സ്പിരിച്വല്‍

യുകെയിലെ പുതുപ്പള്ളിയില്‍ ജെഎസ് വി ബി എസ് 30 ന്
'ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി' എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ അല്‍മിയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനും എല്ലാ വര്‍ഷവും നടത്തി വരാറുള്ള ജെ എസ് വി ബി എസ് ഈ വര്‍ഷവും 30നു ബര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ചിന്ത വിഷയം 'വിശ്വാസവും നല്ല മനഃസാക്ഷിയും' മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ പള്ളിയായ ബര്‍മിങ്ങ്ഹാം സെന്റ ജോര്‍ജ് യാക്കോബായ പള്ളിയുടെ അല്‍മിയ സംഘടനയായ സണ്‍ഡേ സ്‌കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തില്‍ J S V B S നടത്തുന്നതിനുള്ള ക്രെമീകരണങ്ങള്‍ പൂര്‍ത്തി ആയതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മാതാ പിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി ഫാ .രാജു ചെറുവള്ളില്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു പള്ളിയുടെ വെബ്

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്‌സംഗവും ദീപാവലി ആഘോഷങ്ങളും ഒക്ടോബര്‍ 30ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും പ്രതിമാസ സത്‌സംഗവും ഈ ഒക്ടോബര്‍ 30 നു നടക്കും. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെയുള്ള പല ഐതിഹ്യങ്ങളും ദീപാവലിക്കുണ്ടെങ്കിലും പ്രാദേശിക ഭേദമനുസരിച് ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടെങ്കിലും, ദീപ കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയാണ് ദീപാവലിയെ ദേശഐതിഹ്യ ഭേദങ്ങളില്ലാതെ ഒരുമിപ്പിക്കുന്നത്. വൈകിട്ട് യുകെ സമയം 6 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ഭജന, LHA കുട്ടികളുടെ നൃത്തസന്ധ്യ, നൃത്തത്തിലും കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയിലും പ്രാവീണ്യം നേടിയിട്ടുള്ള അനുഗ്രഹീത കലാകാരന്‍ വിനീത് പിള്ളയുടെ നൃത്താര്‍ച്ചന, ദീപാവലിയോടനുബന്ധിച്ചുള്ള ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിവിധ ആഘോഷ

More »

റോമന്‍ സൂനഹദോസ്: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ തല ഒരുക്കങ്ങള്‍ ഉദ്ഘാടനം ചെയ്തു
ബര്‍മിംഗ്ഹാം : 2023 ല്‍ റോമില്‍ നടക്കുന്ന പതിനാറാമത് മെത്രാന്മാരുടെ സൂനഹദോസിന് ഒരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാന പ്രകാരം സാര്‍വത്രിക തലത്തില്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താന്‍ ആവശ്യ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടക്കുന്ന സൂനഹദോസിന് ഒരുക്കമായുള്ള പ്രക്രിയയുടെ രൂപതാ തല ഉദ്ഘാടനം നടന്നു . ബര്‍മിംഗ്ഹാമില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത് . 'സൂനഹദോസ് സഭ' എന്ന് പറഞ്ഞാല്‍ എല്ലാ മനുഷ്യരും നിത്യജീവനിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ് . ഈ ഒന്നിച്ചുള്ള യാത്രയില്‍ എല്ലാവര്‍ക്കും കൂട്ടായ്മയും , പങ്കാളിത്തവും , ദൗത്യവുമുണ്ട് . ഈ പങ്കാളിത്തവും , ദൗത്യവും തിരിച്ചറിഞ്ഞ് ദൈവഹിതം നടപ്പാക്കുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇതിനായി ഗ്രേറ്റ്

More »

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' 25 മുതല്‍ 28 വരെ
മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ക്രിസ്തുശിഷ്യരാകാന്‍ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ ധ്യാനങ്ങള്‍ക്ക് സെഹിയോന്‍ യുകെ തുടക്കമിടുന്നു. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' ഒക്ടോബര്‍ 25 മുതല്‍ 28 വരെ ദിവസങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഏതെങ്കിലും സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷന്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം . www.sehionuk.org /register എന്ന വെബ് സൈറ്റില്‍

More »

'താബോര്‍'; മഹാമാരിയെ മറികടന്ന് യേശുവില്‍ ഉണരാന്‍ ജീവിത നവീകരണ ധ്യാനം നവംബര്‍ 19 മുതല്‍ 21 വരെ
മാനുഷിക ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും യേശുവില്‍ അതിജീവിച്ചുകൊണ്ട് കുടുംബ ജീവിത നവീകരണം ലക്ഷ്യമിട്ട് സെഹിയോന്‍ യുകെ യുടെ അത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നവംബര്‍ 19 മുതല്‍ 21 വരെ (വെള്ളി ,ശനി , ഞായര്‍ ) വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടക്കുന്നു. മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ മറികടന്ന് വീണ്ടും താമസിച്ചുള്ള ധ്യാനങ്ങള്‍ക്ക് സെഹിയോന്‍ യുകെ തുടക്കമിടുന്ന ഈ ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും .https ://www.sehionuk.org/register/ എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . വി. കുര്‍ബാന , വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,രോഗശാന്തി ശുശ്രൂഷ , കുമ്പസാരം , സ്പിരിച്ച്വല്‍ ഷെയറിങ് എന്നീ അനുഹ്രഹീത ശുശ്രൂഷകള്‍ ഉള്‍പ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സെഹിയോന്‍ യുകെ ഏവരെയും

More »

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ നല്‍കുവാനുള്ള അവസാനദിവസം ഞായറാഴ്ച
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 ഞായറാഴ്ച സമാപിക്കും. മത്സരത്തിലെ പങ്കാളിത്തംകൊണ്ട് വലിയ ശ്രദ്ധനേടിയ മത്സരമായിരുന്നു ഒന്നാം വര്‍ഷത്തിലെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍. രണ്ടായിരത്തില്പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചത് . കുട്ടികളെ ബൈബിള്‍ വായിക്കുകയും അതുവഴി ബൈബിള്‍ കൂടുതലായി പഠിക്കുകയും ചെയ്യുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ടാണ് ഈ വര്‍ഷവും മത്സരങ്ങള്‍ നടത്തുക. രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഈ മത്സരം മുന്‍ വര്‍ഷത്തേതുപോലെതന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക.

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന്; മരിയാംബികയുടെ മാധ്യസ്ഥം തേടി വിശ്വാസികള്‍ വീണ്ടും ബഥേലിലേക്ക്
ബര്‍മിംങ്ഹാം : പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബര്‍മാസ രണ്ടാം ശനിയാഴ്ചകണ്‍വെന്‍ഷന്‍ 9. ന് ബഥേല്‍ സെന്റെറില്‍ നടക്കും. സെഹിയോന്‍ യുകെ യുടെ ആത്മീയ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകണ്‍വെന്‍ഷനിലൂടെ ബഥേലില്‍ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് . വചനം മനുഷ്യനായ് അവതരിക്കാന്‍ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറില്‍ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ യേശുനാമത്തില്‍ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും ലിവര്‍പൂള്‍

More »

പെയ്തു തീരാത്ത അനുഗ്രഹ വര്‍ഷം; ഭക്തിയുടെ പാരമ്യത്തില്‍ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം
എയ്ല്‍സ്‌ഫോര്‍ഡ് : അനുഗ്രഹം മഴയായ് പെയ്തിറങ്ങിയ ദിനം. കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ കര്‍മ്മഭൂമിയുമായിരുന്ന എയ്ല്‍സ്‌ഫോര്‍ഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികള്‍ തീര്‍ത്ഥാടനമായി എത്തിയപ്പോള്‍ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും. ചന്നം പിന്നം ചാറ്റല്‍ മഴ എയ്ല്‍സ്‌ഫോര്‍ഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവര്‍ അനിര്‍വചനീയ ആത്മീയ അനുഭവത്താല്‍ ധന്യരായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ശനിയാഴ്ച നടന്ന നാലാമത് 'എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനമാണ്' പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറിയത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ യുകെയുടെ വിവിധ

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരത്തില്പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സുവാറ എന്ന പേരില്‍ കഴിഞ്ഞ വര്ഷം സംഘടിപ്പിച്ചത് . കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ദൈവജനത്തിന്റെ സഹകരണംകൊണ്ടും ഏറെ പ്രശംസപിടിച്ചുപറ്റിയ ഈ മത്സരം കുട്ടികള്‍ ബൈബിള്‍ പഠിക്കുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ട് ഈ വര്‍ഷവും നടത്തപെടുകയാണ്. രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഈ മത്സരം മുന്‍ വര്ഷത്തേതുപോലെതന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും സുവാറ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും. മത്സരത്തില്‍പങ്കെടുക്കുന്നതിനുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions