Don't Miss

സന്യാസി സ്വാമിക്കെതിരെ പീഡന പരാതിയുമായി പ്രവാസി നഴ്സ്
കേരളത്തിലെ പ്രമുഖ മഠത്തിലെ സന്യാസി സ്വാമിക്കെതിരെ ലൈംഗിക പീഡനമാരോപിച്ച് അമേരിക്കന്‍ മലയാളിയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. 2019 ജൂലൈ 19 ന് ടെക്സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സഭവമുണ്ടായത് എന്ന് പറയുന്നു. സ്വാമിയുടെ തുണികള്‍ ഇസ്തരിയിട്ടുകൊണ്ടിരുന്ന അവസരത്തില്‍ ഇയാള്‍ അവരെ കടന്ന് പിടിക്കുകയും ബലമായി കിടക്കയിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് നഴ്‌സായ യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവുമായും അവരുടെ നാട്ടിലുള്ള കുടംബവുമായും സ്വാമിക്കു അടുത്ത ബന്ധമുണ്ടായിരുന്നു. 2019 ജൂലൈ 19 ന് സ്ത്രീയുടെ ഭര്‍ത്താവിന് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് കുറെ

More »

തൃക്കാക്കരയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് പി സിയെ പൊക്കാന്‍ കൊച്ചി പോലീസ് വീട്ടില്‍
വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കൊച്ചി പോലീസിന്റെ റെയ്ഡ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പി.സി ജോര്‍ജിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാന്‍ കഴിഞ്ഞില്ല. പിസി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പിസി ജോര്‍ജിന്റെ അപേക്ഷ തള്ളിയത്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍

More »

നഷ്ടം നികത്താന്‍ കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന്
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീഴുന്ന കൊച്ചി മെട്രോ രക്ഷപ്പെടുത്തിയെടുക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍. കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന് കൊടുക്കുന്നു എന്നതാണ് അതില്‍ പ്രധാനം. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവഹാ ഷൂട്ടിന് അനുമതി. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നല്‍കുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ സംഭവിക്കുക. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകള്‍ നല്‍കണമെന്നു മാത്രം. നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചില്‍ 2 മണിക്കൂര്‍ നേരം ഷൂട്ട് ചെയ്യണമെങ്കില്‍ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കില്‍ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കില്‍ ഒരു

More »

താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിസ്റ്റര്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം തവണയും പുലിറ്റ്‌സര്‍ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന :സാക്ഷിയെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. അദ്ദേഹത്തെ കൂടാതെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ അദ്‌നാന്‍ ആബിദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായി. ഇതിന് മുമ്പ് 2018ലാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരം നേടിയത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് അന്ന് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. വാര്‍ത്താ

More »

പ്രവാസികള്‍ക്ക് ഇരുട്ടടി; വിമാനയാത്ര പൊള്ളിക്കും
പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി വിമാന ഇന്ധന നിരക്ക് കുതിച്ചുയരുന്നു. അവധിക്കാല യാത്രയ്ക്കും നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കും കനത്ത ആഘാതമാവും ഇത്. ടിക്കറ്റിന് ഇനി വലിയ വലിയ നല്‍കേണ്ടിവരും . വിമാന ഇന്ധന വിലയില്‍ 3.22 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 9ാം തവണയാണ് ഇന്ധന വില ഉയരുന്നത്. ഇതോടെ നാട്ടിലേക്ക് ഫാമിലിയായി പോയി പോയിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരയ്ക്ക് വലിയ ബാധ്യതയാകും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3649.13 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഏവിയേഷന്‍ ഇന്ധന വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് വലിയ രീതിയില്‍ ഉയരും. മാര്‍ച്ചില്‍ 18.3 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്. ശേഷം ഏപ്രില്‍ 1 ന് രണ്ടു ശതമാനവും ഏപ്രില്‍ 16ന് 0.2 ശതമാനവും വര്‍ദ്ധിച്ചു. ഇത് ഇനിയും ഉയരും. റഷ്യ -യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ധന വില ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍

More »

കൊയിലാണ്ടിയില്‍ യുവതിയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി
ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണു ജീവന്‍ പൊലിയുന്നവരുടെയും പണം നഷ്ടപ്പെടുന്നവരുടെയും എണ്ണം അനുദിനം കൂടിവരുകയാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട് കൊയിലാണ്ടി ചേലിയയില്‍ ബിജിഷ എന്ന യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തല്‍ വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത

More »

പിള്ളയുടെ കോടികളുടെ സ്വത്ത്: മൂന്നിലൊന്ന് ഭാഗം വേണമെന്ന് മൂത്തമകള്‍
കൊല്ലം : ഗണേഷ് കുമാറിന് ഇക്കുറിമന്ത്രിക്കസേര നഷ്ടപ്പെടുത്തിയ, മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കോടികളുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ഏപ്രില്‍ ആറിന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി പറയാന്‍ ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് ഗണേഷ്‌കുമാര്‍ തയ്യാറായില്ല. പിതാവിന്റെ പേരില്‍ വ്യാജവില്‍പത്രം തയ്യാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ കോടതിയിലെത്തിയത്.

More »

കേരളത്തിന്റെ ആരോഗ്യശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതികളുമായി കെയര്‍ ഇന്‍സ്പയര്‍
ഗുണമേന്മ ഉള്ള ചികിത്സ എന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും മൗലിക ആവശ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ ഗുണമേന്മ ഉള്ള ചികിത്സ ഓരോരുത്തര്‍ക്കും ഉറപ്പ് വരുത്തുക എന്നത് ഓരോ സംസ്ഥാനങ്ങളുടെയും പ്രഥമ കര്‍ത്തവ്യമാണ്. ഈ കാര്യത്തില്‍ നമ്മുടെ കൊച്ചു കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്. നീതി അയോഗ് പുറത്ത് വിട്ട നാലാം പദ്ധതി പ്രകാരം ആരോഗ്യരംഗത്തെ മൊത്തത്തില്‍ ഉള്ള പ്രകടനത്തില്‍ കേരളമാണ് ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്, കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചത് മലയാളി എന്ന നിലക്ക് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. കാലാനുസൃതമായ മാറ്റത്തിലൂടെ മാത്രമേ സമഗ്ര പുരോഗമനം സാധ്യമാവുകയുളളു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളം. 'വീട്ടില്‍ ഒരു ആശുപത്രി' എന്ന പുതുമയുള്ള പദ്ധതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍

More »

ഒമ്പതു ഭാര്യമാരില്‍ ഒരാള്‍ ഡിവോഴ്‌സ് ചെയ്തു, പകരം രണ്ടു പേരെ വിവാഹം കഴിക്കാന്‍ യുവാവ്
ഒമ്പത് യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ ഒരു പങ്കാളിയെ ഡിവോഴ്‌സ് ചെയ്തു. പകരം രണ്ടു പേരെ കെട്ടി കുറവ് നികത്താനാണ് ഉര്‍സോയുടെ തീരുമാനം. ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാന്‍ എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍. ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്‌സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.'അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള്‍ ഞാനുമായുള്ള വിവാഹം ഒരു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions