Don't Miss

നടിയെ ആക്രമിച്ച കേസ്; വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക്
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ചു. ഇതേ തുടര്‍ന്നാണ് കോടതി മാറ്റം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെയാണ് എറണാകുളത്തെ സിബിഐ സ്പെഷ്യല്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും. അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു.

More »

'സഹകരണ'ത്തിന്റെ മറവില്‍ ജനങ്ങളുടെ വയറ്റത്തടിക്കുന്നവര്‍
തിരുവനന്തപുരം : സഹകരണസംഘങ്ങള്‍, അഥവാ സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ അഭിമാനമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന, അവര്‍ക്കു കൈത്താങ്ങായിരുന്ന പ്രസ്ഥാനങ്ങള്‍. നാട്ടിലെ സഹകാരികള്‍ ജീവനും ജീവിതവും കൊടുത്തു കരുപ്പിടിപ്പിച്ച സഹകരണ പ്രസ്ഥാനങ്ങളില്‍ രാഷ്ട്രീയക്കാരും പാര്‍ട്ടികളും വേരിറക്കിയതോടെ അത് കൊള്ളയ്ക്കും വെട്ടിപ്പിനും ഉള്ള വേദിയായി. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. പാവപ്പെട്ടവരും സാധാരണക്കാരും ഉള്ളതൊക്കെ നുള്ളിപ്പെറുക്കി തങ്ങളുടെ പ്രദേശത്തെ സഹകരണബാങ്കുകളില്‍ ഇട്ടിട്ടു അവര്‍ക്കു അത്യാവശ്യം വരുമ്പോള്‍ അത് കിട്ടാത്ത സ്ഥിതിയിലെത്തി കാര്യങ്ങള്‍ ചെകിത്സയ്‌ക്കും വിവാഹത്തിനും വിദ്യാഭ്യാസത്തിനും ആയി തങ്ങളുടെ നിക്ഷേപം കിട്ടാതെ വലയുന്ന ആയിരക്കണക്കിന് പേരുടെ കഥകളാണ് പുറത്തുവരുന്നത്. ജനങ്ങളുടെ പണമെടുത്തു ബിനാമി പേരുകളില്‍ വായ്പയെടുത്തു കൂട്ടിയ

More »

മന്ത്രിയുടെ കൂട്ടുകാരിയുടെ മറ്റൊരു ഫ്ലാറ്റില്‍ നിന്നും 20 കോടിയും കിലോക്കണക്കിന് സ്വര്‍ണവും പിടിച്ചു; ഇതുവരെ പിടിച്ചത് 41 കോടി!
കൊല്‍ക്കൊത്ത : തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത, നടിയും മോഡലുമായ അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റില്‍ നിന്നും 20 കോടിയും സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചു. ബുധനാഴ്ച അര്‍പ്പിതയുടെ ബെല്‍ഗോറിയയിലെ വീട്ടില്‍ നിന്നും ആണ് വീണ്ടും നോട്ടുകളും സ്വര്‍ണവും പിടിച്ചെടുത്തത്. അഞ്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ചാണ് ബാങ്കുദ്യോഗസ്ഥര്‍ തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ആകെ പിടിച്ചെടുത്ത നോട്ടുകള്‍ മാത്രം 41 കോടി രൂപയായി. അധ്യാപിക തസ്തിക വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ കൈക്കൂലി പണമാണിത്. അര്‍പ്പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് ടൗണ്‍ ഹൈറ്റ്സിലെ ഫ്ലാറ്റില്‍ നിന്നും മൂന്ന് കിലോസ്വര്‍ണ്ണവും വെള്ളിനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ നിന്നും ഇഡി പിടിച്ചെടുത്ത 21.9 കോടി രൂപ

More »

മ​സാ​ജ് റൂ​മി​ല്‍ വെ​ച്ച് ഉ​ട​മ​യും ക​സ്റ്റ​മ​ര്‍​മാ​രും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു!സ്പാ ​സെ​ന്റ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി
കൊ​ച്ചി​യി​ലെ മ​സാ​ജ് സെ​ന്റ​റി​ല്‍ വ​ച്ച് മ​സാ​ജ് സെ​ന്റ​ര്‍ ഉ​ട​മ​യും ക​സ്റ്റ​മ​ര്‍​മാ​രും ചേ​ര്‍​ന്ന് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി. പൊ​ന്നു​രു​ന്നി​യി​ലെ സ്പാ ​കം മ​സാ​ജ് സെ​ന്റ​റി​നെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​രി വൈ​ക്കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കേ​സി​ല്‍ ഉ​ട​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​. സെ​ന്റ​റി​ല്‍ ടെ​ലി​കോ​ള​ര്‍ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി മെ​യ് പ​ത്തി​നു ന​ല്‍​കി​യ പ​രാ​തി വൈ​ക്കം പോ​ലീ​സ് ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 15ന് ​സ്പാ സെ​ന്റ​റി​ന്റെ ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ള്‍ ത​ന്നോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണ​ത്തി​നു മു​തി​ര്‍​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​ല്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​പ്പോ​ള്‍ മോ​ശ​മാ​യി

More »

ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ബാഗില്‍ 45 തോക്കുകള്‍
ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി തോക്കു കടത്ത്. വിയറ്റ്‌നാമില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ബാഗുകളില്‍ നിന്ന് 45 തോക്കുകള്‍ പിടിച്ചെടുത്തു. 22.5 ലക്ഷം രൂപ വില വരുന്ന തോക്കുകളാണ് ട്രോളി ബാഗുകളില്‍ നിന്ന് കണ്ടെടുത്തത്. തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മോഡിഫിക്കേഷന് ശേഷം മാത്രമേ ഇവ ഉപയോഗിക്കാന്‍ കഴിയുടെന്നാണ് പ്രഥമിക നിഗമനം. തിങ്കളാഴ്ചയാണ് 41 വയസ്സുള്ള പുരുഷനും 32 വയസ്സുള്ള സ്ത്രീയും ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയുമൊത്ത് വിയറ്റ്‌നാമില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ഗ്രീന്‍ചാനല്‍ വഴി കടന്നുവന്ന ഇവരുടെ ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് തോക്കുകള്‍ കണ്ടെത്തിയത്. ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയ സമയം തന്നെ ഇവരുടെ സഹോദരനും പാരീസില്‍ നിന്ന് എത്തിയിരുന്നു. യുവാവിന്റെ പക്കല്‍ രണ്ട് ട്രോളി ബാഗുകള്‍ ഉണ്ടായിരുന്നു.

More »

മരുന്ന് ക്ഷാമം രൂക്ഷം; നെട്ടോട്ടമോടി രോഗികള്‍
പകര്‍ച്ചപ്പനിയും കോവിഡും രൂക്ഷമാകുന്നതിനിടെ കേരളത്തിലെ സ​ര്‍​ക്കാര്‍ ആ​ശു​പ​ത്രി​ക​ള്‍ നേ​രി​ടു​ന്ന​തു ക​ടു​ത്ത മ​രു​ന്നു​ക്ഷാ​മം. ജീ​വ​ന്‍ര​ക്ഷാ മ​രു​ന്നു​ക​ള​ട​ക്കം മി​ക്ക മ​രു​ന്നു​ക​ളും സ്റ്റോ​ക്ക് ഇല്ല. ആ​ശു​പ​ത്രി ഫാര്‍​മ​സി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ മു​ന്നി​ല്‍ കൈ​മ​ല​ര്‍ത്തു​ക​യാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാര്‍. അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ പോ​ലും കി​ട്ടാ​തെ വ​ല​യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​കള്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍​നി​ന്നു വ​ന്‍​തു​ക ന​ല്‍​കി മ​രു​ന്നു വാ​ങ്ങേ​ണ്ട ഗതി​കേ​ടി​ലാ​ണ്. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഷോ​പ്പുകളുടെ കൊള്ളയാണ് നടക്കുന്നത്. മ​രു​ന്നു​ക്ഷാ​മം തു​ട​ങ്ങി ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. പ​ക​ര്‍​ച്ച​പ്പ​നി​യും കോ​വി​ഡും വ്യാ​പ​ക​മാ​യ​തോ​ടെ ഡ്രി​പ്പ് ആ​യി

More »

വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി!
കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡിയെന്ന് റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കുന്നു. 164 പ്രകാരം സ്വപ്‌ന സുരേഷ് വീണക്കെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു. നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്. ഇവ വിശദമായി

More »

എസ്.എഫ്‌.ഐക്കാര്‍ വാഴ വെയ്‌ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലാണെന്നു കെ.കെ രമ
സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴവെയ്‌ക്കേണ്ടതെന്ന് കെ കെ രമ എംഎല്‍എ. എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമില്ല. കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്, കപ്പിത്താന്‍ ആരാണെന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടതുള്ളൂവെന്നും കെ കെ രമ പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലെല്ലാം ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വര്‍ഷം ആയ കേസുകള്‍ വരെ അതിന് ഉദാഹരണങ്ങളായുണ്ടെന്നും അവര്‍ പറഞ്ഞു. എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടത് അപലപനീയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട്

More »

ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന; സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കു ചാകര
ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന. 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ കേന്ദ്രം അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 12.5 ശതമാനമാക്കി. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനും അതിലൂടെ രൂപയുടെ തകര്‍ച്ച തടയാനുമാണ് കേന്ദ്രധനമന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. അഞ്ച് ശതമാനമാണ് തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് പറയുമെങ്കിലും ജിഎസ്ടിയും കാര്‍ഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരുന്നതാണ്. ഇതോടെ ഒരു കിലോ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ രണ്ടര ലക്ഷം രൂപ അധികമായി ആവശ്യമായി വരും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ഇത് സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കു വലിയ നേട്ടമാകുമെന്നു വിമര്‍ശനമുണ്ട്. ഇപ്പോള്‍ തന്നെ വിമാനത്താവളങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions