|
|
|
സ്പിരിച്വല്‍
കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം: പൂജവെപ്പ് 29ന്; വിദ്യാരംഭത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാം
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം വളരെ വിപുലമായി നടത്തുന്നു. ഈമാസം 29ന് വൈകുന്നേരം ആറു മണിക്ക് പൂജവെപ്പും. ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ 9 :30നു ഗണപതി ഹോമവും തുടര്‍ന്ന് വിദ്യാരംഭവും. വൈകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യരംഭം, നാമര്‍ച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിദ്യരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ
More »
കെന്റ് ഹിന്ദു സമാജത്തിന്റ അയ്യപ്പ പൂജ സെപ്തംബര്‍ 20 ന്
കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ കന്നി മാസ ശ്രീ അയ്യപ്പ പൂജ, 2025 സെപ്റ്റംബര്‍ 20 ശനിയാഴ്ച നടക്കും. രാവിലെ 8 :00 മണിക്ക് ഗണപതി ഹോമം. വൈകുന്നേരം 6 :30 മുതല്‍ ഗണപതി പൂജ, ഒറ്റയപ്പം നിവേദ്യം, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.വിനായക സ്വാമിയുടെ ഇഷ്ട വഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം വഴിപാടിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,07973
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷം 27ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഈമാസം 27ന് (ശനിയാഴ്ച) വൈകുന്നേരം 5 :30 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തുന്നത്. ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശിഷ്ടാതിഥി ആയിരിക്കും.
രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
അന്നേ ദിവസം മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കല്‍, ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികള്‍], കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍), ഓണപ്പാട്ട് (റാഗി സ്വിന്റണ്‍), നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്), തിരുവാതിര (LHA ടീം), നൃത്തശില്‍പ്പം (ആശാ ഉണ്ണിതന്‍), കഥകളി (വിനീത് പിള്ള), ഇലഞ്ഞിത്തറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
സുരേഷ് ബാബു - 07828137478
More »
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ തിരുവോണ നാളില്‍ വിശേഷാല്‍ പൂജ
ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.
ഈ പുണ്യകര്‍മത്തില്‍ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുവാനും ക്ഷേത്രം ഭാരവാഹികള്‍ ഭക്തരെ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക
07838170203 , 07973151975, 07985245890
More »
ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധന്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധന്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനമായി.ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.
നാമസംഗീര്‍ത്തനം (LHA), പ്രഭാഷണം, ലണ്ടന്‍ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം കുചേല കൃഷ്ണ സംഗമം,രക്ഷബന്ധന്‍ മഹോത്സവം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യന്‍ ശ്രീ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടും,താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിസ്വരര്‍ തിരുമേനിയും വിശ്ഷ്ട അതിഥികളായിരുന്നു,ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം ആളുകള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തു.
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ (ശനിയാഴ്ച) വൈകുന്നേരം 6 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്.
അന്നേ ദിവസം നാമസംഗീസങ്കീര്‍ത്തനം (LHA), പ്രഭാഷണം, കുചേല കൃഷ്ണ സംഗമം (ഫ്യൂഷന്‍ ഡ്രാമ - LHA CHILDREN'S )രക്ഷബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
ജയകുമാര്‍ ഉണ്ണിത്താന്‍ - 07515918523
More »
കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംഘടിപ്പിച്ച വിനായക ചതുര്‍ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുര്‍ഥി മഹോത്സവത്തിനു ഭക്തിനിര്‍ഭരമായ പരിസമാപ്തിയായി. തന്ത്രി മുഖ്യന്‍ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കര്‍മികത്വം വഹിച്ചു.
ക്ഷേത്രം മേല്‍ശാന്തി അഭിജിത് തിരുമേനിയും, പൂജാരി ആയ താഴൂര്‍ മന ഹരിനാരായണന്‍ തിരുമേനിയും ചടങ്ങുകള്‍ക്ക് സഹ കര്‍മികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളില്‍ പങ്കെടുത്തു.
More »
കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന് നടക്കും. കെന്റില്‍ ആദ്യമായി നടക്കുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തില്‍ പങ്കുചേരുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.
108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്‌നിയില്‍ അര്‍പ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങള്‍ക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാന്‍ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീര്‍ക്കുക.
2007 ഏപ്രില്‍ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങള്‍കൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാര്‍മികത്വം വഹിച്ച സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഇപ്പോള്‍ ഇംഗ്ലണ്ടിലെ കെന്റില്‍ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.
ഭക്തജനങ്ങളെയെല്ലാം സര്‍വവിധ ദോഷ-ദുരിത-പീഡകളെയും നിവര്‍ത്തിക്കുന്ന ഈ ഹോമത്തില്‍ പങ്കുചേരുവാന്‍ സാദരം സ്വാഗതം ചെയ്യുന്നു.
സൂര്യകാലടി
More »
കെന്റ് ഹിന്ദു സമാജത്തിന്റ കര്‍ക്കിടക മാസ ശ്രീ അയ്യപ്പ പൂജ
കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ കര്‍ക്കിടക മാസ ശ്രീ അയ്യപ്പ പൂജ, ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 :30 മുതല്‍ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390
More »
|
| |
|
|
|