പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി , ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന് എം.എല്‍.എ, വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ, റെജി ചെറിയാന് എം.എല്‍.എ, ഷിബു തെക്കുംപുറം എം.എല്‍.എ, വിനു ജോബ് എം.എല്‍.എ എന്നിവരുള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍, ജനറല്‍ സെക്രട്ടറി ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ എന്നിവര്‍ സമ്മേളന വിവരം അറിയിച്ചു.
More »
യുക്മ മലയാളി സുന്ദരി' സീസണ് 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന് ജോര്‍ജ്
യുക്മ ' മലയാളി സുന്ദരി' സീസണ് 2 വിന് വേദിയൊരുങ്ങുന്നു. ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷന്‍ ഷോ ഡയറക്ടര്‍ കമല്‍ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നല്‍കുന്നത്. യുക്മ വനിത വിഭാഗമായ 'യുക്മ ഷീ ലീഡ്സ്' മത്സരത്തിനാവശ്യമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജൂണ്‍ 20 ന് മുന്‍പായി അപേക്ഷിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ലഭിക്കുന്നത്. കേരളത്തിന്റെ പ്രൌഢമായ സംസ്കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൌന്ദര്യവും ഉത്സവാന്തരീക്ഷത്തില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 12 പേര്‍ക്കാണ് അവസരമൊരുങ്ങുന്നത്.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയില്‍ ഒരുങ്ങുന്നത്. കേരളീയ തനിമയും
More »
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന് പുരോഗമിക്കുന്നു
നോര്‍ത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷന് ആയ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് (വാമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 13 ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോര്‍ഡിലുള്ള വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും. വിശാലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്നത്.
കായികമേള വന്‍ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റര്‍, ഷാജി തോമസ് വാരകുടി (പ്രസിഡന്റ്), സനോജ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ഷാരോണ്‍ ജോസഫ് (ട്രഷറര്‍), ബിനോയ് മാത്യു (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് കായികമേളയുടെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. റീജിയണല്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ
More »
ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
ചെസ്റ്റര്‍ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചെസ്റ്ററില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രിയായി വി ഡി സതീശന് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ചെസ്റ്റര്‍ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങില്‍ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിന്‍സ് വര്‍ക്കിയുടെ അദ്യക്ഷതയില്‍ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്
More »
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് (Trafford Malayalee Association) നഴ്സുമാര്‍ക്കായി ആദരവും വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. മെയ് 12-ന് വൈകുന്നേരം 6 മണി മുതല്‍ ഡേവിഹ്യൂമിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ പാരിഷ് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
അസോസിയേഷന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന മനോഹരമായ ഒരുസായാഹ്നപരിപാടിയായിരുന്നു ഇവിടെ നടത്തിയ ഇന്റര്‍നാഷണല്‍ നഴ്സസ് ദിനാഘോഷമെന്നു
അസോസിയേഷന് പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ പറഞ്ഞു.
ചടങ്ങില്‍ പ്രസിഡന്റ് ഡോണി ജോണ്‍ അധ്യക്ഷത വഹിച്ചു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഫാക്കല്‍റ്റിയായ ഡോ. മഞ്ജു സി. പള്ളം പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇന്ത്യന്‍ കുടിയേറ്റ
More »
യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
ചെസ്റ്റര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശന് തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തില്‍ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററില്‍ നടന്ന ചടങ്ങില്‍ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ചെസ്റ്റര്‍ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു.
More »
ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു. കഴിഞ്ഞ ആഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടിയിലെ ഏക ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി വിജയിച്ച സജീഷ് ടോം, പുതിയ സ്ഥാനലബ്ദിയോടെ യു കെ മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.
ഒരേ സമയം കൗണ്ടി കൗണ്‍സിലിലും ബറോ കൗണ്‍സിലിലും അംഗമാകുന്നത് തന്നെ അപൂര്‍വമായ സാഹചര്യത്തില്‍, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയറാകുക എന്ന നേട്ടവും സജീഷ് സ്വന്തമാക്കി. യു കെ രാഷ്ട്രീയ രംഗത്തുതന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2021 മുതല്‍ ബേസിംഗ്സ്റ്റോക്ക് ബറോ കൗണ്‍സിലിലെ പോപ്പിലി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, ഓരോ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. ഈ വര്‍ഷം വിജയിച്ച ഹാംഷയര്‍ കൗണ്ടിയിലെ ബേസിംഗ്സ്റ്റോക്ക് നോര്‍ത്ത്
More »
യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
ലണ്ടന്‍/സോമര്‍സെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയില്‍ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളില്‍ വേറിട്ട കാഴ്ചയായി. യുകെ സമയം പുലര്‍ച്ചെ 3 മുതല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളില്‍ ലൈവ് കണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. സീറ്റുകള്‍ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു.
സോമര്‍സെറ്റിലെ ടോണ്ടനില്‍ നടന്ന ആഘോഷങ്ങള്‍ ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടന് യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജീവ് കെ രാജന്, ലിന്റോ ജോര്‍ജ്, ബിനു സേവ്യര്‍, നിന്‍സി ലിനു, റോയി പ്ലാവിള, മോബിന് മോന്‍സി, ജിനോ മാത്യു, അനീഷ് തോമസ്, സജില്‍ അഗസ്റ്റിന്, നിസാര്‍
More »
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ.യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം, കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വത്തിനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും ലഭിച്ച ഭൂരിപക്ഷ വിജയത്തെ അഭിനന്ദിച്ചു.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി. ജെ. ജോസഫിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നയമാണ് ഈ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി. പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന്റെ ഫലമായി പാര്‍ട്ടി മത്സരിച്ച 8 സീറ്റുകളില്‍ 7 എണ്ണം നേടിയപ്പോള്‍, എല്‍.ഡി.എഫ് ഭാഗത്ത് മത്സരിച്ച മറ്റ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ എല്ലാസീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, തോമസ് ഉണ്ണിയാടന്, ഷിബു തെക്കുംപുറം, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്, വിനൂ ജോബ് എന്നിവര്‍ക്ക് ജനസേവനത്തില്‍ വിജയകരമായ കാലഘട്ടം ആശംസിച്ചു.
കാഞ്ഞങ്ങാട്
More »