‍ഗീസ് ചീഫ് കോര്‍ഡിനേറ്ററും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തോമസ് വൈസ് ചെയര്‍മാനുമായിരിക്കും. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ്, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്, യുക്മ ചാരിറ്റി വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, സാംസ്‌കാരികവേദി ജനറല്‍ കണ്‍വീനര്‍ ജാക്‌സന്‍ തോമസ് എന്നിവര്‍ രക്ഷാധികാരിമാരായും പ്രവര്‍ത്തിക്കും. യുക്മ റീജിയണല്‍ ട്രഷറര്‍ ഷാരോണ്‍ ജോസഫ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറും, റീജിയണല്‍ വൈസ് പ്രസിഡന്റ് അഭിരാം കണ്‍വീനറും ബിനോയ് മാത്യു സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കും. കായികമേള രജിസ്‌ട്രേഷന്‍

More »

യുകെകെസിഎയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റര്‍ പൊതുസമൂഹത്തിനു തുറന്നുകൊടുത്തു
യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (UKKCA ) യെ സംബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു. കാലങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ബര്‍മിംഗ്ഹാമിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ അന്നേ ദിവസം പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നുകൊടുത്തു. സിബി കണ്ടത്തില്‍ നേതൃത്വം കൊടുക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ്. ആറു ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധികരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കല്‍ ചടങ്ങ് ഫാദര്‍. സുനി പടിഞ്ഞാറേക്കര രാവിലെ നിര്‍വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ നാടമുറിച്ചു സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളില്‍ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തില്‍ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടത്തില്‍

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള 21ന് ലിവര്‍പൂളില്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരിക്കാം
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സങ്കടിപ്പിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേളയുടെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് കായികമേളയില്‍ മത്സരിക്കാന്‍ താല്‍പര്യം ഉള്ള മത്സരാര്‍ത്ഥികള്‍ എത്രയും പെട്ടന്ന് നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ ഉള്ള യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുക. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ജോയിന്റ് സെക്രട്ടറി സനോജ് വര്‍ഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ്

More »

നഴ്‌സസ് ഡേ ആഘോഷം വര്‍ണാഭമായി
വേക്ഫീല്‍ഡിലെ ഹോര്‍ബറി വര്‍ക്കിംഗ് മെംബേര്‍സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ട റീജിയന്റെ ആദ്യത്തെ നഴ്‌സസ് ഡേ ആഘോഷങ്ങള്‍ നഴ്സുമാരുടെ സമര്‍പ്പണത്തെയും സംഭാവനകളെയും ആദരിക്കുന്ന വര്‍ണ്ണാഭമായതും ഊര്‍ജ്ജസ്വലവുമായ ഒരു സമ്മേളനമായിരുന്നു. യുക്മ യോര്‍ക്ഷയര്‍ & ഹംബര്‍ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയില്‍ റീജിയണിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുത്തു. റീജിയണല്‍ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നഴ്‌സസ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാര്‍ക്ക് തൊഴില്‍ മേഖലയിലെ വിവിധങ്ങളായ സഹായങ്ങള്‍ നല്‍കാന്‍ വിസ്തൃത ശൃംഖലയുള്ള യുഎന്‍എഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യന്‍ തന്റെ

More »

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ 21ന് റെഡ്ഡിച്ചില്‍
റെഡ്ഡിച്ച് : യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സ്‌പോര്‍ട്‌സ് ഡേ 2025 ' ജൂണ്‍ 21-ന് ശനിയാഴ്ച, റെഡ്ഡിച്ചിലെ Abbey Stadium-ല്‍ വെച്ച് നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയന്‍ ഭാരവാഹികളും യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു. മത്സരങ്ങള്‍ രാവിലെ 10 മണിയോടെയാണ് ആരംഭിക്കുക. ഇതിനായുള്ള റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണില്‍ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു . സ്‌പോര്‍ട്‌സ് ദിനം

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 21 ന് ലിവര്‍പൂളില്‍
യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി അമ്പതു കഴിഞ്ഞവര്‍ക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ 100X4 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം. നിങ്ങള്‍ ഒരു സ്‌പോര്‍ട്‌സ് താല്പര്യം ഉള്ള വ്യക്തി ആണെങ്കില്‍ നിങ്ങള്ക്ക് യുക്മയുടെ കായികമേളയില്‍ പങ്കാളി ആകാം. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions