സ്പിരിച്വല്‍

ഗ്രേറ്റ്ബിട്ടന്‍ രൂപതയില്‍ ദൈവവിളി തിരിച്ചറിയല്‍ പ്രോഗ്രാമും ദൈവവിളി പ്രാര്‍ത്ഥനാചരണവും
യുവതിയുവാക്കള്‍ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ദൈവവിളി പ്രാര്‍ത്ഥനാചരണം ആഗസ്റ്റ് 1 മുതല്‍ 8 വരെ നടന്നു. ഞാന്‍ എന്തു തിരഞ്ഞെടുക്കണം ? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്ഠമായ ദൈവവിളികളാണ്. യുവാക്കള്‍ക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാര്‍ഗ്ഗനി ര്‍ദ്ദേശങ്ങളുമായി യുവവൈദികന്‍ ഫാ. കെവിന്‍ മുണ്ടക്കല്‍ നടത്തുന്ന പ്രഭാഷണം 'കോള്‍' ആഗസ്റ്റ് 16 ന് ഓണ്‍ലൈനില്‍ (ZOOM) നടത്തപ്പെടും. അമേരിക്കയിലെ ചിക്കാഗോ രൂപതയില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയിലും, റോമിലും കേരളത്തിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും പ്രചോദനമായ പൗരോഹിത്യജീവിതം നയിക്കുന്ന ഫാ. കെവിന്‍ നയിക്കുന്ന ഈ പ്രഭാഷണം യുവാക്കള്‍ക്ക് ഉചിതമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം

More »

എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും സംയുക്തമായി ആചരിക്കുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം 5.45 ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.ഞായര്‍ ദിവസം പതിവ് പോലുള്ള കുര്‍ബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 11 ന് ഉച്ചകഴിഞ്ഞു പ്രധാന തിരുനാള്‍ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാള്‍ ആഘോഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്ക് ചേരുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍ പറഞ്ഞു. വിലാസം St.Alphonsa Mission Greencoat Road Leicester Leicestershire LE3 6NZ United Kingdom Email : keralacatholicsleicester@gmail.com Phone : (0116) 287 5232

More »

പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗാരോഹണ മഹിമയെ പ്രഘോഷിച്ചു നാളെ ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍
പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ , വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ഓണ്‍ലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന , കണ്‍വെന്‍ഷനില്‍ ആഴമാര്‍ന്ന സഭാ സ്‌നേഹത്തെ പ്രഘോഷിച്ചുകൊണ്ട്

More »

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ 21,22 തീയതികളില്‍
മാഞ്ചസ്റ്റര്‍ : സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷന്‍ അതിന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ 21, 22 തീയതികളില്‍ നോര്‍തെന്‍ഡെന്‍ സെന്റ്. ഹില്‍ഡാസ് ദൈവാലയത്തില്‍ വെച്ച് ആഘോഷിക്കപ്പെടുന്നു. തിരുന്നാള്‍ കര്‍മ്മങ്ങള്‍ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ശനി 6.00 pm കൊടിയേറ്റ്, സന്ധ്യാ പ്രാര്‍ത്ഥന ഓഗസ്റ്റ് 22 ഞായര്‍ 2.45 pm വി. കുര്‍ബാന റവ. ഡോ. കുര്യാക്കോസ് തടത്തില്‍ (കോഡിനേറ്റര്‍ മലങ്കര കാത്തലിക് ചര്‍ച്ച് യു. കെ ) തിരുന്നാള്‍ സന്ദേശം ഫാ. മൈക്കിള്‍ ഗാനന്‍ (വികാരി ജനറല്‍, ഷ്രൂസ്‌ബെറി രൂപത) 4.30 pm തിരുന്നാള്‍ പ്രദക്ഷിണം 5.00 pm അനുമോദന സമ്മേളനം 6.00 pm നേര്‍ച്ച, സ്‌നേഹവിരുന്ന്. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. രഞ്ജിത്ത്

More »

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ 23 മുതല്‍ 26 വരെ
സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് ആഗസ്റ്റ് 23 മുതല്‍ 26 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ ) ഓണ്‍ലൈനില്‍ ZOOM പ്ലാറ്റ്‌ഫോമില്‍ രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം. സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ

More »

ഫാ. നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സഭാ സ്‌നേഹത്തിന്റെ സുവിശേഷം പങ്കുവയ്ക്കാന്‍ ബ്രദര്‍.സാബു കാസര്‍കോഡ്
പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് നടക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ , വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവില്‍ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് ഓണ്‍ലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന , കണ്‍വെന്‍ഷനില്‍ ആഴമാര്‍ന്ന സഭാ സ്‌നേഹത്തെ പ്രഘോഷിച്ചുകൊണ്ട്

More »

നസ്രാണി ചരിത്ര പഠന മത്സരത്തില്‍ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ്ജ് റീജിയന്‍
നസ്രാണി ചരിത്ര പഠന മത്സരത്തില്‍ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ്ജ് റീജിയന്‍. രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെര്‍ , പ്രെസ്റ്റണ്‍ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടന്‍ ഗ്ലാസ്‌ഗോ റീജിയനുകളും. കുടുംബങ്ങള്‍ക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. കേംബ്രിഡ്ജ് റീജിയനിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിങ്ങ്ഹാം മിഷനിലെ ജോണി ജോസഫ് ആന്‍ഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത് . രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റര്‍ റീജിയനിലുള്ള ഹള്ളില്‍ താമസിക്കുന്ന സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷനിലെ സജു പോള്‍ ആന്‍ഡ് ഫാമിലിയും പ്രെസ്റ്റന്‍ റീജിയനിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളി ആന്‍ഡ് ഫാമിലിയാണ് . മൂനാം സ്ഥാനം പങ്കുവച്ചത് ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ ടെന്‍ഹമിലെ അനുമോള്‍ കോലഞ്ചേരി ആന്‍ഡ് ഫാമിലിയും ഗ്ലാസ്‌ഗോ റീജിയണിലെ സെന്റ് അല്‍ഫോന്‍സാ

More »

നസ്രാണി ചരിത്രപഠന ഫൈനല്‍ മത്സരത്തിലേക്ക് വിജയിച്ച് കയറിയത് 8 കുടുംബങ്ങള്‍ ; ഫൈനല്‍ മത്സരം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്‌നേഹികള്‍ക്കും ചരിത്രപഠനാര്‍ത്ഥികള്‍ക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത് . രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ റീജിയണിലെ ഓരോ കുടുംബങ്ങള്‍വീതമാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യതനേടിയവരെ അഭിനന്ദിക്കുന്നതോടൊപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും അഭിമാനിക്കാം ഈ ചരിത്ര പഠനത്തിന്‍ന്റെ ഭാഗമായതില്‍ .ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പടും . മത്സരങ്ങളുടെ തത്സമയ സംപ്രഷണം രൂപതയുടെ യു ട്യൂബ് ചാനലിലൂടെ

More »

ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച
സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓര്‍മപ്പെരുന്നാള്‍ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മത്തിരുന്നാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജണിന്റെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. തുടര്‍ന്ന് 4.30 PM ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ഓര്‍മപ്പെരുന്നാളിലേക്കും വി.കുര്‍ബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ ചാപ്ലൈന്‍ ഫാ.രഞ്ജിത്ത് മടത്തിറമ്പില്‍ അറിയിച്ചു. ദേവാലയത്തിന്റെ വിലാസം : St. Catherine Church, 23 Melrose Road, S3 9DN.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions