സ്പിരിച്വല്‍

പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം 17 മുതല്‍; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും
ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ പുതുതായി ആരംഭിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ 17 മുതല്‍ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകള്‍ നയിക്കുന്നതാണ്. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, യുകെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വി.സി ത്രിദിന ധ്യാന ശുശ്രുഷകളില്‍ പങ്കു ചേരും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ധ്യാന ശുശ്രുഷ നിജപ്പെടുത്തിയിരിക്കുകയാണ്. വേദനാജനകമായ ഓര്‍മ്മകളെയും അനുഭവങ്ങളെയും

More »

ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവരും
തിരുഹൃദയ ഭക്തിയില്‍ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇന്ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും . കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും. സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് , പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാര്‍ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ ഫാ ബിനോജ്ആ മുളവരിക്കല്‍ നോര്‍ത്താംപ്ടണ്‍ രൂപതയിലെ ഡീക്കന്‍ ബ്രിന്‍ ഡെന്‍സിയര്‍ എന്നിവരും വിവിധ ശുശ്രൂഷകളില്‍ പങ്കുചേരും. പ്രശസ്ത സുവിശേഷകന്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ രൂപം കൊടുത്ത സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി

More »

അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം അവിസ്മരണീയമായി
എയ്ല്‍സ്‌ഫോര്‍ഡ് : കര്‍മ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധരാമത്തിലെ വായുവില്‍ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തില്‍ ഉള്‍ച്ചേര്‍ന്നു നിന്നവര്‍ അഗാധമായ ആത്മീയ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീര്‍ത്ഥാടനമായി എത്തിയവര്‍ പരിവര്‍ത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനമാണ് അവാച്യമായ ആത്മീയ ആനന്ദം തീര്‍ത്ഥാടകര്‍ക്ക് സമ്മാനിച്ചത്. മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എയ്ല്‍സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള

More »

ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവര്‍ത്തനപരമാണ്; ആര്‍ച്ച്ബിഷപ്പ് ഗുജറോത്തി
ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 2022-2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം വെയില്‍സിലെ കഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വൈദികരും ഡീക്കന്മാരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ക്ലൗഡിയോ ഗുജറോത്തി ഉത്ഘാടനം ചെയ്തു. ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവര്‍ത്തനങ്ങളും തദ്ദേശീയരെ പ്രചോദിതരാക്കുന്ന വിധത്തില്‍ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവര്‍ത്തന പരമാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഗുജറോത്തി നിര്‍ദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാര്‍ത്തോമാ മാര്‍ഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക്

More »

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരണത്തിന്റെ ആദ്യ ടിക്കറ്റ് വില്പന
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിന്റെ ആദ്യവില്പന ഇന്ന് സെയില്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ വച്ച് നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങില്‍ ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി റവ. ഫാ. എല്‍ദോസ് രാജന്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ജോയ് തോമസ്, എം.എം.സി.എ പ്രസിഡന്റ് ആഷന്‍ പോള്‍, എം.എം.എ പ്രസിഡന്റ് വില്‍സന്‍ മാത്യു, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

More »

ഹാംഷയര്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ഞായറാഴ്ച വി.കുര്‍ബാന അര്‍പ്പിക്കുന്നു
ഹാംഷയര്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ അഭി. ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത നാളെ (ഞായറാഴ്ച) വി.കുര്‍ബാന അര്‍പ്പിക്കുന്നു. എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന. ഹാംഷെയറിലും പരിസരപ്രദേശങ്ങളായ Reading ,Aldershot, Southamption, Basingstoke, Newburey, Swindon, bournemouth, Oxford തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു.

More »

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4ന് കാന്റര്‍ബറിയില്‍
ലണ്ടന്‍ : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ, ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കള്‍ നേതൃത്വം വഹിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ കാന്റര്‍ബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധനക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രാവിലെ10 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷന്‍ കമ്മീഷനുകളുടെ നേതൃത്വം

More »

വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ
വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ (ഞായറാഴ്ച) കൊണ്ടാടുന്നു സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സജി എബ്രഹാം കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടത്തപെടുന്ന പെരുന്നാള്‍ റാസയിലും ഹാംഷെയറിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ സംബന്ധിക്കും. എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന. ഹാംഷെയറിലും പരിസരപ്രദേശങ്ങളായ റീഡിങ്, ആല്‍ഡര്‍ഷോട്, സൗതാംപ്ടന്‍, ബാസിംഗ്‌സ്‌റ്റോക്ക് ,ന്യൂബറി, സ്വിന്‍ഡന്‍, ബോണ്‍മൗത്ത്, ഓസ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ ഇടവകയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍

More »

സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും
സ്റ്റീവനേജ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സെന്റ് സേവ്യര്‍ പ്രൊ ?പോസ്ഡ് മിഷനില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കല്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. ഏപ്രില്‍ 14 നു വ്യാഴാഴ്ച സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. സെഹിയോന്‍ ഊട്ടുശാലയില്‍ യേശു ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും, അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. ഏപ്രില്‍ 15 നു 11 :30 നു ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions