|
|
|
സ്പിരിച്വല്‍
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
റോച്ചസ്റ്റര്‍, കെന്റ് : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ജനുവരി 14ബുധനാഴ്ച മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തര്‍ക്കായി സമ്പൂര്‍ണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു
രാവിലെ 7 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 7.10 ന് നിര്‍മാല്യ ദര്‍ശനം, 7.30 ന് ഉഷപൂജ, 8 ന് ഗണപതി ഹോമം, 9 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.
വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതല്‍ വിശേഷല്‍ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തപ്പെടും. തുടര്‍ന്ന് തത്വമസി ഭജന്‍സ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തില്‍ ഭജനയും രമ്യ അരുണ്‍ കൃഷ്ണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.
രാത്രി ചടങ്ങുകളില്‍ 9 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10 മണിക്ക് നട അടയ്ക്കലും നടക്കും.
പൂജകള്‍ക്ക് അഭിജിത്ത്,
More »
ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
മാഞ്ചസ്റ്റര്‍ : ഈ വര്‍ഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്‌കാരസൗന്ദര്യവും ഒരുമിച്ചുചേര്‍ന്ന സ്മരണീയ അനുഭവമായി മാറി. മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിലെ സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാര്‍വതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്‌നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തില്‍ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തില്‍ പങ്കെടുത്തു.
പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്‌കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുല്‍ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാര്‍ നിര്‍വഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നില്‍ അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാര്‍ത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നല്‍കി. ഹൃദയപൂര്‍വ്വമായ
More »
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിര്‍ഭരമായ സമാപനമായി. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ദേശവിളക്ക് പൂജകള്‍ നടത്തിയത്.
അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകള്‍ക്ക് മികവേകി. തുടര്‍ന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു.
ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ ദേശാവിളക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവസമിതി നന്ദി
More »
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ഡിസംബര്‍ 27 ന് 41 ാം ദിവസ സമാപന വിളക്ക് ദിവസം വിശേഷല്‍ പൂജകളും, വീരമണി കണ്ണന്‍ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിര്‍ഭാരമായ സമാപനമായി.
അന്നേ ദിവസം നിര്‍മല്യദര്‍ശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമര്‍ച്ചന, ഉച്ചപൂജ,തിടമ്പ് സമര്‍പ്പണം, നെല്‍പ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അര്‍ച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.
പൂജകള്‍ക്ക് അഭിജിത്തും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും കര്‍മികത്വം വഹിച്ചു. വീരമണി കണ്ണന്‍ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
More »
ലിവര്പൂള് ഔര് ലേഡി ക്യുന് ഓഫ് പീസ് ലിതര്ലാന്ഡ് ഇടവകയില് മനോഹരമായ പുല്ക്കൂടുകള് ഒരുക്കി
യുകെയിലെ അതിമനോഹരവും വിസ്മയങ്ങള് തീര്ത്തതുമായ ബേത്ലഹേം നെ അനുസ്മരിക്കുന്ന പുല്ക്കൂട് ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ, ലിവര്പൂള് ഔര് ലേഡി ക്യുന് ഓഫ് പീസ് ലിതര്ലാന്ഡ് ഇടവകയില് അണിഞ്ഞൊരുങ്ങി . പ്രത്യകമായി അണിയിച്ചൊരുക്കിയ ഈ പുല്ക്കൂട് കാണാന് നിരവധി ആളുകള് എത്തിച്ചേരുന്നു. രണ്ടു മാസത്തോളം എടുത്തു ഈ പുല്ക്കൂടിന്റെ പണി പൂര്ത്തിയാക്കാന് .
ഇതിന്റെ പിറകില് നിരവധി ഇടവക ജനങളുടെ നിര്ലോഭമായ കഠിനാധ്വാനം ഉണ്ട്. ഇതിനു മുന്കൈ എടുത്ത ലിവര്പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്സ് ഐസക്, ബോബി മുക്കാടന്, ലോറന്സ്, ജിബിന് , ജോബിന് തുടങ്ങിയവരും പങ്കു വഹിച്ചു ഈ മനോഹരമായ പുല്ക്കൂട് പൂര്ത്തിയാക്കാന്.ഇടവക വികാരി . ഫാ ജെയിംസ് കോഴിമലയുടെ സഹായവും ഒപ്പം ഉണ്ടായിരുന്നു. പള്ളിയിലെ കൈക്കാരന്മാരായ ജിനോ പി, സിബി ജോര്ജ് . നോബിള്, ശ്രീജു തുടങ്ങിയവരും പിന്തുണയുമായി
More »
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില് വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം :
രാവിലെ 7.00 - നിര്മാല്യദര്ശനം
രാവിലെ 7.30 - ഉഷപൂജ
രാവിലെ 8.00 - ഗണപതി ഹോമം
രാവിലെ 10.00 - അഖണ്ഡ നാമാര്ച്ചന
ഉച്ചക്ക് 12.00 - ഉച്ചപൂജ
വൈകുന്നേരം 3.00 - താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 - പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതല്‍ - ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 - ദീപാരാധന
രാത്രി 7.00 - സഹസ്രനാമാര്‍ച്ചന
രാത്രി 7.30 - നീരാഞ്ജനം
രാത്രി 9.30 - പടിപൂജ
രാത്രി 10.00 - അത്താഴപൂജ
രാത്രി 10.30 - ഹരിവരാസനം
ക്ഷേത്ര വിലാസം :
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് :
07838170203, 07985245890, 07507766652, 07906130390, 07973 151975
More »
കേംബ്രിഡ്ജ് സെന്റ് ജോണ് ഹെന്റി ന്യൂമാന് സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
കേംബ്രിഡ്ജ് : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിലുള്ള യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ് ഹെന്റി ന്യൂമാന് മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുര്ബാനയും ബുധനാഴ്ച രാവിലെ 9 :30ന് കേംബ്രിഡ്ജിലെ സോസ്റ്റണ് ഔര് ലേഡി ഓഫ് ലൂര്ദ്ദ് റോമന് കത്തോലിക്ക പള്ളിയില് വച്ച് നടത്തപ്പെടുന്നു. വികാരി ഫാ. ജോര്ജ് വലിയപറമ്പില് ശുശ്രൂഷകള്ക്ക് നേതൃത്വം നല്‍കും.
More »
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദേശവിളക്ക് നടത്തുന്നത്. അന്നേ ദിവസം തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഉള്ള ഭജന. ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
നീരാഞ്ജനം നടത്താന് താത്പര്യമുള്ള ഭക്ത ജനങ്ങള് സംഘടകരെ മുന്കൂട്ടി അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന് - 07405513236
സുബാഷ് ശാര്ക്കര - 07519135993
രമാ രാജന് - 07576492822
More »
ഹേവാര്ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്ഷ അയ്യപ്പ പൂജ ശനിയാഴ്ച
ഇംഗ്ലണ്ടിലെ, ഹേവാര്ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്ഷ അയ്യപ്പ പൂജ ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 11 വരെ ഹേവാര്ഡ്സ് ഹീത്തിലുള്ള സ്കെയ്ന്സ് ഹില് മില്ലെനിയും വില്ലേജ് സെന്റെറില് വച്ച് വിപുലമായ രീതിയില് നടത്തപ്പെടുന്നു.
അന്നേ ദിവസം തത്വമസി ഭജന്‍സ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീര്ത്തനം, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വാരറുടെ കര്മികത്വത്തില്, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07466396725, 07425168638, 07838708635
More »
|
| |
|
|
|