Don't Miss

ഇതിഹാസ ഗായികയ്ക്ക് രാജ്യം കണ്ണീരോടെ വിട നല്‍കി
മുംബൈ : ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‌കര്‍ക്കു രാജ്യം കണ്ണീരോടെ വിട നല്‍കി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തിന്റെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തി ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് നേരത്തെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു

More »

13കാരനെ പീഡിപ്പിച്ച കേസില്‍ പ്രമുഖ മനോരോഗവിദഗ്ധന് ആറുവര്‍ഷം കഠിന തടവ്
തിരുവനന്തപുരത്ത് പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രമുഖ മനോരോഗ വിദഗ്ധന് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മനോരോഗവിദഗ്ദനും വ്‌ലോഗറും സെക്‌സോളജിസ്റ്റുമായ ഡോ.ഗിരീഷിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു ഗിരീഷ്. പഠനത്തില്‍ ശ്രദ്ധ കുറവാണെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പീഡനം നടന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും, ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

More »

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും, ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍
ദുബായ് : പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച ദുബായില്‍ തകങ്ങുകയാണ്. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിനായിരിക്കും തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തുക.

More »

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗത്തിന്റെ ആരാധനാവകാശങ്ങളെ ഹനിക്കുന്ന തീരുമാനമെന്ന്- കെസിബിസി
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഞായാഴ്ച മാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെതിരെ കെസിബിസി. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണങ്ങള്‍ ക്രിസ്തീയ വിഭാഗത്തിന്റെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനും വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ്

More »

പണപ്പെരുപ്പം ബാധിക്കാത്ത ശമ്പളക്കരാര്‍ ആവശ്യപ്പെട്ട് എന്‍എച്ച്എസ് ജീവനക്കാര്‍
ലണ്ടന്‍ : ജോലിഭാരം കൂടിയിട്ടും അതിനനുസരിച്ചു ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി മതിയാക്കുന്ന പ്രവണത കൂടിവരുന്നു. പണിയെടുത്ത് മടുത്ത ജോലിക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കാനുള്ള സാധ്യതയും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ ജീവനക്കാരെ ഈ വിധം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശമ്പളം കൂട്ടുകയാണ് വേണ്ടതെന്ന് സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയെ ഇവര്‍ അറിയിച്ചു. പണപ്പെരുപ്പം ബാധിക്കാത്ത ശമ്പളക്കരാര്‍ ആണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം 5.4 ശതമാനമാണ് പണപ്പെരുപ്പം ഉയര്‍ന്നത്. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണിത്. പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷിതമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ പിന്തുണച്ചു. ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ശമ്പളവര്‍ദ്ധനയുടെ രീതിയെക്കുറിച്ച്

More »

പ്രിയങ്ക ചോപ്രക്കും നിക്ക് ജോനാസിനും വാടക ഗര്‍ഭപാത്രം വഴി പെണ്‍കുഞ്ഞ് ജനിച്ചു
ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്രക്കും നിക്ക് ജോനാസിനും വാടക ഗര്‍ഭപാത്രം വഴി പെണ്‍കുഞ്ഞ് ജനിച്ചു. പ്രതീക്ഷിച്ചതിലും 12 ആഴ്ച മുമ്പ് ആണ് കുഞ്ഞിന്റെ ജനനം എന്ന് ഡെയ്‌ലി മെയില്‍ എക്സ്ക്ലൂസീവ് സ്റ്റോറിയിലൂടെ പറഞ്ഞു. സതേണ്‍ കാലിഫോര്‍ണിയ ഹോസ്പിറ്റലില്‍ ആണ് 27 ആഴ്ചയായപ്പോള്‍ കുഞ്ഞിന്റെ ജനനം. മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങാന്‍ ആരോഗ്യമുള്ളത് വരെ കുഞ്ഞ് അവിടെ തുടരുമെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2018 ല്‍ വിവാഹിതരായ നിക്കും (29) പ്രിയങ്കയും (39) വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രസ്താവനയില്‍ അവരുടെ കുടുംബത്തിന്റെ പുതിയ അതിഥിയെക്കുറിച്ചുള്ള അപ്രതീക്ഷിത വാര്‍ത്ത ആരാധകരെ അത്ഭുതപ്പെടുത്തി. 'വാടക ഗര്‍ഭപാത്രം വഴിയാണ് ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിച്ചതെന്ന് സ്ഥിരീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍

More »

കുടുംബ വഴക്ക്: ഭര്‍ത്താവിന്റെ അറുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ തലയറുത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രനെ ഭാര്യ വസുന്ധരയാണ് (50) കൊലപ്പെടുത്തിയത്. അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി കുറ്റമേറ്റു പറഞ്ഞ് കീഴടങ്ങി. വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധര കീഴടങ്ങിയതിന് ശേഷം പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭശ്യാം രവിചന്ദ്രന്റെ തലയറുത്തു മാറ്റിയ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി നടന്ന് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 25 വര്‍ഷം മുമ്പായിരുന്നു വ്യവസായിയായ രവിചന്ദറിന്റെയും വസുന്ധരയുടെയും വിവാഹം. ഭര്‍ത്താവിന്റെ മറ്റു

More »

കാവ്യ എന്നെ വിളിക്കുന്നത് ഇക്കാ എന്ന്, പക്ഷെ ആ വിഐപി താനല്ലെന്ന് മെഹബൂബ്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. വിഐപി താന്‍ അല്ലെന്ന് വ്യക്തമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം. ബാലചന്ദ്രകുമാര്‍ പറഞ്ഞത് : 'വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതില്‍

More »

പണം കൊടുത്തു പങ്കാളി കൈമാറ്റം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോട്ടയം : ഭാര്യമാരെ പരസ്പരം കൈമാറുന്ന ഗ്രൂപ്പിനെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവം പുറത്തുവരാനിടയാക്കിയ, പരാതി നല്‍കിയ കോട്ടയം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത് ഒമ്പതു പേര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താ വിന് എതിരെ പരാതി നല്‍കിയ യുവതി നേരിട്ടത് ഗുരുതര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം. ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കാനാവാതെയാണ് 26 വയസുള്ള കറുകച്ചാല്‍ സ്വദേശിനിയായ പരാതിക്കാരി പൊലീസിനെ സമീപിച്ചത്. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. കോട്ടയം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions