|
|
|
സ്പിരിച്വല്‍
ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
യുകെയിലെ അതിമനോഹരവും വിസ്മയങ്ങള്‍ തീര്‍ത്തതുമായ ബേത്‌ലഹേം നെ അനുസ്മരിക്കുന്ന പുല്‍ക്കൂട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ, ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ അണിഞ്ഞൊരുങ്ങി . പ്രത്യകമായി അണിയിച്ചൊരുക്കിയ ഈ പുല്‍ക്കൂട് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. രണ്ടു മാസത്തോളം എടുത്തു ഈ പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാന്‍ .
ഇതിന്റെ പിറകില്‍ നിരവധി ഇടവക ജനങളുടെ നിര്‍ലോഭമായ കഠിനാധ്വാനം ഉണ്ട്. ഇതിനു മുന്‍കൈ എടുത്ത ലിവര്‍പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, ബോബി മുക്കാടന്‍, ലോറന്‍സ്, ജിബിന്‍ , ജോബിന്‍ തുടങ്ങിയവരും പങ്കു വഹിച്ചു ഈ മനോഹരമായ പുല്‍ക്കൂട് പൂര്‍ത്തിയാക്കാന്‍.ഇടവക വികാരി . ഫാ ജെയിംസ് കോഴിമലയുടെ സഹായവും ഒപ്പം ഉണ്ടായിരുന്നു. പള്ളിയിലെ കൈക്കാരന്‍മാരായ ജിനോ പി, സിബി ജോര്‍ജ് . നോബിള്‍, ശ്രീജു തുടങ്ങിയവരും പിന്തുണയുമായി
More »
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം :
രാവിലെ 7.00 - നിര്‍മാല്യദര്‍ശനം
രാവിലെ 7.30 - ഉഷപൂജ
രാവിലെ 8.00 - ഗണപതി ഹോമം
രാവിലെ 10.00 - അഖണ്ഡ നാമാര്‍ച്ചന
ഉച്ചക്ക് 12.00 - ഉച്ചപൂജ
വൈകുന്നേരം 3.00 - താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 - പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതല്‍ - ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 - ദീപാരാധന
രാത്രി 7.00 - സഹസ്രനാമാര്‍ച്ചന
രാത്രി 7.30 - നീരാഞ്ജനം
രാത്രി 9.30 - പടിപൂജ
രാത്രി 10.00 - അത്താഴപൂജ
രാത്രി 10.30 - ഹരിവരാസനം
ക്ഷേത്ര വിലാസം :
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് :
07838170203, 07985245890, 07507766652, 07906130390, 07973 151975
More »
കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
കേംബ്രിഡ്ജ് : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേഷനു കീഴിലുള്ള യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ബുധനാഴ്ച രാവിലെ 9 :30ന് കേംബ്രിഡ്ജിലെ സോസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. വികാരി ഫാ. ജോര്‍ജ് വലിയപറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
More »
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദേശവിളക്ക് നടത്തുന്നത്. അന്നേ ദിവസം തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഉള്ള ഭജന. ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
നീരാഞ്ജനം നടത്താന്‍ താത്പര്യമുള്ള ഭക്ത ജനങ്ങള്‍ സംഘടകരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
രമാ രാജന്‍ - 07576492822
More »
ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
ഇംഗ്ലണ്ടിലെ, ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 11 വരെ ഹേവാര്‍ഡ്സ് ഹീത്തിലുള്ള സ്‌കെയ്ന്‍സ് ഹില്‍ മില്ലെനിയും വില്ലേജ് സെന്റെറില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു.
അന്നേ ദിവസം തത്വമസി ഭജന്‍സ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീര്‍ത്തനം, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വാരറുടെ കര്‍മികത്വത്തില്‍, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07466396725, 07425168638, 07838708635
More »
മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു. യുകെയിലെ പ്രാദേശിക സമയം രാവിലെ 10 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പേപ്പല്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. യുകെയിലെ ലെസ്റ്ററിലൂള്ള മാര്‍ ഇവാനിയോസ് നഗറില്‍ (SPAL സെന്റര്‍)ആയിരുന്നു ചടങ്ങുകള്‍.
രാവിലെ നടന്ന വി കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലിത്തമാരും ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് അയര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലങ്കര കത്തോലിക്ക സഭ കോ-ഓര്‍ഡിനേറ്റര്‍മാരും യുകെ റീജിയന്റെ മുന്‍ കോ-ഓര്‍ഡിനേറ്റര്‍മാരും സഹകാര്‍മികരായി. ആഷ്‌ഫെഡ് എം
More »
ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന് നടക്കും. ഈസ്റ്റ് ഹാമിലെ സെന്റ് ബെര്‍ത്ത് ലോമിയോ'സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബാര്‍ക്കിങ് ബിഷപ്പ് റൈറ്റ് റവ. ലിന്നേ കല്ലന്‍സ് മുഖ്യാതിഥിയായിരിക്കും.
പരിപാടിയ്ക്ക് ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് വികാരി റവ ഫാ സാബി മാത്യു നേതൃത്വം നല്‍കും.
പള്ളിയുടെ വിലാസം
സെന്റ് ബെര്‍ത്ത് ലോമിയോ'സ് ചര്‍ച്ച്
292B ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം E6 3BA
More »
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളില്‍ നടക്കുന്നതാണ്.
പരിപാടിയില്‍ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉള്‍പ്പെടുന്നു.
വിളക്ക് പൂജയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ഒരു തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ kenthindusamajam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളില്‍ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന്
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ 2026 ജനുവരി 14 ബുധനാഴ്ച വരെ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2025-2026 ഭക്തിപൂര്‍വ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാന്‍ ക്ഷേത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വര്‍ഷം 2020 മുതല്‍ ഓരോ മണ്ഡലകാലത്തും ഭക്തിപൂര്‍വ്വം നടത്തിവരുന്ന അയ്യപ്പന്‍ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വര്‍ഷവും നവംബര്‍ 17 മുതല്‍ ഭക്തിപൂര്‍വ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 7 :30 AM മുതല്‍, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6 :00 മുതല്‍ 9 :00 വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകള്‍ സമാപിക്കും.
പരമപവിത്രമായ മണ്ഡലകാലത്ത് നവംബര്‍ 17 മുതല്‍
More »
|
| |
|
|
|