Don't Miss

മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്‌ന
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയായി ഷോക്കോസ് നോട്ടീസില്‍ പുറത്തു വന്നത്. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്‌ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായ ഖാലിദ് ഒന്നാം പ്രതിയായ കേസിലാണ് ഷോക്കോസ് നോട്ടീസ്. മുഖ്യമന്ത്രിക്കും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കോണ്‍സുലേറ്റ് അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.

More »

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി സിപിഎം; പിണറായിയ്ക്ക് ഇളവ് നല്‍കിയേക്കും
ന്യൂഡല്‍ഹി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലാണുണ്ടാകുക. നേരത്തെ 80 വയസായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമാകാനുള്ള പ്രായപരിധി. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കണമോയെന്ന് സമ്മേളനത്തില്‍ തീരുമാനിക്കും. പിണറായി വിജയനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമാണ് നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ 75 വയസിന് മുകളിലുളളത്. അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായവും കുറയ്ക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരാണ് നടക്കുക. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്

More »

ടോക്കിയോയില്‍ ചരിത്രം കുറിച്ച് നീരജ് ചോപ്ര; അത്‌ലറ്റിക്‌സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണം
ടോക്കിയോ : ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തു ജാവലിന്‍ താരം നീരജ് ചോപ്ര. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി. നീരജ് മാത്രമാണ് 87 മീറ്റര്‍ പിന്നിട്ടത്. ആദ്യ രണ്ടു ശ്രമത്തിലും നീരജ് 87 മീറ്റര്‍പിന്നിട്ടിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്നത്. ഒളിമ്പിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ബെയ്ജിംഗ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയിരുന്നു. യോഗ്യതാ

More »

ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു
മുസ്ലിം ലീഗിനെ ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കി വച്ചിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിക്കുന്നു. അഖിലേന്ത്യാ നേതൃത്വത്തേക്കാള്‍ പവറുള്ള സംസ്ഥാന നേതൃത്വമെന്ന അപൂര്‍വതയുള്ള ലീഗിനെ കേരളത്തില്‍ അടക്കി ഭരിച്ചു വരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അധ്യക്ഷ പദവി പാണക്കാട് കുടുംബത്തിനാണെങ്കിലും അവര്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും പോലെ നാമമാത്ര പദവി മാത്രം അലങ്കരിക്കുന്നു. പാര്‍ട്ടിയെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്നൊക്കെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് നിഷ്പ്രയാസം തലയൂരാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസിനെ വരെ നിയന്ത്രിക്കുന്നതിലേയ്ക്ക് കുഞ്ഞാലിക്കുട്ടി വളരുകയും ചെയ്തു. എന്നാല്‍ ലീഗിലെ പ്രവര്‍ത്തകരുടെ തലമുറമാറ്റം കുഞ്ഞാലിക്കുട്ടിയുടെ കസേരയെ പിടിച്ചു കുലുക്കി തുടങ്ങിയിരിക്കുന്നു. അതിപ്പോള്‍

More »

പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ആഗസ്റ്റ് 31 വരെ നീട്ടി
ന്യൂഡല്‍ഹി : രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം ആഗസ്റ്റ് 31 വരെ നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെയും യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കയാണ് തീരുമാനം. നിരോധനം നീക്കാനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം കൊവിഡ് വ്യാപനം കുറയാത്തതും രാജ്യത്തെ മൂന്നാം തരംഗ ഭീക്ഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് കേരളത്തിലടക്കമുള്ള രാജ്യത്തെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക്

More »

നാലാമതും കാലാവധി പൂര്‍ത്തിയാക്കാതെ യെദിയൂരപ്പ പുറത്ത്
ബംഗളൂരു : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ പുറത്ത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദിയൂരപ്പയുടെ പ്രസംഗം. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്‌. ഒരുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ യെദിയൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്.' എന്നാണ് യെദിയൂരപ്പ പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി

More »

ലോട്സിയുടെ കുടുംബത്തിനായി മലയാളി സമൂഹം ഒറ്റ രാത്രി കൊണ്ട് സമാഹരിച്ചത് 3 ലക്ഷം ഡോളര്‍
ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റില്‍ കാറപകടത്തില്‍പ്പെട്ട നഴ്സ് ലോട്സിയുടെ കുടുംബത്തെ സഹായിക്കാനായി മലയാളി സമൂഹം രംഗത്ത്. ഓണ്‍ലൈന്‍ ധനസമാഹരണത്തിലൂടെ ഒറ്റ രാത്രി കൊണ്ട് മൂന്നു ലക്ഷം ഡോളറിലേറെയാണ് കുടുംബത്തിനായി സമാഹരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ കാറപകടത്തിലാണ് ലോട്സി ജോസും (35) ആറു വയസുള്ള മകള്‍ കേറ്റ്ലിന്‍ ഔസേപ്പ് ബിപിനും മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു ആണ്‍കുട്ടികളെയും ഭര്‍ത്താവ് ബിപിനെയും ബ്രിസ്ബൈനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെയും നിലയില്‍ നേരിയ പുരോഗതി ഉണ്ടായി എന്ന്ആശുപത്രി അധികൃതര്‍ അറിയിച്ചു. NSWലെ ഓറഞ്ചില്‍ നിന്ന് ബ്രിസ്ബൈനിലേക്കുള്ള യാത്രയ്ക്കിടെ, അവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട എസ് യുവി ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിപിന്റെയും ലോട്സിയുടെയും ബന്ധുവായ മാര്‍ട്ടിന്‍ മാത്യുവാണ് ഗോ ഫണ്ട് മീ പേജ് വഴി കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം

More »

'കേരളത്തിന്റെ ദൈവം' പച്ചരി വിജയന്‍ അഥവാ കിറ്റപ്പന്‍: ട്രോളോട് ട്രോള്‍
മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'കേരളത്തിന്റെ ദൈവം' ആക്കി ഫ്ളക്‌സ് വച്ചതു ട്രോളിനും വിമര്‍ശനത്തിനും കാരണമായി. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടെ ഫ്‌ളക്‌സില്‍ എഴുതിയത്. ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ആരാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി

More »

ഒന്നരവര്‍ഷം കൊണ്ട് നൂറിലധികം പോണ്‍ചിത്രങ്ങള്‍, കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്
മുംബൈ : പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടിക്കണക്കിന് രൂപയെന്ന് അന്വേഷണസംഘം. നൂറിലധികം പോണ്‍ ചിത്രങ്ങളാണ് ഇക്കാലയളവില്‍ കുന്ദ്രയും സംഘവും നിര്‍മ്മിച്ചത്. അന്വേഷണവുമായി കുന്ദ്ര സഹകരിക്കുന്നില്ലെന്നും മുബൈ പൊലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു. രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് യുകെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions