Don't Miss

ഇന്ത്യന്‍ ടീമില്‍ 'തല' മാറ്റം: കോലിയ്ക്ക് പകരം രോഹിത് എത്തുമ്പോള്‍...
ഇംഗ്ലണ്ടിലെ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നേതൃമാറ്റത്തിനു വഴിയൊരുക്കുന്നു. ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തമാസം യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമുകളുടെ നായക സ്ഥാനത്തു നിന്ന് വിരാട് കോലി പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോലിക്ക് പകരം രോഹിത് ശര്‍മ വൈറ്റ്‌ബോള്‍ ക്രിക്കറ്റിനുള്ള ടീം ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം നായകനായി തുടരാമെന്നും പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്നും കോലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടതായാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാറ്റിങ്ങില്‍ ഉള്ള ഫോമില്ലായ്മ്മയാണ് കോലിയെ ഇതിനു പ്രേരിപ്പിച്ചിരിക്കുന്നത്. രണ്ടരവര്‍ഷത്തിലേറെയായി കോലി അന്താരാഷ്ട്ര സെഞ്ചുറി

More »

ഇന്ത്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു; കപ്പലില്‍ മലയാളികളും
ഇന്ത്യന്‍ കപ്പലിന് നേരെ കടല്‍ക്കൊള്ളക്കാരുടെ അക്രമം. എം വി ടാമ്പന്‍ എന്ന കപ്പലിന് നേരെയായിരുന്നു അക്രമം. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബോനിലെ ഓവണ്ടോ ആങ്കറെജില്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് കൊള്ളക്കാര്‍ കടന്നുകയറിയത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും കൊച്ചി സ്വദേശി ഷായല്‍ സേവിയറുമാണ് കപ്പലിലുള്ള മലയാളികള്‍. കപ്പലിലെ രണ്ടുപേര്‍ക്ക് വെടിയേറ്റു. ഒരാളെ കുറിച്ച് വിവരമില്ലെന്നും കമ്പനി വ്യക്തമാക്കി. ര്‍, ണ്‍, ല്‍, ന്‍, ള്‍ കപ്പലിലെ ചീഫ് ഓഫീസര്‍ നൗരിയല്‍ വികാസ്, കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സെക്കന്റ് എഞ്ചിനീയര്‍ കുമാര്‍ പങ്കജിനെ തട്ടിക്കൊണ്ട് പോയി. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍

More »

ടോക്കിയോ പാരാലിമ്പിക്സ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ
ടോക്കിയോ പാരാലിമ്പിക്സില്‍ രണ്ട് മെഡലുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌ രാജ് അദാന വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിംഗ്‌ രാജ് വെള്ളി മെഡല്‍ നേടി. സിംഗ്‌ രാജിന്റെ ടോക്കിയോ ഒളിമ്പിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം. സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി. 2016ലെ റിയോ ഒളിമ്പിക്സ് ആണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ മികച്ച പ്രകടനം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ്

More »

ജലീലിന്റെ പുതിയ അവതാരം
കൊച്ചി : മാസങ്ങള്‍ക്കു മുമ്പ് ഈന്തപ്പഴ-സ്വര്‍ണ -ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രധാന നോട്ടപ്പുള്ളിയായിരുന്നു മന്ത്രിയായിരുന്ന കെടി ജലീല്‍. അന്ന് ഇഡിയുടെ മുമ്പില്‍ ചോദ്യം ചെയ്യലിന് ജലീല്‍ ഹാജരായത് മറ്റൊരാളുടെ വാഹനത്തില്‍ രഹസ്യമായി പിന്‍വാതിലൂടെ എത്തിയാണ്. മാധ്യമങ്ങളെ വെട്ടിച്ചും അവരോടു സംസാരിക്കാതെ ഫേസ്‍ബുക് പോസ്റ്റിലൂടെയുമായിരുന്നു അന്ന് ഇഡിക്കെതിരെ ജലീലില്‍ ആഞ്ഞടിച്ചത്. പിന്നീട് ലോകായുക്ത പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രികസേര ഒഴിഞ്ഞു നാണംകെട്ടു ഇറങ്ങേണ്ടിയും വന്നു. അന്ന് ഇഡിയുടെ പ്രവര്‍ത്തനത്തെയും അന്വേഷണത്തെയും രൂക്ഷമായി വിമര്‍ശിച്ചു വന്ന ജലീല്‍ മാസങ്ങള്‍ക്കിപ്പുറം ഇഡിയെ സഹായിക്കാനുള്ള പുതിയ അവതാരമെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയുടെ ബിനാമി ഇടപാടിന്റെ തെളിവുകള്‍ നിരത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ജലീല്‍.

More »

ലോര്‍ഡ്‌സിലെ അടിക്കു ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചടി; ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും വീഴ്ത്തി
ലോര്‍ഡ്‌സിലെ നാണക്കേടിന് ലീഡ്‌സില്‍ തിരിച്ചടി നല്‍കി ഇംഗ്ലണ്ട് . മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നാലാം ദിനമായ ഇന്ന് ആദ്യ സെഷന്‍ പോലും പൂര്‍ത്തിയാക്കാതെ എട്ടുവിക്കറ്റും കളഞ്ഞുകുളിച്ചാണ് ഇന്നിങസ് തോല്‍വിയുമായി കോലിയും കൂട്ടരും കീഴടങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ 354 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താകുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തു. മൂന്നാംദിനത്തിനു സമാനമായി നാലാംദിനവും ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തരിപ്പണമായി. രണ്ടു വിക്കറ്റിനു 215 റണ്‍സെന്ന ശക്തമായ

More »

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 65% കേരളത്തില്‍; പ്രതിദിന കേസുകള്‍ 31000 പിന്നിട്ടു
തിരുവനന്തപുരം : ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളില്‍ 65 ശതമാനവും കേരളത്തില്‍. സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമാവുകയാണ്. ഓണക്കാല തിരക്കിന്റെ പ്രതിഫലനം വരാന്‍ ഒരാഴ്ചകൂടി എടുക്കുമെന്ന നിലയിലും പുതിയ കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് പുതുതായി 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ

More »

അച്ഛന്‍ വഴിയില്‍ മരിച്ചു കിടക്കുന്നതറിയാതെ ഇരട്ട കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ടിരുന്നത് മണിക്കൂറുകള്‍
താമസിച്ച റിസോര്‍ട്ടിലെ ഗെയ്റ്റിനു മുന്നിലെ വഴിയില്‍ വീണുമരിച്ച അച്ഛന്റെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ മൂന്നു വയസുള്ള ഇരട്ടക്കുട്ടികള്‍ കഴിഞ്ഞത് മൂന്നു മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ ഏക മകന്‍ ജിതിന്‍ (29) ആണ് മരണപ്പെട്ടത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് കണ്ടത് രാവിലെ പത്രവുമായി എത്തിയ പത്രം ഏജന്റ് അണ്ടിപ്പിള്ളിക്കാവ് ചുള്ളിക്കാട്ട് സിടി രാധാകൃഷ്ണനാണ്. കുട്ടികള്‍ രണ്ടുപേരും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. കോളിങ് ബെല്‍

More »

സി.പി.എം സംസ്ഥാന സമിതി അംഗം പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്സഭാ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.എം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.എം നേതാവ് എം. ദാസന്റെ ഭാര്യയുമാണ്. 1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.

More »

കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ ബിനാമി കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ജലീല്‍
മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കെട്ടിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരുകളില്‍ 300 കോടിയിലധികം കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരില്‍ ഈ കള്ളപ്പണം കുഞ്ഞാലിക്കുട്ടി നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ പറഞ്ഞു. എആര്‍ ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. തട്ടിപ്പ് പുറത്തായതോടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions