Don't Miss

കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ സുധാകരന്‍ ഏറ്റെടുത്തു
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ കുമ്പക്കുടി സുധാകരന്‍ ഏറ്റെടുത്തു. സ്ഥാനമാനങ്ങള്‍ ഇനി പ്രവര്‍ത്തന മികവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നു സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി - ചെന്നിത്തല അപ്രമാദിത്യം അവസാനിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പരിപാടി ഇനി നടക്കില്ലെന്നു വ്യക്തമാക്കിയ സുധാകരന്‍ ജംബോ പട്ടികയില്ലാതെ 51 അംഗ പ്രവര്‍ത്തന സമിതിയാവും രൂപീകരിക്കുക. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുധാകരന്‍ പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍

More »

മലയാളി ഡോക്ടര്‍ക്ക് കാനഡയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
തിരുവനന്തപുരം : മലയാളിഡോക്ടര്‍ ശാരിക സരസിജയ്ക്ക് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോള്‍ ഒട്ടാവ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ്. അല്‍ഷിമേഴ്സ് രോഗത്തില്‍ ജി-പ്രോട്ടീന്‍ കപ്പിള്‍ഡ് റിസപ്റ്ററുകളുടെ പങ്ക് നിര്‍ണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വര്‍ഷത്തെ ഫെലോഷിപ്പ്. 2005 ല്‍ അമേരിക്കയിലെ ഫീനിക്‌സില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയന്‍സ് കോണ്‍ഫ്രന്‍സായ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശാരിക. തുടര്‍ന്ന് ഫുള്‍ ട്യൂഷന്‍ സ്‌കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്ക് ആല്‍ബാനി കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന്

More »

മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് പ്രധാനമന്ത്രിയുടെ അരക്കോടിയുടെ ഗവേഷണ ഫെലോഷിപ്പ്
തൃശൂര്‍ : പ്രധാനമന്ത്രിയുടെ അരക്കോടി രൂപ വരുന്ന ഗവേഷണ ഫെലോഷിപ്പിന് തൃശൂര്‍ മുളയം സ്വദേശിനി അനു ബോവാസ് അര്‍ഹയായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയാണ് അനു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഈ ഫെലോഷിപ്പ് ഗവേഷണത്തിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ലഭിച്ചു തുടങ്ങുക. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ മാസം തോറും 70,000 രൂപ വീതവും നാലും അഞ്ചു വര്‍ഷങ്ങളില്‍ പ്രതിമാസം തോറും 80,000 രൂപയും ലഭിക്കും. ഗവേഷകന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 മുതല്‍ 55 ലക്ഷം രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ഫെലോഷിപ്പ് ഗ്രാന്റ് ലഭിക്കുന്ന പദ്ധതികളിലൊന്നാണിത്. പോളിമര്‍ മെറ്റലുകളിലാണ് അനു ഗവേഷണം നടത്തുന്നത്. ഹൈഡ്രജന്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുന്ന പുതിയ കാറ്റലിസ്റ്റുകള്‍ കണ്ടെത്തുകയാണ് ഗവേഷണ ലക്ഷ്യം. അനുവിന് ജെആര്‍എഫ്,

More »

വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍
വാഷിംഗ്ടണ്‍ : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സീന്‍ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 കോളജുകളും യൂണിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി. കൊളംബിയ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കോവാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മറ്റു വിദേശ രാജ്യങ്ങളിലെ കോളേജുകളും യൂണിവേഴ്സിറ്റികളും ഈ നിബന്ധന കൊണ്ടുവരുമെന്ന ആശങ്കയും ശക്തമാണ്. രണ്ടു ഡോസ്

More »

തിരിച്ചു പോകേണ്ട ദിനം കോടതി ഇടപെട്ടു പ്രവാസി മലയാളിയ്ക്ക് താലികെട്ട്
അനിശ്ചിതമായി നീളുന്ന കോവിഡും ലോക്ഡൗണും മൂലം വിവാഹം ഒരു വര്‍ഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന പ്രവാസി മലയാളി യുവാവിനും യുവതിയ്ക്കും കോടതി ഇടപെട്ട് ആഗ്രഹ സാഫല്യം . തൃശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയില്‍ പൗരത്വമുള്ള പൂഞ്ഞാര്‍ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്. അന്ന് വൈകുന്നേരം തന്നെ വരന്‍ അമേരിക്കയിലേക്ക് പറന്നു. ഡെന്നിസിന്റെ അവധി തീരുന്ന അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് ലോക്ഡൗണ്‍ മൂലം മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു എല്ലാ ഒരുക്കങ്ങളുടെ നാട്ടിലെത്തിയപ്പോഴേക്കും സംസ്ഥാനത്തിന്റെ ലോക്ഡൗണ്‍ ആയി. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം

More »

കോടതിയില്‍ 1 കോടി കെട്ടിവച്ച് പ്രവാസിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച് യൂസഫലി
അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വന്‍ തുക ചിലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രക്ഷിച്ചു. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണനെയാണ് യൂസഫലി രക്ഷിച്ചത്. 2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം. അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണനെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇപ്പോള്‍ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായിരിക്കുകയാണ്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഇളവ്

More »

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസ്; രാഹുലിനേയും രശ്മിയെയും ഹാജരാക്കാന്‍ പോക്സോ കോടതി ഉത്തരവ്
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ളഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും ജൂലൈ 5 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത

More »

ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത്; മോദിയോട് 6 വയസുകാരി
പഠന ഭാരത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 6 വയസുകാരിയായ കശ്മീരികുട്ടിയുടെ പരാതി വീഡിയോ വൈറലായി. രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്ലാസ്, ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത് എന്നാണ് മോദി സാബിനോട് വീഡിയോയിലൂടെ സഗൗരവം 6 വയസുകാരി ചോദിക്കുന്നത്. രാവിലെ 10 പത്ത് മണിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. രണ്ട് മണി വരെയുണ്ടാകും ഇംഗ്ലീഷ്, കണക്ക്. ഉറുദു, ഇവിഎസ്, കംപ്യൂട്ടര്‍ എന്നിങ്ങനെ ഓരോ ക്ലാസുകള്‍ക്ക് ശേഷം ഗൃഹപാഠവും. ഇതൊക്കെ വലിയ കുട്ടികള്‍ക്ക് നല്‍കേണ്ടതല്ലെ. ചെറിയ ക്ലാസിലുള്ളവര്‍ക്കാണോ ടീച്ചര്‍മാര്‍ ഇത്രയും എഴുതാനും പഠിക്കാനും നല്‍കേണ്ടത്. പഠനഭാരം ഏറിയതോടെ വീഡിയോയിലൂടെ പെണ്‍കുട്ടി പ്രധാനമന്ത്രിയോട് തന്റെ പരാതി പങ്കുവെയ്ക്കുകയാണ് . മോദിക്ക് സലാം പറഞ്ഞും താന്‍ ആറ് വയസുകാരിയുമാണെന്നും പരിചയപ്പെടുത്തിക്കൊണ്ടുമാണ് പെണ്‍കുട്ടിയുടെ സംഭാഷണം ആരംഭിക്കുന്നത്.

More »

സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഗ് സീറോയായിപ്പോയ ബി.ജെ.പിയ്ക്ക് ബാക്കിയാവുന്നത് കുറെ നാണക്കേടും ആരോപണങ്ങളും. കൊടകര കള്ളപ്പണ കേസ് ബിജെപി ഉന്നത നേതാക്കളിലേയ്ക്ക് നീളുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. റോഡിലെ പരിശോധന ഒഴിവാക്കാന്‍ പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 'മാഷുടെ കൈയില്‍ കുറച്ച് പണം വന്നിട്ടുണ്ട്. അതില്‍ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം' -ശോഭാ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions