ആരാണൠഇയാളെയൊകàµà´•െ ജയിപàµà´ªà´¿à´šàµà´šà´¤àµ? യോഗികàµà´•െതിരെ à´¯àµà´Žà´‡ രാജകàµà´®à´¾à´°à´¿
ഷാര്‍ജ : ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.
'ആരാണിയാള്‍ ? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
യുഎഇ രാജകുമാരിയുടെ പരാമര്‍ശം വൈറലായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ്
More »
ലോക à´ªàµà´°à´¶à´¸àµà´¤ മലയാളി à´àµ—തികശാസàµà´¤àµà´°à´œàµà´žà´¨àµâ€ താണൠപതàµà´®à´¨à´¾à´à´¨àµâ€ à´…à´¨àµà´¤à´°à´¿à´šàµà´šàµ
പൂനെ : ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.
ഗുരുത്വാകര്‍ഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു. 300ല്‍ അധികം അന്താരാഷ്ട്ര ജേണലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ്
More »
à´•à´³àµà´³à´ªàµà´ªà´£ വിവാദം: à´•àµà´žàµà´žà´¾à´²à´¿à´•àµà´•àµà´Ÿàµà´Ÿà´¿ à´‡.à´¡à´¿à´•àµà´•ൠമàµà´¨àµà´¨à´¿à´²àµâ€
തിരുവനന്തപുരം : കോടികളുടെ കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്ന ആരോപണം നേരിടുന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍.
കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാവാന്‍ ഹാജരാവാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഇ.ഡി വഴങ്ങിയില്ല. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരുന്നത്. വൈകിട്ട് നാലുമണിയോടെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തുകയായിരുന്നു. അഭിഭാഷകനൊപ്പം ആണ് ഹാജരായത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്.
More »
ലോകàµâ€Œà´¸à´à´¾ à´Žà´‚ പികàµà´•െതിരെ ബലാതàµà´¸à´‚à´—à´¤àµà´¤à´¿à´¨àµ കേസൠഎടàµà´¤àµà´¤àµ à´¡à´²àµâ€à´¹à´¿ പൊലീസàµ
ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ഡല്‍ഹിപൊലീസ്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് നടപടി. പൊലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.
പ്രിന്‍സ് രാജ് പാസ്വാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
'മെയ് മാസത്തില്‍ ഡല്‍ഹി
More »