സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഏപ്രില്‍ 30ന് മരിയന്‍ ദിനാചരണം
സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്. വൈകുന്നേരം 6 :45 നു ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
നമ്മുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളെയും, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനായും,നമ്മുടെ എല്ലാ കുട്ടികളെയും, പരീക്ഷക്കായി ഒരുങ്ങുന്നവരെയും, ജോലിയും ഭവനവും ഇല്ലാതെ വിഷമിക്കുന്നവരെയും,
മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട യുവജനങ്ങളെയും, കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ച് വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം.
For more information please visit our website : www.smbkmlondon.co.uk
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 2, 3 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 2 നു (വെള്ളിയാഴ്ച) കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.
മെയ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തോടുകൂടി വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി ഫാ സിബി വാലയില്‍ അറിയിച്ചു.
വിശുദ്ധ ഗീവര്‍ഗീസ്
More »
കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി. കെന്റിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്തുള്ള അമ്പലത്തില്‍ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാര്‍, സിന്ധു രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങള്‍ അവരവരുടെ വീടുകളില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു
More »
യുകെയിലെ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം
യുകെയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം. വിവിധ പള്ളികളില്‍ മലയാളികള്‍ ഓശാന പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. യേശുവിന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കുന്ന പീഡാനുഭവ ആഴ്ചയ്ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി.
സൗത്താംപ്ടണ്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. അലന്‍ വര്‍ഗീസും ഇടവക വികാരി എബി ഫിലിപ്പും ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ഫാ. ബഹനാന്‍ കോരുത് മുഖ്യ കാര്‍മ്മികനായിരുന്നു.
യുകെയിലെ സിറോ മലബാര്‍, സിറിയന്‍ യാക്കോബായ, മലങ്കര കത്തോലിക്കാ, മലങ്കര ഓര്‍ത്തഡോക്സ്, ക്നാനായ കത്തോലിക്കാ, ക്നാനായ യാക്കോബായ തുടങ്ങിയ വിവിധ ദേവാലയങ്ങളിലും ഓശാന ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായി നടന്നു.
വിവിധ പള്ളികളില്‍ വിശുദ്ധവാരാചരണത്തിന് വലിയ
More »
വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഏപ്രില്‍ 9 ന്
വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച
എയ്ല്‍സ്ഫോര്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഈ വര്‍ഷം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും
More »
'കാല്‍വരിമലയിലെ കുരിശുമരണം' പീഡാനുഭവഗാനം റിലീസ് ചെയ്തു
ലണ്ടന്‍ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാല്‍വരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പര്‍ശിയായ പീഡാനുഭവഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികള്‍ക്കു സംഗീതം നല്‍കിയത് ഷാന്‍ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുല്‍ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയില്‍ പകര്‍ത്തിയത് ജയിബിന്‍ തോളത്ത് ആണ്, ജസ്റ്റിന്‍ എ എസ് എഡിറ്റിംഗ് നിര്‍വഹിച്ച ഈ ഗാനം നിര്‍മ്മിച്ചത് ബിനോയ് ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോര്‍ഡിങ് ഷാന്‍ മരിയന്‍ സ്റ്റുഡിയോ എറണാകുളം നിര്‍വഹിച്ചു.
ഷൈന്‍ മാത്യു, പോല്‍സണ്‍ പള്ളാത്തുകുഴി, ജോബി കുര്യക്കോസ്, ഏബിള്‍ എല്‍ദോസ്, സിനിഷ് ജോയ്, റോണിയ ബിബിന്‍, മെറിന്‍ ചെറിയാന്‍, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാര്‍ത്ഥനനിര്‍ഭരമായ നിമിഷങ്ങളില്‍ പങ്കാളികളായി.
More »
മീനഭരണി മഹോത്സവം മാര്‍ച്ച് 29ന്
ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു ഈ വരുന്ന മാര്‍ച്ച് 29 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ലണ്ടനിലെ ക്രോയിഡോണില്‍ ഉള്ള വെസ്റ്റ് തോണ്ടാന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.
അന്നേ ദിവസം ദേവി ഉപാസന, മഹിഷാസുര മര്‍ഥിനി സ്തോത്രാലാപനം , നാമജപം , ദീപാരാധന ,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ് ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ ചടങ്ങില്‍ പാഞ്ഞെടുക്കാമെന്നു സംഘടകര്‍ അറിയിച്ചു .
More »