Don't Miss

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 കാരനെ കാണാന്‍ 16കാരി സ്വീഡനില്‍ നിന്ന് മുംബൈയില്‍
മുബൈ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ പത്തൊമ്പതുകാരനായ സുഹൃത്തിനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം നാട്ടിലേക്കയച്ചു. മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയെന്ന് വിവരം ലഭിച്ചതോടെ രാജ്യത്തെമ്പാടും വിവരം അറിയിച്ചിരുന്നു. ഇതോടെ മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ

More »

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയലളിതയുടെ വേദനിലയം മരുമക്കളായ ദീപയ്ക്കും ദീപകിനും കൈമാറി
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാര്‍ഡനിലെ വേദ നിലയം ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറിനും ജെ.ദീപകിനും കൈമാറി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ചെന്നൈ കളക്ടര്‍ വിജയറാണിയില്‍ നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പോയസ് ഗാർഡനിലെത്തി വേദനിലയം തുറന്നു. എഐ എഡിഎംകെ സര്‍ക്കാര്‍ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു. ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരന്‍ ദീപക്കും സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ദീപയേയും ദീപകിനെയും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നിയമപരമായ

More »

കേന്ദ്രത്തെ മുട്ടുകുത്തിച്ച് കര്‍ഷക വീര്യം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ ഒരുവര്‍ഷത്തിലേറയായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഡിസംബര്‍ 11ന് സമരം അവസാനിപ്പിച്ച് തിരിച്ചു വീടുകളിലേക്ക് പോകും. കര്‍ഷക സംഘടനകള്‍ ഇന്ന് വിജയ പ്രാര്‍ത്ഥനയും ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹി അതിര്‍ത്തിയിലെ സിംഘു , ടിക്‌റി സമരകേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ കര്‍ഷക നേതാക്കള്‍ ഡിസംബര്‍ 13ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ മറ്റൊരു യോഗം നടത്തും. സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച

More »

പ്രാക്ടിക്കല്‍ ക്ലാസെന്ന പേരില്‍ 17 വിദ്യാര്‍ത്ഥിനികളെ വിളിച്ചു വരുത്തി പീഡിപ്പിച്ചു
മീററ്റ് : പ്രാക്ടിക്കല്‍ ക്ലാസെന്ന പേരില്‍ 17 വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ വിളിച്ചു വരുത്തി ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മുസാഫര്‍നഗറിലെ സ്വകാര്യ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂള്‍ ഉടമയും അധ്യാപകനും അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 20നാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. ക്ലാസുകള്‍ കഴിയുമ്പോള്‍ വൈകുമെന്നും അന്നേദിവസം അവിടെ സ്റ്റേ ചെയ്യാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍

More »

യുഎഇയില്‍ വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല; സ്വകാര്യ ഇടങ്ങളിലെ മദ്യപാനവും അനുവദിക്കും
ദുബായ് : യുഎഇയില്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ ഭര്‍ത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റകരമാവൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആറു മാസത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. അതോടൊപ്പം പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും അധികാരമുണ്ടെന്നും പുതിയ നിയമം പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. അതേസമയം,

More »

കുഴഞ്ഞുമറിഞ്ഞ പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആം ആദ്മി
അമൃത്സര്‍ : ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേയ്ക്ക് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിക്കാമെന്ന നിലയിലേയ്ക്ക് അവരുടെ സ്വാധീനം ശക്തിപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടി അധികാരത്തിലെത്തണമെന്ന ചിന്ത ശക്തിപ്പെട്ടതായാണ് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ അടിയും. അമരീന്ദര്‍ സിങിന്റെ പുറത്തുപോകലും ഓന്തിനു നിറം മാറുന്നതുപോലെ നിലപാട് മാറ്റുന്ന നവജ്യോത് സിങ് സിദ്ദുവും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കു കാര്യങ്ങള്‍ എളുപ്പമാക്കി. ബിജെപി , അകാലിദള്‍ എന്നിവര്‍ ചിത്രത്തിലെയില്ലാതായി. മോദിയെ മുട്ടുകുത്തിച്ച ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് കരുത്തുപകരാന്‍ ആം ആദ്മിക്കു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കാരണം വെട്ടിത്തുറന്ന വഴികളിലൂടെയാണ് ആം ആദ്മിയുടെ മുന്നേറ്റം. കഴിഞ്ഞ കുറെ

More »

ജാമ്യം കിട്ടിയ പോക്സോ പ്രതിയായ അധ്യാപകന്‍ വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയില്‍
മലപ്പുറം : വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. വള്ളികുന്ന് സ്വദേശി അഷ്‌റഫിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനാണ് എല്‍.പി. വിഭാഗം അധ്യാപകനായ അഷ്റഫിനെ അറസ്റ്റ് ചെയതത്. ഇത് മൂന്നാം തവണയാണ് പോക്‌സോ കേസില്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. 2012-ല്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2012-ല്‍ പോക്സോ നിയമം ഇല്ലാത്തതിനാല്‍ ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ അഷറഫിനെ കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് 2018-ല്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അഷ്റഫിന്

More »

തടിയൂരി സിപിഎം നേതാക്കള്‍; അനുപമക്ക് കുഞ്ഞിനെ കിട്ടി
തിരുവനന്തപുരം : പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് ഒടുവില്‍ കുഞ്ഞിനെ കൈമാറി. ഇന്ന് വൈകിട്ട് കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ചാണ് കുഞ്ഞിനെ നല്‍കിയത്. എട്ടുമാസത്തെ സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ക്ക് ശേഷം ആണ് കുഞ്ഞ് യഥാര്‍ത്ഥ അമ്മയുടെ കൈകളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലവും വകുപ്പുതല അന്വേഷണവും അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി കേസ് പരിഗണിക്കുകയും കുഞ്ഞിനെ പെട്ടെന്ന് തന്നെ അനുപമയ്ക്കും പങ്കാളി അജിത്തിനും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിന്‍റെ വൈദ്യ പരിശോധന നടത്തി. പിന്നീട് അനുപമയെ ചേംബറിലേക്ക് വിളിപ്പിച്ചു. അതിനുശേഷം ഓപ്പണ്‍ കോടതി ചേര്‍ന്നാണ് കുഞ്ഞിനെ വിട്ട് നല്‍കിയത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ

More »

മോഡലുകളുടെ മരണം അപകടമരണമല്ല! വെളിപ്പെടുത്തല്‍ പിന്നീടെന്ന് സതീശന്‍
തിരുവനന്തപുരം : മുന്‍മിസ് കേരളാ വിജയികളായ കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അടിമുടി ദുരൂഹത തുടരവേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച് പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശന്‍ പറഞ്ഞു . അതേസമയം, അപകടത്തിലും ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയിലും നമ്പര്‍ 18 ഹോട്ടലുടമ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions