വല്‍താംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വല്‍താംസ്റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
പെന്തക്കുസ്തത്തിരുന്നാളിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സ്ലീഹാക്കാലത്തെ ആദ്യത്തെ ബുധനാഴ്ചയായ ഇന്ന്വൈ കുന്നേരം 6 :45 നു പരിശുദ്ധ അമ്മയുടെ വണക്കമാസ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
ഈ മെയ് മാസത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്തം തേടി രോഗികള്‍ ആയവരെയും, ജോലിയില്ലാതെ വിഷമിക്കുന്നവരെയുംഅതോടൊപ്പം തന്നെ GCSC, A Leve, യൂണിവേഴ്‌സിറ്റി പരീക്ഷക്കായി ഒരുങ്ങുന്ന കുട്ടികളെയും സമര്‍പ്പപ്പിച്ച് പ്രാര്‍ഥിക്കുവാന്‍ ഈ അവസരം ഉപയോഗിക്കാം. പരിശുദ്ധ അമ്മയുടെ വണക്കമാസാചരണം മെയ് മാസത്തില്‍
More »
ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി
നീണ്ട 19 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി. ചെണ്ടമേളങ്ങളും നട വിളികളും മാര്‍ത്തോമന്‍ വിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ റോയല്‍ സല്യൂട്ടും നല്‍കിയാണ് യുകെയിലെ മലയാളി സമൂഹം തങ്ങളുടെ പ്രിയപ്പെട്ട സജിയച്ചന് യാത്രയപ്പ് നല്‍കിയത്.
11 വൈദീകര്‍ ചേര്‍ന്നര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിയും, പൊതുസമ്മേളനത്തിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആണ് പങ്കാളികളായത്. മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30 ന് നടന്ന ദിവ്യബലിയോട് കൂടിയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. യുകെയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ പത്തോളം വൈദീകര്‍ കാര്‍മ്മികരായി. വൈദീകര്‍ പ്രദക്ഷിണമായി എത്തിയതോടെ ഫാ.സുനി പടിഞാറേക്കര ഏവരെയും സ്വാഗതം ചെയ്തതോടെ
More »
യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളിന്' ജൂണ്‍ 30ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ ഏഴിന്
മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റര്‍ വീണ്ടും തിരുന്നാള്‍ ആഘോഷലഹരിയിലേക്ക്. ജൂണ്‍ മാസം മുപ്പതിന് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറിയാല്‍ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ഉത്സവലഹരിയിലാണ്. ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. റാസ കുര്‍ബാനയും പ്രദക്ഷിണവും ഗാനമേളയും ഒക്കെയായി തിരുന്നാള്‍ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രശസ്ത പിന്നണി ഗായകന്‍ ഫ്രങ്കോയും സ്റ്റാര്‍ സിംഗറും മികച്ച ഗായികയുമായ സോണിയയും നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ജൂണ്‍ 14വി വെള്ളിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററിലാണ് ആഘോഷരാവ് എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനമേള നടക്കുക. മികച്ച ഗായകനും മ്യൂസിക് ഡയറക്ടര്‍ കൂടിയായ ഫ്രാങ്കോയ്ക്കൊപ്പം സ്റ്റാര്‍
More »
ബ്ലെയ്ഡണ്‍ - ന്യൂകാസിലിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വിശുദ്ധ ദേവാലയ കൂദാശ 26, 27 തീയതികളില്‍
ന്യൂകാസില്‍ ബ്ലെയ്ഡണിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ ഈമാസം 26, 27 തീയതികളില്‍ നടക്കും. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമസ് മാത്യൂസ് III (കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും) മുഖ്യകാര്‍മികത്വം വഹിക്കും. അദ്ദേഹത്തോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്റ്റെഫാനോസ് പങ്കെടുക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പൊതുയോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നമ്മുടെ പരമോന്നത സഭാ തലവന്‍ ബസേലിയോസ് മാര്‍ തോമസ് മാത്യൂസ് III യോഗത്തിന് നേതൃത്വം നല്‍കും.
ഗേറ്റ്സ്ഹെഡ് മേയര്‍, യുകെ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്റ്റെഫാനോസ്, ബിഷപ്പ് മാത്യു ഓഫ് സൗരോഷ് (റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ്), ബിഷപ്പ് ആന്റണി കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
More »
20 വര്‍ഷത്തെ യുകെ സേവനങ്ങള്‍ക്കു ശേഷം ഫാ. സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക്; മെയ് 11ന് മാഞ്ചസ്റ്ററില്‍ ഹൃദ്യമായ യാത്രയയപ്പ്
യുകെയിലെ ക്‌നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവും മാഞ്ചസ്റ്റര്‍ തിരുന്നാള്‍, യുകെകെസിഎ എന്നിവയുടെ തുടക്കക്കാരനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറലുമായ ഫാ. സജി മലയില്‍പുത്തന്‍പുര നീണ്ട ഇരുപതു വര്‍ഷത്തെ അജപാലക ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയക്ടര്‍ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് യുകെയിലെ സീറോ മലബാര്‍ സമൂഹവും ക്‌നാനായ സമൂഹവും ഒത്തുചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കുവാന്‍ ഒരുങ്ങുകയാണ്. ഈമാസം 11ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ പാര്‍സ്വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് പരിപാടി നടക്കുക.
യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്കായി സമുദായ റീത്തു വിത്യാസങ്ങളിലാതെ ഏവരെയും
More »
ഹരിയേട്ടന്റെ ഓര്‍മ്മക്കായി നടത്തുന്ന ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും 27 ന്
ലണ്ടന്‍ : ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടന്‍ അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ 29 വര്‍ഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടന്‍. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്‌പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.
ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം
More »
ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
ഈശോയുടെ പുനരുദ്ധാനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ ഉയിര്‍പ്പുകാലത്തെ മൂന്നാമത്തെ ബുധനാഴ്ചയായ ഇന്ന് വൈകുന്നേരം 6 :45നു പരിശുദ്ധ ജപമാലയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യ സഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍ പതിവുപോലെ ബഥേല്‍ സെന്ററില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. കോട്ടയം ഏറ്റുമാനൂര്‍ കാരീസ് ഭവന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിന്‍ പനച്ചിക്കല്‍ MSFS,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍, ഫുള്‍ ടൈം ശുശ്രൂഷക രജനി മനോജ് എന്നിവരും വചന ശുശ്രൂഷയില്‍ പങ്കെടുക്കും .
പ്രശസ്തമായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ 2009 ല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച
More »
ഉയിര്‍പ്പുകാലത്തെ രണ്ടാമത്തെ ബുധനാഴ്ച മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വല്‍താംസ്റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
ഈശോയുടെ പുനരുദ്ധാനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ ഉയിര്‍പ്പുകാലത്തെ രണ്ടാമത്തെ ബുധനാഴ്ചയായ
നാളെ വൈകുന്നേരം 6 :45 നു പരിശുദ്ധ ജപമാലയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
മാതാവിന്റെ മാധ്യസ്ഥം തേടി യു. കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഈ ദേവാലയത്തില്‍ എത്തുന്നുണ്ട്.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
വിലാസം
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17
More »