Don't Miss

വി.കെ.കൃഷ്ണമേനോന്‍ അനുസ്മരണം മേയ് മൂന്നിന് ലണ്ടനില്‍
ലണ്ടന്‍ : ഇന്ത്യയുടെ അഭിമാനപുരുഷനായിരുന്ന വി.കെ. കൃഷ്ണമേനോന്റെ അനുസ്മരണം പതിവുപോലെ വിപുലമായി നടത്തുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സാംസ്‌കാരിക വിഭാഗമായ നെഹ്‌റുസെന്ററും വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റുസെന്ററിന്റെ ഔദ്യോഗിക ഫേ്‌സ്ബുക്ക് പേജിലും യു.ട്യൂബ് ചാനലിലും തല്‍സമയം പരിപാടി സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ലണ്ടനിലെ നെഹ്‌റു സെന്ററില്‍ വച്ച് നടത്തിയിരുന്ന ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍വഴി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു. ബാങ്ക് ഹോളിഡേ ദിനമായ മേയ് മൂന്നിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങ് ആരംഭിക്കും. ഡാ. സിറിയക്ക്

More »

പ്രതിദിന കേസുകള്‍ 3,52,991 ആയി ; കോവിഡില്‍ ഉലഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗ മുക്തി കുറഞ്ഞു രോഗ ബാധിതര്‍ കുതിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് മരിച്ചത്. 219272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 17313163 ആയി ഉയര്‍ന്നു. 28, 13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്തെ പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഈറനണിയുക്കുന്ന ഒരു ചിത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും വന്നത്. കോവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് കൃത്രിമ ശ്വാസം

More »

മെയ് പകുതിയോടെ ഇന്ത്യയില്‍ സ്ഥിതി കൂടുതല്‍ വഷളാവും; പ്രതിദിന കോവിഡ് മരണം 5,000 കടക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : അടുത്ത മൂന്നാഴ്ച ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും മെയ് പകുതിയോടെ അത് പീക്ക് ലെവലില്‍ എത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് മരണം അപ്പോള്‍ 5,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇപ്പോഴുള്ളതിന്റെ ഇരട്ടി. കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മേയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്. പ്രതിദിന കേസുകളുടെ എണ്ണം എട്ട്-പത്ത് ലക്ഷമായി ഉയരുമെന്നും പഠനത്തില്‍ പ്രവചനമുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് 'കൊവിഡ് 19 പ്രൊജക്ഷന്‍സ്' എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് വരുന്ന ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിദഗ്ദ്ധര്‍

More »

5മാസമായി ജയിലില്‍; പിതാവിന് രോഗം ഗുരുതരമാണെന്ന് ബിനീഷ് കോടിയേരി
ബംഗളൂരു : മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി പിതാവായ കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ തന്റെയുള്‍പ്പടെ സാമിപ്യം ഇപ്പോള്‍ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ബിനീഷ് പറയുന്നത്. ചൊവ്വാഴ്ചയാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്. ഏപ്രില്‍ 22-ന് ഇഡിയുടെ എതിര്‍വാദം കേള്‍ക്കാനിരിക്കെ അതുകൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക. ഫെബ്രുവരിയില്‍ ബംഗളുരു പ്രത്യേക കോടതിയില്‍ ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും

More »

കേരളത്തില്‍ രണ്ടു ദിവസം രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തും; പ്രാദേശിക ലോക്ഡൗണും പരിഗണനയില്‍
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17 തിയതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത

More »

തപാല്‍ വോട്ടിലും അട്ടിമറി ആരോപണം
തിരുവനന്തപുരം : ലക്ഷക്കണക്കിന് വരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിലും വന്‍ കൃത്രിമം നടന്നതായി ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതിനു പിന്നാലെ അവര്‍ക്കു ബാലറ്റ് പേപ്പര്‍ തപാലില്‍ എത്തിക്കുകയും ചെയ്തെന്നും പലരും ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഉദ്യോഗസ്ഥനു പരാതി നല്‍കിയതായും ചെന്നിത്തല പറഞ്ഞു. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണു തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നത്. ഇവര്‍ക്കു പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടായിരുന്നു. അവിടെ വോട്ട് ചെയ്തവര്‍ക്കും പിന്നീട് തപാല്‍ വോട്ടിനു സൗകര്യം ചെയ്തു കൊടുത്തു. ഇത്

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണം പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രദ്യുതിനെതിരെ സിപിഐക്ക് പരാതിയും ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ കരുവ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. തിലോത്തമന്‍ മന്ത്രിയായപ്പോള്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ്

More »

പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ബലാല്‍സംഗം തടയാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്ലാമബാദ് : ബലാത്സംഗവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ലോകവ്യാപകമായി വിമര്‍ശനം. സ്ത്രീകളുടെ വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. മാനഭംഗങ്ങള്‍ തടയാന്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ച് നടക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ പ്രതിഫലിക്കുമെന്നും വാരാന്ത്യ തത്സമയ പരിപാടിയില്‍ ഇമ്രാന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദമായത്. പ്രലോഭനങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ് പര്‍ദയെന്ന ആശയം. പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള മനോശക്തി എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറയുന്നു. പിന്നാലെ

More »

കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമാണ് സര്‍വേഫലങ്ങളെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിയാണ് സര്‍വേകളിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ആഴ്ച തോറും പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രീതിയുള്ള നേതാവാണെന്നാണ് എല്ലാ സര്‍വേകളും പറഞ്ഞിരുന്നത്. അതേസമയം രമേശ് ചെന്നിത്തലയെ കുറച്ച് പേര്‍ മാത്രമാണ് പിന്തുണച്ചത്. അഭിപ്രായ സര്‍വേകള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions