Don't Miss

ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ വേറെ ലെവല്‍
അഹമ്മദാബാദ് : കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തിനെതിരെ നാട്ടിലെ വഴിതടയലും വണ്ടി തകര്‍ക്കലുമൊക്കെയായി പേരുദോഷം കേള്‍പ്പിക്കുമ്പോള്‍ ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ മാതൃകാപരമായ പ്രവൃത്തിയിലൂടെ കൈയടി നേടി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെയുടെ, ഹിന്ദു സേന സ്ഥാപിച്ച പ്രതിമ ഇടിച്ചും എറിഞ്ഞും തകര്‍ത്തു തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കികൊന്നതിന്റെ 72–ാം വര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ജാംനഗറിലെ ഹനുമാന്‍ ആശ്രമത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജാംനഗര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകൊണ്ട് പ്രതിമ തകര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ജാംനഗറില്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള വിവാദ

More »

സുകുമാരക്കുറുപ്പ് കോട്ടയത്ത്! പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷിച്ചെത്തി
കുപ്രസിദ്ധ കുറ്റവാളിയും കേരള പൊലീസിന്റെ പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി. സുകുമാരക്കുറുപ്പ് ചികിത്സയിലാണെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്ത് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് 'സുകുമാരക്കുറുപ്പ്' അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി. 2017ല്‍ ലക്‌നൗവില്‍ നിന്ന്

More »

ഇത് കാമറയ്ക്കു വേണ്ടിയുള്ള കസര്‍ത്തല്ല: രക്ഷകയായി എസ്.ഐ രാജേശ്വരി
ചെന്നൈ : പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുകയാണ്. അടുത്ത ഏതാനും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സമയങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ് ഒരു വനിതാ എസ്.ഐ. പ്രളയത്തിലകപ്പെട്ട ടി.പി ഛത്രം സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേശ്വരി തോളില്‍ കിടത്തി ഓടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. കനത്ത മഴ വകവയ്ക്കാതെ അബോധാവസ്ഥയില്‍ കിടന്നയാളെ ചുമലിലേറ്റി, മറ്റുള്ളവരോട് ആശുപത്രിയിലെത്താനുള്ള സൗകര്യം റെഡിയാക്കാന്‍ അലറി പറയുകയാണ് രാജേശ്വരി. ഉദയ്കുമാര്‍ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത്. പൊലീസ് ഇന്‍സ്പെക്ടര്‍ യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായിരുന്നു രാജേശ്വരിയും

More »

ഉപതെരഞ്ഞെടുപ്പുകളില്‍ അടിതെറ്റി ബിജെപി
ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തു, മൂന്ന് നിയമസഭാ സീറ്റിലും ലീഡ്, ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തവേ ബിജെപിയ്ക്ക് തിരിച്ചടി . പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളെല്ലാം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ലോക്‌സഭാ സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥി 50677 വോട്ടുകള്‍ ജയിച്ചു. ഹിമാചല്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ഒരു ലോക്‌സഭാ സീറ്റില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് നിയമസഭാ സീറ്റില്‍ ബി.ജെ.പി പിറകിലാണ്. മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോടാണ് ബി.ജെ.പി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ആറ്

More »

അന്‍സി കബീറിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍
കൊച്ചി : കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും മോഡലുമായ മകള്‍ അന്‍സി കബീര്‍ മരണപ്പെട്ടതറിഞ്ഞ് മാതാവ് റസീന (48) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ റസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ എറണാകുളം വൈറ്റിലയില്‍ ഉണ്ടായ അപകടത്തിലാണ് അന്‍സിയും മിസ് കേരള റണ്ണറപ്പ് ആയ അഞ്ജന ഷാജനും (26) സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ മറ്റാരില്‍ നിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. അയല്‍വാസികളെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് റസീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം

More »

ദമ്പതിമാരെകൊലപ്പെടുത്തിയ അയല്‍വാസിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം കുടുക്കി
പാലക്കാട് : കേരള പോലീസിന് വലിയ തലവേദനയായ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലയിലെ പ്രതിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം പിടികൂടി. ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി ചെന്നൈയില്‍ ചായക്കട നടത്തിവരികയായിരുന്നു. കേസിന്റെ തുടക്കത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയിലില്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവര്‍ഷമായി നടത്തിയ നിരന്തര പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. 2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം

More »

ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ പ്രതിരോധ മന്ത്രി
ഒട്ടാവ : കനേഡിയന്‍ പ്രതിരോധമന്ത്രിയായി ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ നിയമിച്ചു. പ്രതിരോധ വകുപ്പ് ഏല്പിച്ച് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പറയുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സായുധ സേനയെ സുരക്ഷിതവും ആരോഗ്യപരവുമായ സാഹചര്യത്തിലൂടെ നയിക്കുമെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് ജസ്റ്റീന്‍ ട്രൂഡോയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. റിഡ്യൂ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 39 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിയാളാണ് അനിത ആനന്ദ്. ഇത്തവണയും ഇന്ത്യന്‍

More »

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
പൃഥ്വിരാജിനെതിരെ വിലക്ക് ഭീഷണിയുമായി തിയറ്റര്‍ ഉടമകള്‍. ഈ മാസം 25 ന് തിയേറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച നടന്ന യോഗത്തിലാണ് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ പൃഥ്വിയുടെ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസാ'ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ 'കുരുതി'യും 'ഭ്രമ'വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കുക പ്രായോഗികമല്ലെന്നതാണ് സത്യം . മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്തു

More »

അനുപമയുടെ കുഞ്ഞെവിടെ? ഒളിച്ചുകളിക്കു പിന്നില്‍...
തിരുവനന്തപുരം : ഒരമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ കുഞ്ഞിനെ ദത്തു കൊടുക്കുക. അതിനു പാര്‍ട്ടി സംവിധാനവും അധികാരവും ഉപയോഗിക്കുക.. കുഞ്ഞിനായുള്ള അമ്മയുടെ ഓട്ടം തുടരുക.... ഇതൊക്കെ ഉത്തരേന്ത്യയിലല്ല പ്രബുദ്ധ കേരളത്തില്‍ നടക്കുന്നതാണ്.തിരുവനന്തപുരം സ്വദേശിനിയായ അനുപമ ചന്ദ്രന്റെ കുഞ്ഞിനെയാണ് അവരറിയാതെ മാറ്റിയത്. പരാതിയുമായി മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ളവരുടെ മുന്നിലെത്തിയിട്ടും അലിവുണ്ടായില്ല. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതിന്റെ ഗൗരവം പുറത്തറിയുന്നത്. അജിത്തും അനുപമയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions