Don't Miss

വിറങ്ങലിച്ചു ലോകം: യുക്രൈന്‍ തെരുവുകളില്‍ റഷ്യന്‍ സേനയുടെ നരനായാട്ട്
രണ്ടു മാസം യുദ്ധം ചെയ്തിട്ടും യുക്രൈനില്‍ വിജയം കണ്ടെത്താനാവാതെ പോയതിന്റെ പക ജനത്തോടു തീര്‍ത്തു റഷ്യന്‍ സേന. വിജയം കണ്ടെത്താനാകാതെ പിന്തിരിയുന്ന റഷ്യന്‍ സൈന്യം തെരുവില്‍ ആളുകളെ പൈശാചികമായി കൊന്നു തള്ളുകയാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ സൈനികര്‍ കുട്ടികളെ കൊല്ലുകയും, കൂട്ടബലാത്സംഗങ്ങള്‍ നടത്തുകയും, ആളുകളെ കൂട്ടമായി കൊല്ലുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നില്‍ നിന്നും കൈകള്‍ കെട്ടിയിട്ടാണ് പല സാധാരണക്കാരെയും വധിച്ചിരിക്കുന്നത്. കീവിന് സമീപത്തെ ബുച്ചാ പട്ടണത്തിലാണ് ഈ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. കീവിന് സമീപമുള്ള പട്ടണങ്ങളില്‍ 410 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി യുക്രെയിന്‍ പ്രോസിക്യുട്ടര്‍മാര്‍ പറയുന്നു. പലവിധ പീഡനങ്ങള്‍ക്കും ഇരയായിട്ടും, ഇനിയും ജീവന്‍ പോകാത്തവരില്‍ പലര്‍ക്കും പക്ഷെ സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. കീവ്

More »

കാല്‍ക്കാശിനു ഗതിയില്ലെങ്കിലും പൊടിപൊടിച്ചു പണിമുടക്കാഘോഷം
നിത്യച്ചെലവിനു പോലും കടമെടുക്കുന്ന ഒരു സംസ്ഥാനം, എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അണിനിരത്തി 48 മണിക്കൂര്‍ പണിമുടക്കാഘോഷം പൊടിപൊടിക്കുന്നതാണ് കേരളത്തില്‍ കണ്ടത്. അഖിലേന്ത്യാ പണിമുടക്കെന്നായിരുന്നു പറച്ചിലെങ്കിലും പതിവുപോലെ കാര്യമായി പണിമുടക്കിച്ചത് കേരളത്തില്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തരായ വിമര്‍ശകരായിരുന്നിട്ടും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബലപ്രയോഗമോ ഭീഷണിയോ ചെലുത്താതെ തൊഴിലാളികളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. എന്നാല്‍ കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. ഇവിടെ പണിമുടക്കെന്നാല്‍ ബന്ദാണ്. അത്യാവശ്യത്തിനു വഴില്‍ ഇറങ്ങുന്നവരെ ഓടിച്ചും നിത്യച്ചെലവിനു ബുദ്ധിമുട്ടുന്ന ചെറുകിട കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും യൂണിയന്‍ ലേബലില്‍ ഗുണ്ടായിസം നടത്തുന്നു. ഇതൊക്കെ ടിവിയില്‍ കണ്ടു പണിമുടക്ക് ദിവസവും ശമ്പളത്തോടെ അവധി ആഘോഷിക്കുകയാണ് ലക്ഷക്കണക്കിന്

More »

ശ്രീലങ്ക അരക്ഷിതാവസ്ഥയില്‍; ഒരു കപ്പ് ചായയ്ക്ക് 100 രൂപ, ഡോളറിന് 275 രൂപ
കൊളംബോ : ശ്രീലങ്കയില്‍ വിലക്കയറ്റംവും കറന്‍സി വിലയിടിവും അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത്.രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. പെട്രോളിനുവേണ്ടി നാല് ആഴ്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍

More »

മകനെയും കുടുംബത്തെയും ചുട്ടെരിച്ചിട്ടും പൊലീസ് കസ്‌റ്റഡിയില്‍ കൂസാതെ ഹമീദ്
തൊടുപുഴ : ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന സ്വന്തം മകനെയും കുടുംബത്തെയും മുറിപൂട്ടി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായിട്ടും കൂസാതെ പ്രതി ഹമീദ്. ഹമീദാണ് മകന്‍ അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീട്ടില്‍ ശനിയാഴ്ച വൈകിട്ടോടെ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് എത്തി. പ്രതിക്കു വധ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരില്‍നിന്ന് ആക്രോശവും പ്രതിഷേധവും ഉണ്ടായി. എന്നാല്‍ കുലുക്കമൊന്നുമില്ലാതെയായിരുന്നു 79 കാരനായ ഹമീദിന്റെ നില്‍പ്പ്. തനിക്ക് ഇനിയും ജീവിക്കേണ്ടെയെന്നായിരുന്നു പ്രതിയുടെ ചോദ്യം. ഇഷ്‌ടഭക്ഷണം തരണമെന്ന് പൊലീസിനോട് ഹമീദ് ആവശ്യപ്പെട്ടു. എന്നും കഴിക്കാന്‍ മീനും മാംസാഹാരവും നല്‍കണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്. സ്വത്ത് തര്‍ക്കത്തിന് പുറമേ

More »

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യും; ഫോണിലെ വിവരങ്ങള്‍ മാറ്റിയ ഐ-മാക് സിസ്റ്റം പിടിച്ചെടുത്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. അഭിഭാഷകര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച ഐ-മാക് സിസ്റ്റം പിടിച്ചെടുത്തതായും എസ്.പി പറഞ്ഞു. സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ലെങ്കിലും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. കോവിഡ് ലക്ഷണമുണ്ടെന്നാണ് കാരണമായി പറഞ്ഞത്. പൊലീസ് പീഡനമാരോപിച്ച് കാവ്യ മാധവന്റെ മുന്‍ ജോലിക്കാരന്‍ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ

More »

ലോകത്തെ അമ്പരപ്പിച്ചു ഡി.ആര്‍.ഡി.ഒ: 45 ദിവസം കൊണ്ട് ഏഴ് നില കെട്ടിടം!
വെറും നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് ഏഴ് നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം ഇന്ത്യയില്‍ നിന്ന്. ബെംഗളൂരുവില്‍ ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ നേട്ടം സ്വന്തമായിക്കിയിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.ഒ ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ എല്ലാവരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സാധാരണ നിലയില്‍ ഇത്തരമൊരു കെട്ടിടം പണിയാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ ഡി.ആര്‍.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റ്

More »

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: സുജീഷിനെതിരേ പരാതിയുമായി സ്പാനിഷ് യുവതിയും
കൊച്ചി : സെലിബ്രിറ്റികളുടെയടക്കം ടാറ്റൂ ചെയ്യുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. സുജീഷിനെതിരേ സ്പാനിഷ് വനിതയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പീഡന നല്‍കി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരിയായ സ്പാനിഷ് യുവതി കൊച്ചിയിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. സുജേഷിനെതിരെ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ

More »

മലയാളി ഐഎസ് ഭീകരന്‍ വിവാഹിതനായി മണിക്കൂറുകള്‍ക്കകം ചാവേറായി പൊട്ടിത്തെറിച്ചു!
ന്യൂഡല്‍ഹി : മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ സ്വന്തം വിവാഹ ദിവസം ചാവേറായി പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസ് ഖൊറാസന്‍ ഘടകത്തിന്റെ മുഖപത്രമാണ് 'നജീബ് അല്‍ ഹിന്ദി' കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും 'വോയ്‌സ് ഓഫ് ഖൊറാസന്‍' പറയുന്നു. 23 വയസുകാരനും കേരളത്തില്‍ നിന്നുള്ള എം ടെക് വിദ്യാര്‍ത്ഥിയുമാണ് നജീബ് അല്‍ഹിന്ദിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി

More »

'ഏറ്റവും മികച്ച ഇന്ത്യക്കാരന്' വധുവിനെ ആവശ്യമുണ്ട്; ലണ്ടനില്‍ ഇന്ത്യന്‍ യുവാവിന്റെ പരസ്യം
അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കിട്ടാന്‍ എന്തൊക്കെ ചെയ്യാം ? അതിനായി വീമ്പു പറയുന്നവരും പൊങ്ങച്ചം കാണിയ്ക്കുന്നവരും കുറവല്ല. അപ്രകാരം മനസിനിണങ്ങിയ വധുവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ വംശജനും ലണ്ടനില്‍ താമസക്കാരനുമായ ജീവന്‍ ഭച്ചു ഇത്തിരി സാഹസത്തിനു തന്നെ മുതിര്‍ന്നു. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് മുന്നില്‍ 'താന്‍ ഒരു നല്ല ഭര്‍ത്താവാണ്' എന്ന് പരസ്യപ്പെടുത്താന്‍ ലണ്ടന്‍ ട്യൂബ് സ്റ്റേഷനില്‍ രണ്ട് കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു. 'ജീവന് ഭാര്യയെ കണ്ടെത്തുക' എന്ന കാമ്പെയ്നിന്റെ ഭാഗമായി ഓക്സ്ഫോര്‍ഡ് സര്‍ക്കസിന്റെ സെന്‍ട്രല്‍, ബേക്കര്‍ലൂ ലൈനുകളിലെ പ്ലാറ്റ്ഫോമുകളില്‍ രണ്ടാഴ്ചയായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന 31 വയസുള്ള ജീവന്‍ പരസ്യങ്ങള്‍ക്കായി 2000 പൗണ്ട് ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിങ്ക് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions