അംബാനിയുടെ ബ്രഹ്മാണ്ഡ കല്ല്യാണത്തില്‍ അന്തംവിട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍!
മുകേഷ് അംബാനി മകനായി സംഘടിപ്പിച്ച ആഡംബര കല്യാണത്തില്‍ കണ്ണ് തള്ളി ബ്രിട്ടീഷ് മാധ്യമങ്ങള്‍! 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടന്ന ചടങ്ങില്‍ അണിനിരന്നത്. വിഐപികളും വിവിഐപികളും അടങ്ങിയ നീണ്ട നിര. ഏഴ് മാസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്കു ഒടുവിലാണ് ആനന്ദ് അംബാനിയും, രാധികാ മെര്‍ച്ചന്റും വിവാഹിതരായത് . മുംബൈയില്‍ അത്യാഢംബരപൂര്‍വ്വമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം.ലോകത്തിലെ തന്നെ ഏറ്റവും ധനികരായ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തിനായി 250 മില്ല്യണ്‍ പൗണ്ട് പൊടിച്ചതായാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ മുന്‍നിര എ-ലിസ്റ്റ് സെലിബ്രിറ്റികളാണ് അംബാനിയുടെ മകന്റെയും, ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്റെ മകളുമായ രാധികയുടെയും വിവാഹത്തിനായി അണിനിരന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും, ടോണി ബ്ലെയറും ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. അതിഥികള്‍ ഏതാണ്ട് 100 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര വിവാഹ
More »
ആള്‍ദൈവത്തിന്റെ 'കൂട്ടക്കുരുതി'
സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം എത്രയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിലെ കൂട്ടമരണം. ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നൂറ്റി ഇരുപതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 150-ല്‍ അധികം പേര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. സത്സംഗ് സംഘടിപ്പിച്ച വിവാദ ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസുപോലും എടുത്തിട്ടില്ല. പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ മാത്രം കേസെടുത്ത പൊലീസ് എഫ്‌ഐആറില്‍ എവിടെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ'യുടെ പേര് നല്‍കിയിട്ടില്ല.
പൊലീസ് ഇയാളെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ്
More »
വിശ്വവിജയികള്‍
ബാര്‍ബഡോസ് : ഫലങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 ലോകകിരീടം.പതിനേഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ ട്വന്റി-20 ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഉറങ്ങാതെ രാജ്യം അത് ആഘോഷിച്ചു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും കൊച്ച് രാഹുല്‍ ദ്രാവിഡിനും യുവതലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം.
കാലിപ്സോ സംഗീതത്തിന്റെ നാട്ടില്‍, ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍, ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയില്നിന്ന് വീറോടെ മത്സരം തട്ടിയെടുക്കുകയായിരുന്നുരോഹിതും സംഘവും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി
More »
അധികാരത്തിലേറിയാല്‍ 5 സുപ്രധാന നികുതികള്‍ കുറയ്ക്കുമെന്ന് ടോറികള്‍
ലണ്ടന്‍ : ജൂലൈ 4 തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഏവരും സാധ്യത കല്പിക്കുമ്പോള്‍ അവസാന അടവുകള്‍ പയറ്റിടോറികള്‍. തങ്ങള്‍ അധികാരം നിലനിര്‍ത്തിയാല്‍ സുപ്രധാന നികുതി വെട്ടിക്കുറയ്ക്കലുകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുന്ന ബജറ്റില്‍ അഞ്ച് പ്രധാന നികുതി കുറവുകള്‍ വരുത്തുമെന്ന് ഹണ്ട് വ്യക്തമാക്കി.
അതേസമയം ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എംപ്ലോയ്ഡ്, സെല്‍ഫ്-എംപ്ലോയ്ഡ് വിഭാഗങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് ഇന്‍കം ടാക്സ് ഇല്ലാതാക്കുകയും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ത്തിയത് ദീര്‍ഘിപ്പിക്കുമെന്നും ഹണ്ട് അവകാശപ്പെടുന്നു.
കൂടാതെ നിലവിലുള്ള വാടകക്കാര്‍ക്ക്
More »
അര്‍മേനിയയില്‍ മലയാളി യുവാവിനെ തോക്കിന്‍ മുനയില്‍ ബന്ദിയാക്കി; മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി
തൃശൂര്‍ : ഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ തോക്കിന്‍ മുനയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു എന്ന യുവാവിനെയാണ് അര്‍മേനിയയില്‍ ബന്ദിയാക്കി നാട്ടിലുള്ള കുടുംബത്തോട് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഭീഷണി.
വിഷ്ണുവിന് മേല്‍ തൊഴിലിടത്തെ സാമ്പത്തിക ബാധ്യത ആരോപിച്ചാണ് പണം ആവശ്യപ്പെടുന്നത്. യുവാവിനെ തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കുടുംബത്തെ വീഡിയോ കോളിലൂടെയാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കുടുംബം നേരത്തെ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കിലും വിഷ്ണുവിനെ മോചിപ്പിച്ചിരുന്നില്ല.
തുടര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഒടുവിലത്തെ ഭീഷണി. മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുവിന്റെ അമ്മ ഗീത മുഖ്യമന്ത്രിയ്ക്കും
More »
പിണറായിക്ക്‌മേല്‍ പിടിമുറുക്കുമോ?
ലോക്സഭാ തെരെഞ്ഞടുപ്പിലെ ദയനീയ തോല്‍വി സിപിഎമ്മിലെ 'മിന്നല്‍പ്പിണറായി'ക്കാലത്തിന്റെ അസ്തമയത്തിന്റെ തുടക്കം! രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പാര്‍ട്ടിയിലെ പിണറായിയുടെ അപ്രമാദിത്തത്തിനു കോട്ടമുണ്ടായിരിക്കുകയാണ്. വിഎസ് കളമൊഴിഞ്ഞതോടെ സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി പിണറായി വിജയന്‍ വിലസിവരുകയായിരുന്നു. പണ്ട് വിഎസിനെതിരെ പിണറായി പക്ഷം ആരോപിച്ചിരുന്ന വ്യക്തി പൂജ, ആരാധന എന്നിവ പിണറായിയില്‍ അവര്‍ തന്നെ അലങ്കാരമാക്കി.
ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണം നേടാനായതോടെ പിണറായി സര്‍വാധികാരിയായി. സീനിയര്‍ നേതാക്കളെ ഒന്നടങ്കം വെട്ടി മന്ത്രിസഭയുണ്ടാക്കി. തന്നെക്കാള്‍ ജനപ്രീതിയുണ്ടാക്കിയ കെകെ ശൈലജയെ മൂലയ്ക്കിരുത്തി. പ്രാധാന്യമേറിയ വകുപ്പുകള്‍ പുതുമുഖമായ മരുമോന് സമ്മാനിച്ചു. പാര്‍ട്ടി സംവിധാനവും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ കാഴ്ചക്കാരായി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കടുത്ത
More »
നടുക്കമായി കുവൈറ്റിലെ തീപിടിത്തം: 11 മലയാളികളടക്കം 49 മരണം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍, മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 11 മലയാളികളുണ്ട്. ആറ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. അമ്പതിലേറെപ്പേര്‍ ചികിത്സയിലാണ്. കെട്ടിടത്തിന് അകത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍
More »
ആദ്യ ടിവി സംവാദത്തില്‍ ചൂടേറി: ഏറ്റുമുട്ടി സുനാകും സ്റ്റാര്‍മറും
രാജ്യം ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങവെ നടത്തിയ ആദ്യ ടിവി സംവാദത്തില്‍ ടാക്‌സിന്റെ പേരില്‍ ഏറ്റുമുട്ടി പ്രധാനമന്ത്രി റിഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും. തന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന വ്യക്തി 'നിങ്ങളുടെ ജോലി, നിങ്ങളുടെ കാര്‍, നിങ്ങളുടെ പെന്‍ഷന്‍ എന്നിവയെ ലക്ഷ്യമിടുമെന്നും, ലേബറിന്റെ ഡിഎന്‍എയില്‍ നികുതി ഉള്‍പ്പെടുന്നുവെന്നും', പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലേബര്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2000 പൗണ്ട് നികുതി അടിച്ചേല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉടനീളം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ നികുതി ഉയര്‍ത്തി 70 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ച് ദുരന്തം സൃഷ്ടിച്ചത് ടോറികളാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. അതേസമയം ലേബര്‍ നികുതി ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ ലേബര്‍ നേതാവ് പത്ത് തവണ വിസമ്മതിച്ചു. എന്‍എച്ച്എസ്, അതിര്‍ത്തി, വിശ്വാസ്യത
More »
'അമ്മ'യുടെ അമരത്ത് പൃഥ്വിരാജ് എത്തിയാല്‍ ..
താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് ഇക്കുറി തലമുറ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച, നിലവിലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. 'ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്‍ക്കാര്‍ വരട്ടെ.'-അദ്ദേഹം പറഞ്ഞു.
'അമ്മ'യുടെ അമരക്കാരനാവുന്ന അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ആവുമെന്നാണ് സൂചനകള്‍. മലയാള സിനിമയിലെ നിലവിലെ അവസ്ഥയില്‍ തലമുറ മാറ്റം അനിവാര്യമെന്ന് വിലയിരുത്തലുകളുണ്ട്. ഒപ്പം മലയാളത്തിലെ യുവതലമുറയിലെ തെറ്റായ ചില പ്രവണതകളെ ചെറുക്കുകയും വേണം. അതുകൊണ്ടുതന്നെ വ്യക്തമായ നിലപാടും കഴിവും ഉള്ള
More »